തനിക്ക് ഭാരിച്ച തുക ചികിത്സക്കായി വേണ്ടി വരുന്നതിന് പിന്നിലെ കാരണം വെളിപ്പെടുത്തി രേണു സുധി. വേ?ഗത്തില്‍ വ്യാപിക്കുന്ന കാന്‍സറാണ് തന്റേതെന്നും മരണത്തിനും ജീവിതത്തിനും ഇടയിലെ നൂല്‍പാലത്തിലൂടെയാണ് ഇപ്പോള്‍ തന്റെ യാത്രയെന്നും മൂവി വേള്‍ഡ് മീഡിയയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ രേണു പറഞ്ഞു. ട്രീറ്റ്‌മെന്റിന് ഒരുപാട് പൈസ ചിലവാകുന്നുണ്ട്. പലരും കമന്റിട്ട് കണ്ടു. ഇത്രയൊന്നും പൈസ ഞങ്ങള്‍ക്കൊന്നും ചികിത്സയ്ക്ക് ആവശ്യമായി വന്നിട്ടില്ലെന്ന്.
എനിക്ക് ഹെര്‍ 2 പോസിറ്റീവാണ് കാന്‍സര്‍. പെട്ടന്ന് വ്യാപിക്കുന്ന കാന്‍സറാണ്. കീമോയ്‌ക്കൊപ്പം രണ്ടര ലക്ഷം രൂപയുട ഒരു മരുന്ന് കൂടി കുത്തിവെക്കണം. അല്ലെങ്കില്‍ എനിക്ക് ജീവിതത്തിലേക്ക് തിരിച്ച് വരാനാവില്ല. എനിക്ക് എന്റെ കുഞ്ഞിന് വേണ്ടി തിരിച്ച് വരണം. അതിനായാണ് രണ്ട് ലക്ഷം രൂപയുടെ മരുന്ന് കൂടി ഞാന്‍ എടുക്കുന്നത്.
തുടയിലൂടെയാണ് ഇഞ്ചക്ഷന്‍ കയറ്റുന്നത്. എല്ലാ കീമോയ്‌ക്കൊപ്പവും ഈ രണ്ടര ലക്ഷം രൂപയുടെ മരുന്ന് കുത്തിവെയ്ക്കും. ഡോക്ടേഴ്‌സ് എല്ലാമുണ്ടാകും. വളരെ സൂക്ഷ്മതയോടെ ഇത്ര സമയത്തിനുള്ളില്‍ കയറ്റണം എന്നെല്ലാമുണ്ട്. പതുക്കെ മരുന്ന് കയറ്റാന്‍ കഴിയൂ. ഹൃദയത്തിനും മറ്റും പ്രോബ്ലങ്ങള്‍ വന്നേക്കും. അതുകൊണ്ടാണ് സൂക്ഷമതയോടെ ആ മരുന്ന് ഡോക്ടര്‍മാര്‍ കയറ്റുന്നത്. ട്രീറ്റ്‌മെന്റിന് ഇടയിലെ എന്റെ ജീവിതം മരണത്തിനും ജീവിതത്തിനും ഇടയിലെ നൂല്‍പാലത്തിലൂടെ നടക്കുന്നത് പോലെയാണ്. ധൈര്യമുള്ളതുകൊണ്ട് മാത്രമാണ് ഞാന്‍ ജീവിതത്തിലേക്ക് തിരികെ വരുന്നത്. അത് എന്താ ആരും മനസിലാക്കാത്തത്. എനിക്ക് ഏറ്റവും സങ്കടം വന്ന കാര്യം ഞാന്‍ പ്രതീക്ഷിച്ചയാരും എന്നെ കാണാന്‍ വന്നില്ലെന്നതാണ്. എന്നാല്‍ ഞാന്‍ പ്രതീക്ഷിക്കാത്തവര്‍ എന്നെ കാണാന്‍ വന്നു.
വിസ്മയ മോഹന്‍ലാല്‍ സിനിമയിലേക്ക് തുടക്കം കുറിച്ച ചിത്രമാണ്…
നടി അനുപമ പരമേശ്വരന്‍ നാര്‍സിസ്റ്റിക് അബ്യൂസിനെക്കുറിച്ച് തുറന്നുപറഞ്ഞതിന്…
തന്റെ പ്രണയ തകര്‍ച്ചയെക്കുറിച്ചും മുന്‍ കാമുകനെക്കുറിച്ചുമുള്ള നടി…
‘വാഴ’യിലെ മായയായി പ്രേക്ഷകർക്ക് പരിചിതയായ മീനാക്ഷി ഉണ്ണികൃഷ്ണന്റെ…
പൂജ മോഹൻരാജിന്റെ ഇൻസ്റ്റഗ്രാം പോസ്റ്റിലെ ചിത്രങ്ങളാണ് ഇപ്പോഴത്തെ…