തന്റെ വിവാഹ സങ്കല്പങ്ങളെക്കുറിച്ചും പേഴ്‌സണല്‍ സ്‌പെയ്‌സിനെക്കുറിച്ചുമൊക്കെ നടി അനുമോള്‍ പറഞ്ഞ വാക്കുകളാണ് ശ്രദ്ധേയമാകുന്നത്. ഈസ്ന്റ് ഇറ്റ് ലവ്ലി എന്ന പോഡ്കാസ്റ്റില്‍ സംസാരിക്കുകയായിരുന്നു അനുമോള്‍. ‘ഞാന്‍ പ്രൊഡക്ടീവും ഹാപ്പിയുമായി ഇരിക്കുന്നത് സിംഗിള്‍ ആയി തുടരുന്നതു കൊണ്ടാണ്.
ഒരു റിലേഷന്‍ഷിപ്പ് ഒക്കെ ഞാനും ട്രൈ ചെയ്തതാണ്. പക്ഷേ അത് വര്‍ക്ക് ഔട്ട് ആയില്ല. നാട്ടില്‍ ആളുകളൊക്കെ കല്യാണത്തെക്കുറിച്ച് നിരന്തരം ചോദിക്കുമായിരുന്നു. ഇപ്പോള്‍ അവര്‍ക്ക് മനസ്സിലായിക്കാണും ഞാന്‍ കല്യാണം ഒന്നും കഴിക്കില്ല എന്ന്.
എന്നിരുന്നാലും പിന്നെയും ആളുകളൊക്കെ ചോദിക്കുമ്പോള്‍ ഞാന്‍ അവരോട് പറയാറുള്ളത്, നിങ്ങള്‍ നല്ലൊരു പയ്യനെ കൊണ്ടുവരൂ, ഒപ്പം എന്റെ കല്യാണച്ചെലവുകളും ഏറ്റെടുക്കാന്‍ തയ്യാറാണെങ്കില്‍ ഞാന്‍ കല്യാണം കഴിക്കാം എന്നാണ്. എന്റെ പേഴ്സണല്‍ സ്പെയ്‌സ് മറ്റൊരാളുമായി ഷെയര്‍ ചെയ്യുക എന്നത് എനിക്ക് ഇപ്പോള്‍ വളരെ ബുദ്ധിമുട്ടുള്ള ഒരു കാര്യമാണ്.
ഇപ്പോള്‍ത്തന്നെ എന്റെ കൂട്ടുകാരുടെ കൂടെയൊക്കെ ഒരു അഞ്ചോ ആറോ ദിവസം ചെലവിട്ടു കഴിഞ്ഞാല്‍ പിന്നെ എനിക്ക് ഭയങ്കര സഫോക്കേഷന്‍ ആണ്. പിന്നെ ഞാന്‍ ഒരു കഫേയിലൊക്കെ ഒറ്റയ്ക്ക് പോയി ഇരുന്ന് ഒരു കോഫിയൊക്കെ കുടിച്ചാണ് ഓക്കെയാവുക. ഇങ്ങനെയുള്ള ഞാന്‍ എങ്ങനെ എന്റെ ബെഡ്റൂം, കിച്ചണ്‍, ബാത്ത്റൂം, കൗച്ച് പോലുള്ള സ്പേസുകള്‍ മറ്റൊരാളുമായി ഷെയര്‍ ചെയ്യും.
കാരണം, ഒരു പോയിന്റ് വരെ ജീവിതത്തില്‍ അത്രയും ഇന്‍ഡിപെന്‍ഡന്റ് ആയി നിന്നിട്ട് പെട്ടെന്ന് ഒരു മാറ്റം വരുമ്പോള്‍ അത് എങ്ങനെ വര്‍ക്ക് ആവും എന്ന് എനിക്കറിയില്ല. ഒരുപക്ഷേ ജീവിതത്തില്‍ ഒരു മെച്യൂരിറ്റി ഒക്കെ വരുമ്പോള്‍ പ്രണയം എന്നതിന്റെ നിര്‍വ്വചനത്തില്‍ തന്നെ മാറ്റങ്ങള്‍ സംഭവിക്കാം.
പണ്ടൊക്കെ കല്യാണം എന്ന് പറയുമ്പോള്‍ സാരി, മുല്ലപ്പൂ ഒക്കെ വെച്ച് നിറയെ ആള്‍ക്കാരെയൊക്കെ വിളിച്ചൊരു ആഘോഷമായിരുന്നു എന്നത്, ഇപ്പോള്‍ ഞാന്‍ എന്റെ സഹോദരിയോട് പറയാറുണ്ട് നമ്മളെ സ്‌നേഹിക്കുന്ന കുറച്ച് ആളുകളെ വെച്ച് ഒരു ചെറിയ ആഘോഷം മാത്രം മതി എന്ന്’.- അനുമോള്‍ പറഞ്ഞു.
വിദ്യാര്‍ത്ഥി സമരത്തിന് പിന്തുണയുമായി നടി ജ്യോതിക. ജെന്‍സി…
നീറ്റ് പരീക്ഷാക്രമക്കേടില്‍ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര…
വിദ്യാര്‍ത്ഥി സമരത്തെക്കുറിച്ചുള്ള പേളി മാണിയുടെ നിലപാട് വലിയ…
വിദ്യാര്‍ത്ഥി സമരത്തെ പിന്തുണച്ചതിന്റെ പേരില്‍ മോഹന്‍ലാലിന്റെ മകള്‍…
ബാലതാരമായി സിനിമയിലെത്തി പിന്നീട് നായികയായി ശ്രദ്ധ നേടിയ…