Categories: latest news

എന്നെ വെച്ച് കാശ് ഉണ്ടാക്കി; അവര്‍ തിരിഞ്ഞുനോക്കിയിട്ടില്ല; രേണു സുധി

നിലവിലെ ആരോഗ്യവസ്ഥയെക്കുറിച്ച് തുറന്ന് പറഞ്ഞ് രേണു സുധി. നാലാമത്തെ കീമോ കഴിഞ്ഞതും താനാകെ തളര്‍ന്നു പോയെന്നാണ് രേണു പറയുന്നത്. അതിനാലാണ് തന്നെ സോഷ്യല്‍ മീഡിയയിലൊന്നും കാണാതിരുന്നതെന്നും അവര്‍ പറയുന്നു. യൂട്യൂബ് ചാനലിലൂടേയും സബ്സ്‌ക്രിപ്ഷനിലൂടേയുമാണ് താന്‍ ചികിത്സയ്ക്ക് പണം കണ്ടെത്തിയതെന്നും അവര്‍ പറയുന്നു. ആ വാക്കുകളിലേക്ക്:

”എല്ലാ കീമോ കഴിയുമ്പോഴും കുറച്ച് ദിവസം കഴിയുമ്പോള്‍ എഴുന്നേല്‍ക്കുന്നതാണ് പക്ഷെ നാലാമത്തെ കീമോ കഴിഞ്ഞത് മുതല്‍ കിടപ്പ് തന്നെയായിരുന്നു. എഴുന്നേറ്റിട്ടിട്ടില്ല. ഇന്നലേയും കൂടെ ഛര്‍ദ്ദിച്ചു. എന്നെ കണ്ടാല്‍ അറിയാം നന്നായി ക്ഷീണിച്ചിട്ടുണ്ടെന്ന്. ചേച്ചിയുടെ മകന്റെ ജന്മദിനമാണ്. അതുകൊണ്ട് മാത്രമാണ് ഇന്ന് എഴുന്നേറ്റത്. എഴുന്നേറ്റെങ്കിലും കിടപ്പു തന്നെയാണ്.

എഴുന്നേറ്റാല്‍ ഞാന്‍ ഇന്‍സ്റ്റഗ്രാമില്‍ റീലിടുമായിരുന്നു. പക്ഷെ അതിന് പോലും പറ്റുന്ന ശാരീരിക അവസ്ഥയോ മാനസികാവസ്ഥയോ അല്ല. എന്നെ സ്നേഹിക്കുന്ന ഒരുപാട് പേരുണ്ട്.പക്ഷെ അവരുടെ ഫോണ്‍ എടുക്കാനോ സംസാരിക്കാനോ പറ്റാത്ത അവസ്ഥയാണ്. അതിനാലാണ് വിഡിയോ ഇടുന്നത്.

എനിക്ക് കോടികളുടെ വരുമാനമൊന്നും ഇല്ല. ചിലരെങ്കിലും തെറ്റിദ്ധരിച്ചിട്ടുണ്ടാകും എനിക്ക് ബിഗ് ബോസില്‍ നിന്നും ലക്ഷങ്ങളും കോടികളും കിട്ടിയിട്ടുണ്ടാകുമെന്ന്. അത് തെറ്റിദ്ധാരണയാണ്. ഞാനൊരു മണ്ടിയായിരുന്നു. ആയകാലത്ത് എന്നെക്കൊണ്ട് റീച്ചുണ്ടാക്കി എല്ലാവരും. അവരൊക്കെ വണ്ടിക്കൂലിയും തന്ന് വിടും. നമ്മള്‍ അതും വാങ്ങി വന്ന് തെറി മുഴുവന്‍ കേള്‍ക്കും. അവര്‍ പ്രശസ്തരാകും, വലിയ റീച്ചുണ്ടാക്കും.

ബിഗ് ബോസില്‍ നിന്നും വിളിച്ചപ്പോള്‍ എനിക്ക് പറഞ്ഞു തരാനും തിരുത്താനും ആരും ഉണ്ടായിരുന്നില്ല. പിന്നീടാണ് അറിഞ്ഞത് കഴിഞ്ഞ സീസണില്‍ ഏറ്റവും കുറവ് പ്രതിഫലം എനിക്കായിരുന്നു എന്ന്. എനിക്ക് ആകെയുള്ള വരുമാനം യൂട്യൂബ് ചാനലും സബ്സ്‌ക്രിപ്ഷനുമാണ്. എന്നെ ചീത്ത വിളിച്ചവരും അപമാനിച്ചവരുമാണെങ്കിലും എന്റെ നാല് കീമോയ്ക്ക് വേണ്ടിയുള്ള പൈസയും കിട്ടിയത് അതിലൂടെയാണ്. ആര് എന്ത് പറഞ്ഞാലും സബ്സ്‌ക്രിപ്ഷനുമായി മുന്നോട്ട് പോകും രേണു പറഞ്ഞു.

ജോയൽ മാത്യൂസ്

Recent Posts

ഇന്‍സ്റ്റഗ്രാമിനോട് ബൈ പറഞ്ഞ് ദിയ

വിവാദങ്ങള്‍ക്ക് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ നിന്നും ഇടവേളയെടുത്ത്…

2 weeks ago

മാറ്റം അനിവാര്യമാണ്; സുരേഷ് കൃഷ്ണ

വില്ലനായാണ് സിനിമയിലെത്തിയതെങ്കിലും ഇപ്പോള്‍ ഹ്യൂമര്‍ റോളുകളിലൂടെ മലയാളികളുടെ…

2 weeks ago

300 കോടിക്ക് ശേഷം ഭാവന സ്റ്റുഡിയോസിന്റെ അടുത്ത ചിത്രം; ഫഹദ് ഇനി ‘കരാട്ടെ ചന്ദ്രൻ’

ഫഹദ് ഫാസിൽ നായകനാകുന്ന 'കരാട്ടെ ചന്ദ്രൻ' ശനിയാഴ്ച…

2 weeks ago

കളങ്കാവലി’ന് ശേഷം ജിതിൻ കെ. ജോസ്; ജയസൂര്യയുടെ ‘മായൻ: ചാപ്റ്റർ 1’ ടീസർ ഉടൻ

ജയസൂര്യ പൊലീസ് ഉദ്യോഗസ്ഥനായി എത്തുന്ന 'മായൻ: ചാപ്റ്റർ…

2 weeks ago

‘ഭൗമ’യിൽ ജേക്കബായി സാഗർ സൂര്യ; ക്യാരക്ടർ പോസ്റ്റർ പുറത്ത്

വിനീത്, ദിലീഷ് പോത്തൻ, സാഗർ സൂര്യ എന്നിവർ…

2 weeks ago

വിവാഹമോചനത്തെക്കുറിച്ച് തുറന്ന് പറഞ്ഞ് രഞ്ജിനി ജോസ്

പിന്നണി ?ഗാന രം?ഗത്ത് വര്‍ഷങ്ങളായി സാന്നിധ്യമറിയിക്കുന്ന രഞ്ജിനി…

2 weeks ago