കഴിഞ്ഞ ദിവസങ്ങളില്‍ സോഷ്യല്‍മീഡിയയില്‍ അടക്കം ഏറ്റവും കൂടുതല്‍ ചര്‍ച്ചയായത് സിനിമ പ്രൊമോഷനിടിയില്‍ ഇംഗ്ലീഷില്‍ സംസാരിച്ചതിന് അവതാരകയെ നടി ഉര്‍വശി വിമര്‍ശിച്ചതിന്റെ വീഡിയോയാണ്. അതുമായി ബന്ധപ്പെട്ട് പ്രേക്ഷകര്‍ രണ്ടായി തിരിഞ്ഞാണ് അഭിപ്രായങ്ങള്‍ പ്രകടിപ്പിച്ചത്. ഒരു വിഭാ?ഗം നടിയെ വിമര്‍ശിച്ചപ്പോള്‍ മറുവിഭാഗം പിന്തുണച്ചു. വിഷയത്തില്‍ നിര്‍മാതാവ് സുപ്രിയ മേനോന്‍ അടക്കം ഉര്‍വശിയെ വിമര്‍ശിച്ചിരുന്നു.
വിഷയത്തില്‍ സോഷ്യല്‍മീഡിയയില്‍ ചര്‍ച്ചകള്‍ നടക്കുന്ന സാഹര്യത്തില്‍ ഉര്‍വശി നല്‍കിയ പുതിയ അഭിമുഖവും അതില്‍ പറഞ്ഞ ചില കാര്യങ്ങളുമാണ് ശ്രദ്ധ നേടുന്നത്. ഒരുപാട് പ്രാവശ്യം തെറ്റിദ്ധരിക്കപ്പെട്ടിട്ടുള്ള ആളാണ് താനെന്ന് മനോരമ ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ നടി പറഞ്ഞു. സവിശേഷതകള്‍ നിറഞ്ഞൊരു വി?ഗ്രഹമായി തന്നെ ആരും കാണണ്ടെന്നും ഉര്‍വശി പറയുന്നു.
നടിയുടെ വാക്കുകളിലൂടെ തുടര്‍ന്ന് വായിക്കാം… ഒരുപാട് പ്രാവശ്യം ഞാന്‍ തെറ്റിദ്ധരിക്കപ്പെട്ടിട്ടുണ്ട്. അതൊന്നും കറക്ട് ചെയ്യാന്‍ നില്‍ക്കുന്നതിനോട് എനിക്ക് താല്‍പര്യം ഇല്ല. കറക്ട് ചെയ്യാനാണെങ്കില്‍ ഇന്നത്തെ സോഷ്യല്‍മീഡിയയുടെ മുന്നില്‍ ഇങ്ങനെ കറക്ട് ചെയ്തുകൊണ്ടേയിരിക്കേണ്ടി വരും. പ്രധാനമായും ഞാന്‍ ആരെയും വ്യക്തിപരമായി അധിക്ഷേപിക്കാറില്ല. ആരെയും അങ്ങനെ ചെയ്യുന്നൊരാളല്ല ഞാന്‍. പറയേണ്ട കാര്യങ്ങള്‍ ഒരു തമാശയില്‍ പറയും. അത്രയേയുള്ളു. മനപൂര്‍വം ഒരാളെ ഇപ്പോള്‍ അങ്ങ് പറഞ്ഞേക്കാം എന്നൊന്നും കരുതി പറയാറില്ല. അങ്ങനൊരു വൈരാ?ഗ്യം എനിക്ക് ആരോടുമില്ല. അങ്ങനെയുള്ളവരെ ഞാന്‍ അവ?ഗണിക്കും അതാണ് പതിവ്. എന്റെ ശ്രദ്ധയിലോ മനസിലോ അങ്ങനൊരു വ്യക്തി പിന്നീട് ഉണ്ടാവില്ല. ഉണ്ടാവുകയേയില്ല.
