Categories: latest news

അഹാനയുടെ പ്രണയം അറിഞ്ഞത് ഇപ്പോള്‍; കൃഷ്ണ കുമാര്‍

കഴിഞ്ഞ ദിവസമായിരുന്നു നടി അഹാന കൃഷ്ണയും ഛായാ?ഗ്രഹകന്‍ നിമിഷ് രവിയും വിവാഹിതരായത്. ഇരുവരുടെയും സ്വപ്നതുല്യമായ വിവാഹത്തിന്റെ വിശേഷങ്ങളാണ് സോഷ്യല്‍ മീഡിയ നിറയെ. അഹാനയുടെ വിവാഹത്തിന്റെ സന്തോഷം പങ്കുവച്ച് നടിയുടെ അച്ഛന്‍ കൃഷ്ണകുമാര്‍ പങ്കുവച്ച വാക്കുകളാണിപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയമാകുന്നത്.

‘എപ്പോഴും സന്തോഷം, പ്രത്യേകിച്ച് കല്യാണം ആയതുകൊണ്ടല്ല. എന്നും സന്തോഷമേ ഉള്ളൂ. പത്ത് വര്‍ഷത്തെ പ്രണയമാണെന്ന് അവരിപ്പോള്‍ പറഞ്ഞപ്പോഴാണ് ഞാന്‍ അറിഞ്ഞത്. പ്രണയമൊന്നും എല്ലാവരും എല്ലാവരുടെയുമടുത്ത് പറയത്തില്ലല്ലോ. സന്തോഷമേ ഉള്ളൂ. അവര്‍ കല്യാണം കഴിച്ചു. അവര്‍ സുഖമായി ജീവിക്കട്ടെ. ഞങ്ങളൊക്കെ തന്നെയാണ് അതിഥികള്‍.

നിങ്ങളുടെ കയ്യില്‍ ഒരു വിഡിയോ വന്നു കഴിഞ്ഞാല്‍ പെട്ടെന്ന് തന്നെ നിങ്ങളത് പോസ്റ്റ് ചെയ്യും. എന്ത് ഇടണമെന്ന് നിങ്ങള്‍ നോക്കും. മറ്റു സംഭവങ്ങളൊക്കെ നടക്കുന്നുണ്ടോ എന്ന് നമ്മളും നോക്കും. അതുകൊണ്ടാണ് ഒന്നും പുറത്തുവിടാതിരുന്നത്. എന്നും എല്ലാവിധ സഹകരണവും ഞങ്ങള്‍ക്ക് തരുക. വളരെ കുറച്ചു പേരെ നമ്മള്‍ വിളിച്ചൊള്ളൂ. വിളിച്ചവരെല്ലം വന്നു. അതില്‍ വലിയ സന്തോഷം.

ഇവരൊക്കെ രാഷ്ട്രീയത്തിനപ്പുറം നമ്മളുമായി വളരെക്കാലമായി സൗഹൃദമുള്ള ബന്ധമുള്ളവരാണ് വന്നവരൊക്കെ. വളരെ ചെറിയ കല്യാണമായിരുന്നു. കല്യാണങ്ങളൊക്കെ ചെറുതാക്കുന്നതാണ് നല്ലത്. ചെലവ് ചുരുക്കണം. കല്യാണം കഴിക്കുമ്പോള്‍ ചെറിയ കല്യാണം കഴിക്കുക. മാതാപിതാക്കള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കാതെ ആ പൈസ സ്വരൂപിച്ചതൊക്കെ തുടര്‍ന്നുള്ള ജീവിതത്തിനായി ഉപയോ?ഗിക്കുക.

പോകുന്ന വഴിക്ക് ആര്‍ക്കെങ്കിലും കുറച്ച് കൊടുക്കുക കൂടി ചെയ്‌തേക്കുക. സൂക്ഷിച്ച് വയ്ക്കാന്‍ എന്റെ കയ്യില്‍ പൈസ ഒന്നുമില്ലന്നേ. പിള്ളേര് ഉണ്ടാക്കിയ പൈസ അവര്‍ ചെലവാക്കുന്നു, അത്രയേ ഉള്ളൂ. വെഡ്ഡിങ് പ്ലാനുകളൊക്കെ അവള്‍ തന്നെ തീരുമാനിച്ചു, അവള്‍ തന്നെ ചെയ്തു. വ്യക്തമായ കാര്യങ്ങളൊന്നും എനിക്കറിയില്ല. ഞാനൊരു അനു?ഗ്രഹീതനായ അച്ഛനാണ്. ശക്തരായ നാല് സ്ത്രീകളാണ് എന്റെ മക്കള്‍ അദ്ദേഹം പറഞ്ഞു.

ജോയൽ മാത്യൂസ്

Recent Posts

സവിശേഷതകള്‍ നിറഞ്ഞ വിഗ്രഹമായി എന്നെ ആരും കാണണ്ട; ഉര്‍വശി

കഴിഞ്ഞ ദിവസങ്ങളില്‍ സോഷ്യല്‍മീഡിയയില്‍ അടക്കം ഏറ്റവും കൂടുതല്‍…

1 hour ago

വിവാഹം കഴിക്കുമോ? തുറന്ന് പറഞ്ഞ് പാര്‍വതി

പ്രഥമദൃഷ്ട്യാ കുറ്റക്കാരിലൂടെ കയ്യടി നേടുകയാണ് പാര്‍വതി തിരുവോത്ത്.…

1 hour ago

സലിം കുമാറുമായുള്ള ഓര്‍മ്മകള്‍ പങ്കുവെച്ച് ഇന്ദ്രന്‍സ്

സിനിമയ്ക്കപ്പുറം വളരെ അടുത്ത സൗഹൃദം സൂക്ഷിച്ചിരുന്നവരാണ് ഇന്ദ്രന്‍സും…

1 hour ago

തടവില്‍ കഴിയുന്ന മഞ്ജുവിനെ പോയി കാണാന്‍ തീരുമാനിച്ചു, ട്രോളുമായി മധുവാര്യര്‍

നിരാഹാര സത്യാഗ്രഹം ചെയ്യുന്ന സംവിധായകന്‍ സനല്‍കുമാര്‍ ശശിധരനെ…

1 hour ago

അഹാനയുടെ വിവാഹം; സോഷ്യല്‍ മീഡിയ തൂക്കിയത് ദുല്‍ഖര്‍

അഹാന കൃഷ്ണ- നിമിഷ് രവി വിവാഹത്തില്‍ തിളങ്ങി…

1 hour ago

ബിഗ് ബോസില്‍ മോഹന്‍ലാല്‍ ധരിച്ച ഷര്‍ട്ട് വിവാദത്തില്‍

ടെലിവിഷന്‍ റിയാലിറ്റി ഷോയില്‍ മോഹന്‍ലാല്‍ ധരിച്ച ഷര്‍ട്ട്…

1 hour ago