Categories: latest news

വിസ്മയയുടെ സിനിമയ്ക്കെതിരെ ബോയ്ക്കോട്ട് ക്യാംപെയ്ന്‍

വിദ്യാര്‍ത്ഥി സമരത്തെ പിന്തുണച്ചതിന്റെ പേരില്‍ മോഹന്‍ലാലിന്റെ മകള്‍ വിസ്മയ മോഹന്‍ലാല്‍ നേരിട്ടത് കടുത്ത സൈബര്‍ ആക്രമണമാണ്. ചോദ്യം ചോദിക്കുന്ന പൗരന്മാരെ ജനാധിപത്യ രാജ്യം നേരിടേണ്ടത് ഇങ്ങനെയായിരുന്നില്ലെന്നാണ് വിസ്മയ പറഞ്ഞത്. പിന്നാലെ കടുത്ത സൈബര്‍ ആക്രമണമാണ് വിസ്മയ നേരിട്ടത്. അച്ഛന്‍ മോഹന്‍ലാലിന്റെ പേജിലും നിരവധി പേര്‍ ആക്രമണവുമായെത്തി.

വിസ്മയ്ക്ക് രാഷ്ട്രീയം അറിയില്ലെന്ന് സംവിധായകന്‍ മേജര്‍ രവിയും ആക്ഷേപിച്ചിരുന്നു. എന്നാല്‍ സിനിമാ ലോകത്തു നിന്നും വിദ്യാര്‍ത്ഥി സമരത്തിന് അധികമൊന്നും ശബ്ദമുയരാതിരുന്ന സമയത്തും നിലപാട് പറഞ്ഞ വിസ്മയ്ക്ക് വലിയ കയ്യടികളും ലഭിച്ചു. ഇപ്പോഴിതാ വിസ്മയുടെ സിനിമയ്ക്കെതിരെ ബോയ്ക്കോട്ട് ആഹ്വാനവുമായെത്തിയിരിക്കുകയാണ് ചിലര്‍.

വിസ്മയുടെ അരങ്ങേറ്റ ചിത്രമായ തുടകത്തിന്റെ പുതിയ പോസ്റ്റര്‍ മോഹന്‍ലാല്‍ പങ്കുവച്ചിരുന്നു. ഈ പോസ്റ്റിന് താഴെയാണ് സംഘപരിവാര്‍ അനുകൂലികളും വിദ്യാര്‍ത്ഥി സമരത്തെ എതിര്‍ക്കുന്നവും ബോയ്ക്കോട്ട് ആഹ്വാനവുമായെത്തിയത്. രാജ്യദ്രോഹിയായ വിസ്മയയുടെ സിനിമ കാണില്ലെന്നും തുടക്കം തന്നെ ഒടുക്കമാകുമെന്നുമാണ് കമന്റുകള്‍ പറയുന്നത്.

ജോയൽ മാത്യൂസ്

Recent Posts

ഗായത്രി വീണ്ടും ബിഗ് ബോസ് വീട്ടിലേക്ക്?

ബിഗ് ബോസ് മലയാളം സീസണ്‍ 8ല്‍ നിന്ന്…

7 hours ago

വേടനെ താന്‍ കണ്ടില്ല; മറുപടിയുമായി ഉണ്ണിമായ

'പ്രഥമദൃഷ്ട്യാ കുറ്റക്കാര്‍' ചിത്രത്തിന്റെ പ്രൊമോഷന്‍ ചടങ്ങിനിടെ റാപ്പര്‍…

7 hours ago

സംയുക്തയ്‌ക്കൊപ്പം സിനിമ വരുമോ ? നടന്റെ മറുപടി

മലയാളികളുടെ പ്രിയപ്പെട്ട താരദമ്പതിമാരാണ് ബിജു മേനോനും സംയുക്ത…

7 hours ago

ഫ്രഞ്ച് ലുക്കിൽ തിളങ്ങി ഗൗരി കിഷൻ; പാരിസ് ഫാഷൻ വൈറൽ!

'96' എന്ന ചിത്രത്തിലൂടെ മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയായി…

20 hours ago