Categories: Gossips

‘സഞ്ജു ഇന്ത്യയ്ക്ക് കളിച്ചില്ലെങ്കിൽ നഷ്ടം ഇന്ത്യക്കാണ്:ആമിർ പള്ളിക്കൽ

സംവിധായകൻ ആമിർ പള്ളിക്കൽ സാമൂഹ്യമാധ്യമത്തിൽ പങ്കുവെച്ച കുറിപ്പാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. ഇന്ത്യൻ ക്രിക്കറ്റ് താരം സഞ്ജു സാംസണെ പിന്തുണച്ചാണ് അദ്ദേഹം കുറിപ്പ് പങ്കുവെച്ചത്.

സഞ്ജുവിനോട് ഇന്ത്യൻ ടീം വർഷങ്ങളായി നീതിപൂർവമായ സമീപനം പുലർത്തിയിട്ടില്ലെന്നാണ് ആമിർ പള്ളിക്കൽ കുറിപ്പിൽ പറയുന്നത്. ആമിർ, മികച്ച പ്രകടനങ്ങൾ തുടരുന്ന താരത്തെ അവഗണിക്കാനാകില്ലെന്നും സഞ്ജുവിന്റെ ബാറ്റ് തന്നെയാകും ഇനി മറുപടി പറയുകയെന്നും കുറിപ്പിൽ പറയുന്നു.

ആമിർ പള്ളിക്കൽ പങ്കുവെച്ച കുറിപ്പ് :

“സഞ്ജു ഇന്ത്യക്ക്‌ കളിച്ചില്ലെങ്കിൽ നഷ്ടം സഞ്ജുവിനല്ല, ഇന്ത്യക്കാണ്‌” –
കോച്ചാകുന്നതിന്‌ മുമ്പുള്ള ഗംഭീറിന്റെ അഭിപ്രായം!

ഒരു ലോകക്കപ്പ്‌ നേടിത്തന്ന ചാമ്പ്യനെ എങ്ങനെയാണ്‌ bcci കൈകാര്യം ചെയ്യുന്നത്‌ എന്നതിന്റെ നേർ അടയാളമാണ്‌ സഞ്ജു.
എന്ത്‌ സെലക്ഷൻ ന്യായീകരണങ്ങൾ നിരത്തിയാലും സെലക്ഷനെത്തുമ്പോൾ സർക്കസിലെ കത്തിയേറു ചതുരത്തിൽ ആപ്പിൾ തലയിലേന്തി നിൽക്കുന്നവന്റെ മാനസികാവസ്ഥയിലാണ്‌ സഞ്ജുവും അയാളെ സ്നഹിക്കുന്നവർ മുഴുവനും.

97 vs WI – Super 8-ൽ key innings to Semifinal
89 (42) vs Eng – സെമിഫൈനലിൽ Player of the Match.
89 (46) vs New Zealand – ഫൈനലിൽ Championship knock
2026 T20 World Cup-ൽ
321 റൺസ് (5match ) Avg:80.25 SR:199
Player of the Tournament

കളിക്കുന്ന എല്ലാ മത്സരങ്ങളിലും തിളങ്ങുന്ന താരങ്ങളെയാണ്‌ ഇന്ത്യൻ ടീമിൽ സ്ഥിരമായ്‌ കളിപ്പിക്കുന്നത്‌ എങ്കിൽ 11 പേരെ തികയ്ക്കാൻ ബുദ്ധിമുട്ടായിരിക്കും. തന്റെ T20 കരിയർ തുടങ്ങി 11 വർഷങ്ങൾക്കിടയിൽ അയാളെ ഇന്ത്യൻ ടീം തഴഞ്ഞതിനോളം അവഗണന ഒരു കളിക്കാരനും നേരിടേണ്ടി വന്നിട്ടുണ്ടാകില്ല.