ഒരാള്‍ക്കൂട്ടത്തിലും അവരെ കാണണമെന്ന് ഞാന്‍ ആ?ഗ്രഹിക്കുകയും ഇല്ല. അവര്‍ക്ക് എതിരെ ആഞ്ഞടിക്കാനായി ഇരിക്കാനും എനിക്ക് പറ്റില്ല. അത്തരം വ്യക്തികളെ ഞാന്‍ പരിപൂര്‍ണ്ണമായും അവ?ഗണിക്കും. അങ്ങനെയാണെങ്കില്‍ വ്യക്തി ജീവിതത്തില്‍ എന്താണ് സംഭവിച്ചതെന്ന് പറഞ്ഞ് സിംപതി ക്രിയേറ്റ് ചെയ്യാന്‍ എനിക്ക് ഇരിക്കാമായിരുന്നല്ലോ. ഒരിടത്തും ഉണ്ടായിട്ടില്ല. ഇനി ഒരിക്കലും ഉണ്ടാവുകയുമില്ല. കാരണം എനിക്ക് വ്യക്തിത്വം എന്ന് പറഞ്ഞൊന്നുണ്ട്. പതിമൂന്ന് വയസ് മുതല്‍ മലയാള സിനിമയില്‍ നില്‍ക്കുന്ന ഞാന്‍ എന്താണെന്ന് ആര്‍ക്കും അറിയില്ലെങ്കില്‍ നിങ്ങള്‍ തെറ്റിദ്ധരിച്ച് തന്നെ ജീവിച്ചോളൂ. ഞാന്‍ മുകളിലുള്ള ആളില്‍ വിശ്വസിക്കുന്നു. അത്രയേയുള്ളു. അതിനെ കറക്ട് ചെയ്യാനൊന്നും നില്‍ക്കുന്നില്ല. പിന്നെ പച്ചയായ ഒരു മനുഷ്യ ജീവി എന്നതില്‍ കവിഞ്ഞ് സവിശേഷതകള്‍ നിറഞ്ഞൊരു വി?ഗ്രഹമായി എന്നെ ആരും കാണണമെന്നും എനിക്ക് വലിയ നിര്‍ബന്ധമില്ല.
അങ്ങനെയൊന്നും കാണണ്ട. തെറ്റിദ്ധാരണയുണ്ടെങ്കില്‍ എന്നോട് നേരിട്ട് ചോദിച്ചാല്‍ ആ മറുപടി വേറെയാണ്. അയ്യോ നിങ്ങള്‍ അങ്ങനെ വിചാരിച്ചുവോ സോറി എന്നൊക്കെ പറയാം. അല്ലാതെ ഒരു മീഡിയയില്‍ കയറി ഇരുന്ന് കൊണ്ട് അതെന്താ നിങ്ങള്‍ ചെയ്തതെന്ന് ചോദിച്ചാല്‍ അത് കേള്‍ക്കുകയേയില്ല. അത് കേട്ടുകൊണ്ടിരുന്നാല്‍ എല്ലാത്തിനും ഉത്തരം പറഞ്ഞുകൊണ്ടിരിക്കേണ്ടി വരും. പോകുന്നവരും വരുന്നവരും എല്ലാം പറയുന്നതിന് ഉത്തരം പറയാനാണോ ഞാന്‍ ഇരിക്കുന്നത്. വാദത്തിന് പ്രതിവാദമുണ്ടാകില്ല എന്റെ ഭാ?ഗത്ത് നിന്നും. അത് വേണ്ടല്ലോ. രണ്ട് കയ്യും കൂടി മുട്ടിയാല്‍ അല്ലേ ശബ്ദം വരൂ എന്നുമാണ് ഉര്‍വശി പറഞ്ഞത്. ആശ എന്ന പുതിയ ചിത്രത്തിന്റെ പ്രൊമോഷന്‍ പരിപാടിയില്‍ ഇംഗ്ലിഷില്‍ സംസാരിച്ചതിനാണ് ഉര്‍വശി അവതാരകയെ വിമര്‍ശിചച്ചത്. കേരളത്തില്‍ നടക്കുന്ന ചടങ്ങില്‍ മലയാളികളോട് അവതാരക ഇംഗ്ലീഷില്‍ സംസാരിച്ചതിനെയാണ് ഉര്‍വശി വിമര്‍ശിച്ചത്.
പ്രഥമദൃഷ്ട്യാ കുറ്റക്കാരിലൂടെ കയ്യടി നേടുകയാണ് പാര്‍വതി തിരുവോത്ത്.…
സിനിമയ്ക്കപ്പുറം വളരെ അടുത്ത സൗഹൃദം സൂക്ഷിച്ചിരുന്നവരാണ് ഇന്ദ്രന്‍സും…
നിരാഹാര സത്യാഗ്രഹം ചെയ്യുന്ന സംവിധായകന്‍ സനല്‍കുമാര്‍ ശശിധരനെ…
കഴിഞ്ഞ ദിവസമായിരുന്നു നടി അഹാന കൃഷ്ണയും ഛായാ?ഗ്രഹകന്‍…
അഹാന കൃഷ്ണ- നിമിഷ് രവി വിവാഹത്തില്‍ തിളങ്ങി…
ടെലിവിഷന്‍ റിയാലിറ്റി ഷോയില്‍ മോഹന്‍ലാല്‍ ധരിച്ച ഷര്‍ട്ട്…