Categories: latest news

സിനിമയില്‍ വരുമ്പോള്‍ ഉണ്ടാകേണ്ടത് തൊലിക്കട്ടിയാണ്’; നിഖില വിമല്‍

പണം ഇന്‍വെസ്റ്റ് ചെയ്യാന്‍ പേടിയാണെന്നും സേവ് ചെയ്യാനാണ് താല്പര്യമെന്നും നിഖില വിമല്‍. സേവിങ്സ് പോലെയുള്ള കാര്യങ്ങള്‍ ചെയ്യുന്നതില്‍ ഞാന്‍ വളരെ മോശമാണെന്നും അതേ സമയം പണം സേവ് ചെയ്യാന്‍ ശ്രമിക്കാറുണ്ടെന്നുമാണ് താരം പറയുന്നത്. എഫ്ടിക്യു വിത്ത് രേഖാ മേനോന്‍ എന്ന യൂട്യൂബ് ചാനലിലാണ് നിഖിലയുടെ തുറന്നു പറച്ചില്‍.

‘പിശുക്കിയായിട്ടുള്ള ഒരാളാണ് ഞാന്‍. പക്ഷേ പണം ഇരട്ടിയാക്കാന്‍ എനിക്കറിയില്ല. ഞാന്‍ ഓള്‍ഡ് സ്‌കൂള്‍ ആണ്. ഉദാഹരണത്തിന്, ഒരഞ്ച് ലക്ഷം രൂപ നമ്മുടെ കയ്യിലുണ്ട്, ഈ അഞ്ച് ലക്ഷം രൂപ ഇന്‍വെസ്റ്റ് ചെയ്ത് 10 ലക്ഷം രൂപ ആക്കണമെന്ന് പറഞ്ഞാല്‍ എന്റെ അമ്മയ്ക്കും പേടിയാണ് എനിക്കും പേടിയാണ്. നമ്മള്‍ ഈ അഞ്ച് ലക്ഷം രൂപ കയ്യില്‍ നിന്ന് പോകാതിരിക്കാന്‍ ശ്രമിക്കും.

ചാകുന്നത് വരെ ഈ അഞ്ച് ലക്ഷം രൂപയുമായി ചാകാം. അത് പത്തോ ഇരുപതോ ആയിട്ട് വേണ്ട. അത് പേടിയാണ്. ഞാന്‍ തന്നെ കണ്‍സള്‍ട്ടന്‍സിയെ വിളിക്കാറുണ്ട്. എന്നിട്ട് പറയും, നിങ്ങളെന്നെ സഹായിക്കൂ. ഞാന്‍ ഇന്‍വെസ്റ്റ് ചെയ്യാന്‍ റെഡിയാണ്. പക്ഷേ എന്നോട് നിങ്ങള്‍ അതിന്റെ സങ്കീര്‍ണതകളൊന്നും പറയരുത് എന്ന്. കാരണം എനിക്കത് പേടിയാണ്.

ചിലപ്പോള്‍ നഷ്ടം ഉണ്ടാകുമെന്ന് പറയുമ്പോള്‍ ഞാനത് ഇടില്ല. ഞാനങ്ങനെ വെറുതേ ഒരാള്‍ക്ക് കാശ് കൊടുക്കുകയൊന്നുമില്ല. കിട്ടാനുള്ള കാശ് കിട്ടിയില്ലെങ്കില്‍ ഞാനിങ്ങനെ പറഞ്ഞോണ്ട് ഇരിക്കും. ചാകുന്നത് വരെ ഞാന്‍ മനസമാധാനം കൊടുക്കില്ല. എത്ര നേരം ആണെന്ന് വച്ചാ നിങ്ങളോട് ഇരക്കുന്നത്. നിങ്ങള്‍ക്ക് നാണമാകുന്നില്ലേ എന്നൊക്കെ ഞാന്‍ ചോദിക്കും.

നമ്മള്‍ സിനിമയില്‍ വരുമ്പോള്‍ നമുക്കാദ്യം ഉണ്ടാകേണ്ടത് തൊലിക്കട്ടിയാണ്. ഇവര്‍ക്കാണെങ്കില്‍ നമ്മളെക്കാളും അനുഭവം കൂടുതലായതു കൊണ്ട് കടുത്ത തൊലിക്കട്ടിയാണ്. നിങ്ങള്‍ മൈക്ക് ഓഫാക്കി പറഞ്ഞാല്‍, ഞാനത് മൈക്കില്‍ കൂടി പറയും. അപ്പോള്‍ അവര്‍ക്ക് നാണക്കേട് ആകും.

അങ്ങനെയാകുമ്പോള്‍ കുറേ പേര്‍ എനിക്ക് കാശ് തരും. താന്‍ എന്താടോ എന്റെ കാശ് തരാഞ്ഞത് എന്നൊന്നും ഞാന്‍ പറയില്ല. പക്ഷേ പറയാന്‍ പാടില്ലാത്ത ഒരു സ്ഥലത്ത് പോയിട്ട് ഞാനത് പറയും’-നിഖില വിമല്‍ പറഞ്ഞു.

ജോയൽ മാത്യൂസ്

Recent Posts

എന്നെ ഒഴിവാക്കിയവരുണ്ട്; തുറന്ന് പറഞ്ഞ് മേഘ്‌ന

പുതിയ അഭിമുഖത്തില്‍ തന്റെ ജീവിതത്തെക്കുറിച്ച് നടി മേഘ്‌ന…

3 hours ago

ഞാന്‍ ഭാര്യയെ വഞ്ചിക്കില്ല; മാധവന്‍

ഭാര്യ സരിതയോടുള്ള തന്റെ വിശ്വസ്തതയെ കുറിച്ച് നടന്‍…

3 hours ago

അത്തരം വസ്ത്രങ്ങളില്‍ ഞാന്‍ കംഫര്‍ട്ടബിള്‍ അല്ല; രശ്മിക

സിനിമയില്‍ അഭിനയിക്കുമ്പോള്‍ ഒരു നടിക്ക് സ്വന്തം ഇഷ്ടങ്ങളും…

3 hours ago

പുതിയ സംവിധായകര്‍ക്കൊപ്പം സിനിമ ചെയ്യുന്നത് വെല്ലുവിളി; മോഹന്‍ലാല്‍

പുതിയ സംവിധായകര്‍ക്കൊപ്പം സിനിമ ചെയ്യാന്‍ മോഹന്‍ലാലിന് താല്‍പര്യമില്ലെന്നല്ല,…

4 hours ago

ഞാനൊരു പബ്ലിക് പ്രോപര്‍ട്ടിയല്ല! ഖുശ്ബു

സോഷ്യല്‍ മീഡിയയിലെ സൈബര്‍ ആക്രമണങ്ങള്‍ക്കും വ്യക്തിഹത്യക്കുമെതിരെ പ്രതികരിച്ച്…

4 hours ago

നാല് ക്ലാസ് കൂടി പഠിച്ചിരുന്നെങ്കില്‍ ഞാന്‍ ഇംഗ്ലീഷൊക്കെ പറഞ്ഞേനെ; ചിരിപടര്‍ത്തി ഇന്ദ്രന്‍സ്

തന്റെ കരിയറിലെ കാരക്ടര്‍ ഷിഫ്റ്റിനെക്കുറിച്ച് നടന്‍ ഇന്ദ്രന്‍സ്…

4 hours ago