Categories: latest news

ഇനിയൊരു കീമോ താങ്ങില്ല, രേണുവിന്റെ അവസ്ഥ ഗുരുതരം

രേണു സുധിയുടെ ആരോഗ്യാവസ്ഥയെക്കുറിച്ച് സുഹൃത്തും റിയാലിറ്റി ഷോ താരവുമായ ശാരിക കെബി. രേണുവിന്റെ അവസ്ഥ ഗുരുതരമാണെന്നും നിലവില്‍ ഐസിയുവിലാണെന്നുമാണ് ശാരിക അറിയിക്കുന്നത്. സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച വിഡിയോയിലൂടെയാണ് ശാരിക രേണുവിന്റെ നിലവിലെ അവസ്ഥ പങ്കുവച്ചത്.

”യാഥാര്‍ത്ഥ്യം മിക്കപ്പോഴും ഇച്ചിരി കയ്പ്പുള്ളതായിരിക്കും. കയ്പ്പുള്ളൊരു യാഥാര്‍ത്ഥ്യം എനിക്കിന്ന് നിങ്ങളോട് പറയേണ്ടി വരികയാണ്. എന്റെ പ്രിയപ്പെട്ട കൂട്ടുകാരി രേണുവിന്റെ അവസ്ഥ വളരെ വളരെ മോശമാണ്. വളരെ ക്രിട്ടിക്കലാണ്. ഇന്നലെ രാത്രി പ്ലേറ്റ്ലറ്റ്സിന്റെ കൗണ്ട് വല്ലാതെ കുറഞ്ഞു. ആശുപത്രിയില്‍ അഡ്മിറ്റ് ആക്കി. കോട്ടയം മെഡിക്കല്‍ കോളേജിലെ ഐസിയുവിലാണ്. അവസ്ഥ വളരെ മോശമാണെന്നാണ് ചേച്ചി എന്നോട് പറഞ്ഞത്.” ശാരിക പറയുന്നു.

”അഞ്ചോളം കീമോകള്‍ അവളുടെ ശരീരത്തില്‍ ചെയ്തിട്ടുണ്ട്. ഓരോ കീമോകള്‍ കഴിയുമ്പോള്‍ പത്ത് ദിവസം കിടപ്പിലായിരിക്കും. വേദന സഹിച്ച്, പച്ചവെള്ളം പോലും ചര്‍ദ്ദിക്കുന്ന അവസ്ഥയാകും. നാലാമത്തെ കീമോ വരെ അവള്‍ പത്ത് ദിവസവും കിടക്കും. പിന്നെ ചാടിയെഴുന്നേറ്റ് വിഡിയോ ചെയ്യുകയും മറുപടി തരികയും ചെയ്യും. അഞ്ചാമത്തെ കീമോ അവളെ വല്ലാതെ അടിപ്പെടുത്തിക്കളഞ്ഞു. പത്ത് ദിവസം കഴിഞ്ഞിട്ടും എഴുന്നേല്‍ക്കാനായില്ല. വല്ലാതെ തളര്‍ന്നു പോയിരുന്നു”.

”ഗുരുതരമായപ്പോഴാണ് ഇന്നലെ രാത്രി ആശുപത്രിയിലേക്ക് കൊണ്ടുപോയത്. ഇനിയൊരു കീമോ രേണു താങ്ങത്തില്ല എന്നാണ് ആശുപത്രി അധികൃതര്‍ അറിയിച്ചിരിക്കുന്നത്. അത്രയും റിസ്‌ക് ആശുപത്രി അധികൃതര്‍ എടുക്കില്ല. രേണുവിനെ സ്നേഹിക്കുന്നവര്‍ അവള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കണം. അതിന് വേണ്ടിയാണ് ഞാനിത് പറഞ്ഞത്. രേണുവിന്റെ കുടുംബത്തിന്റെ അനുവാദം ചോദിച്ച ശേഷം മാത്രമാണ് ഈ വിവരങ്ങള്‍ നിങ്ങളോട് തുറന്നു പറഞ്ഞത്.” എന്നാണ് ശാരിക പറയുന്നത്.

”ഇതുവരെ ചെയ്തിരുന്നതിനേക്കാള്‍ വളരെ ഹെവിയായ കീമോയാണ്. ഇപ്പോള്‍ ആഹാരം പോലും കഴിക്കാന്‍ പറ്റാത്ത അവസ്ഥയാണ്. പിക്ക് ലൈന്‍ ഇട്ടു. ആഹാരം കഴിക്കുന്നതിന് പകരമുള്ള എന്തോ അവളുടെ ദേഹത്ത് ഘടിപ്പിച്ചിട്ടുണ്ട്. എന്ത് ചെയ്യണമെന്ന് അറിയാത്ത അവസ്ഥയിലാണ് രേണുവിന്റെ ചേച്ചി വിളിച്ചത്. അത്രയും വേദന തിന്നുകയാണ് ആ കുട്ടി. അവള്‍ ജീവിതത്തില്‍ തിരികെ വരുമെന്ന് പ്രതീക്ഷിക്കുന്നു. ഉറപ്പായും അവള്‍ തിരിച്ചുവരും” എന്നും ശാരിക പറയുന്നു.

ജോയൽ മാത്യൂസ്

Recent Posts

വിവാദങ്ങളെ അതിജീവിച്ച് അഭിനയലോകത്ത് സജീവമായി ശ്രുതി നാരായണൻ!

തമിഴ് ടെലിവിഷൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരകളിലൂടെ ശ്രദ്ധേയയായ…

2 hours ago

ഐറ്റം ഡാന്‍സ് ചെയ്യില്ലെന്ന നിലപാട് മാറ്റാന്‍ കാരണം; തുറന്ന് പറഞ്ഞ് രജിഷ വിജയന്‍

മലയാളത്തിലൂടെ കരിയര്‍ ആരംഭിച്ച്, തമിഴിലടക്കം സ്വന്തമായൊരു ഇടം…

10 hours ago

എപ്പോഴാണ് കല്യാണം തുറന്ന് പറഞ്ഞ് ശ്രുതി ഹാസന്‍

തന്റെ അഭിപ്രായങ്ങള്‍ വെട്ടിത്തുറന്ന് പറയുന്ന ശീലക്കാരിയാണ് ശ്രുതി…

10 hours ago

മകളുടെ മരണം തളര്‍ത്തി; തുറന്ന് പറഞ്ഞ് വിജയ് ആന്റണിയും ഭാര്യയും

സംഗീത സംവിധായകനും നടനുമായ വിജയ് ആന്റണിയുടെ മകളുടെ…

10 hours ago