Categories: latest news

അമ്മയായ സന്തോഷം പങ്കിട്ട് പദ്മപ്രിയ

സന്തോഷ വാര്‍ത്ത പങ്കുവച്ച് നടി പദ്മപ്രിയ. താന്‍ അമ്മയായ സന്തോഷമാണ് പദ്മപ്രിയ ആരാധകരുമായി പങ്കുവച്ചിരിക്കുന്നത്. മലയാളികള്‍ക്ക് സുപരിചിതയാണ് പദ്മപ്രിയ. തമിഴിലൂടെ കരിയര്‍ ആരംഭിച്ച പദ്മപ്രിയ വളരെ പെട്ടെന്നാണ് മലയാളികളുടെ പ്രിയങ്കരിയായത്. ഇപ്പോള്‍ അഭിനയത്തില്‍ സജീവമല്ലെങ്കിലും സോഷ്യല്‍ മീഡിയയിലൂടെ ആരാധകരുമായുള്ള ബന്ധം നിലനിര്‍ത്തുന്നുണ്ട് പദ്മപ്രിയ.

365 ഡെയ്സ് ഓഫ് ലൈഫ് എന്ന ക്യാപ്ഷനൊപ്പമാണ് പദ്മപ്രിയ കുഞ്ഞിനൊപ്പമുള്ള ചിത്രം പങ്കിട്ടത്. ഗ്രേറ്റ്ഫുള്‍, ഔവര്‍ സ്റ്റോറി, ലിറ്റില്‍ മൊമന്റ്സ് തുടങ്ങിയ ഹാഷ്ടാഗുകളും നല്‍കിയിട്ടുണ്ട്. കുഞ്ഞിന്റെ മുഖമോ ചിത്രങ്ങളോ പങ്കുവച്ചിട്ടില്ല. തന്റേയും ഭര്‍ത്താവിന്റേയും കൈക്കുള്ളിലുള്ള കുഞ്ഞിന്റെ കൈ ആണ് പദ്മപ്രിയ പങ്കുവച്ച ചിത്രത്തിലുള്ളത്.

പിന്നാലെ താരത്തിന് ആശംസകളുമായി സിനിമാ ലോകവും ആരാധകരുമെത്തുകയാണ്. നടി റിമ കല്ലിങ്കല്‍ അടക്കം നിരവധി താരങ്ങളാണ് ആശംസകളുമായെത്തുന്നത്. അതേസമയം കുഞ്ഞിന്റെ പേരും ജെന്ററുമൊന്നും പദ്മപ്രിയ പുറത്ത് വിട്ടിട്ടില്ല. ജാസ്മിന്‍ ഷായാണ് പദ്മപ്രിയയുടെ ഭര്‍ത്താവ്. ആം ആദ്മി നേതാവായ ജാസ്മിന്‍ ഷായെ 2014 ലാണ് പദ്മപ്രിയ വിവാഹം കഴിക്കുന്നത്. മുംബൈയില്‍ വച്ചായിരുന്നു വിവാഹം. ഗുജറാത്ത് സ്വദേശിയാണ് പദ്മപ്രിയയുടെ ഭര്‍ത്താവ്.

ജോയൽ മാത്യൂസ്

Recent Posts

ഹാപ്പിയായി ഇരിക്കുന്നത് സിം?ഗിള്‍ ആയതുകൊണ്ട്

തന്റെ വിവാഹ സങ്കല്പങ്ങളെക്കുറിച്ചും പേഴ്‌സണല്‍ സ്‌പെയ്‌സിനെക്കുറിച്ചുമൊക്കെ നടി…

6 hours ago

ജെന്‍-സികളെയോര്‍ത്ത് അഭിമാനിക്കുന്നു; ജ്യോതിക

വിദ്യാര്‍ത്ഥി സമരത്തിന് പിന്തുണയുമായി നടി ജ്യോതിക. ജെന്‍സി…

6 hours ago

പേളിയെ ‘അണ്‍ഫോളോ’ ചെയ്ത് സോഷ്യല്‍ മീഡിയ

നീറ്റ് പരീക്ഷാക്രമക്കേടില്‍ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര…

6 hours ago

പേളിയ്ക്ക് മറുപടിയുമായി മെറീന മൈക്കിള്‍

വിദ്യാര്‍ത്ഥി സമരത്തെക്കുറിച്ചുള്ള പേളി മാണിയുടെ നിലപാട് വലിയ…

6 hours ago

വിസ്മയയുടെ സിനിമയ്ക്കെതിരെ ബോയ്ക്കോട്ട് ക്യാംപെയ്ന്‍

വിദ്യാര്‍ത്ഥി സമരത്തെ പിന്തുണച്ചതിന്റെ പേരില്‍ മോഹന്‍ലാലിന്റെ മകള്‍…

6 hours ago

ക്യാപ്പും ക്രോപ്പ് ടോപ്പും; കാഷ്വൽ സ്റ്റൈലിൽ നന്ദന വർമ

ബാലതാരമായി സിനിമയിലെത്തി പിന്നീട് നായികയായി ശ്രദ്ധ നേടിയ…

12 hours ago