കരിയറിൽ ബാക്കിയുള്ള വർഷങ്ങളിൽ പരമാവധി ആസ്വദിച്ച്‌ കളിക്കുകയാണ്‌ ലക്ഷ്യമെന്നും ഇന്ത്യൻ ടീമിലെ സ്ഥാനത്തിന്‌ വേണ്ടിയുള്ള “Rat race” ന്‌ താനില്ല എന്നും അയാൾ പറയണം എങ്കിൽ അത്‌ മനസ്സ്‌ മടുപ്പിച്ചവരോടുള്ള ഒരു പ്രഖ്യാപനം കൂടിയാണ്‌.

നിങ്ങൾക്ക്‌ അയാളെ ടീമിലേക്ക്‌ തിരിച്ച്‌ വിളിക്കാതിരിക്കാൻ ആകാത്ത അത്രയും തലവേദന അയാളുടെ ബാറ്റ്‌ നിങ്ങൾക്ക്‌ ഇനി സമ്മാനിക്കും. അയാളുടെ പ്രതിഭയെ ആദരിക്കാനല്ല, അതിന്റെ രുചി അറിഞ്ഞിട്ടും അതിനോട്‌ നീതികേട്‌ കാണിക്കുന്നതിനുള്ള മറുപടി നൽകാനുള്ള കരുത്ത്‌ ആ കൈകൾക്ക്‌ ഇനിയുമുണ്ട്‌.
മറ്റെല്ലാ ഇടങ്ങളിലും എന്ന പോലെ ക്രിക്കറ്റിലും ഉള്ള “പൊളിട്രിക്ക്‌സ്‌” ഇനി നോക്കി നിൽക്കേണ്ടതില്ലെന്ന ഉറച്ച തീരുമാനം അയാളിലെ കളിക്കാരനെ എത്ര ശക്തിപ്പെടുത്തുമെന്ന് കാത്തിരുന്ന് കാണാം.
ഗംഭീർ മറന്നിട്ടുണ്ടാകാം,
മാറിയിട്ടുണ്ടാകാം, ഓർമ്മിപ്പിച്ചേക്കാം:-

“സഞ്ജു ഇന്ത്യക്ക്‌ കളിച്ചില്ലെങ്കിൽ നഷ്ടം സഞ്ജുവിനല്ല, ഇന്ത്യക്കാണ്‌

അനില മൂര്‍ത്തി

Recent Posts

മനോജ് കെ. ജയന്റെയും ഉർവശിയുടെയും മകൾ

മലയാള സിനിമയിലെ പ്രമുഖ താരങ്ങളായ മനോജ് കെ.…

14 hours ago

പൂക്കളുടെ ഡിസൈനുള്ള ടോപ്പിൽ റൈന രാധാകൃഷ്ണൻ

മലയാള സിനിമയിലെ യുവതാരമായ റൈന രാധാകൃഷ്ണൻ പുതിയ…

14 hours ago

സ്റ്റൈലിഷ് ലുക്കിൽ റാഷി ഖന്ന

തെന്നിന്ത്യൻ നടി റാഷി ഖന്ന പുതിയ ഫോട്ടോഷൂട്ട്…

14 hours ago

ജെന്‍-സി റീലുകള്‍ കാണുമ്പോള്‍ ഛര്‍ദ്ദിക്കാന്‍ വരുന്നു; കങ്കണ

വിദ്യാര്‍ത്ഥി സമരത്തില്‍ പങ്കെടുക്കുകയും റീലുകള്‍ ചെയ്യുകയും ചെയ്ത…

21 hours ago

അന്‍സിയുടെ പരാതി; ലക്ഷ്മിപ്രിയക്കെതിരെ കേസ് എടുക്കാവുന്ന കുറ്റമില്ലെന്ന് മജിസ്ട്രേറ്റ് കോടതി

കൊച്ചി: സാമൂഹിക മാധ്യമങ്ങളിലൂടെ അധിക്ഷേപിച്ചെന്ന നടി അന്‍സിബയുടെ…

21 hours ago

ചെയ്തത് തെറ്റ്, മാപ്പ്; എല്ലാ പാര്‍ട്ടിയും ഇഷ്ടം: പേളി

ഡല്‍ഹിയിലെ വിദ്യാര്‍ത്ഥി സമരത്തെക്കുറിച്ചുള്ള വിവാദ പ്രതികരണത്തില്‍ വിശദീകരണവുമായി…

21 hours ago