Vinod Kovoor
വലിയൊരു അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടതിന്റെ ആശ്വാസത്തിലാണ് നടന്‍ വിനോദ് കോവൂരിപ്പോള്‍. തന്റെ ഫ്‌ലാറ്റില്‍ തുറന്നിരുന്ന കോണ്‍ക്രീറ്റ് വാട്ടര്‍ ടാങ്കിലേക്ക് വീണുണ്ടായ അപകടത്തില്‍ നിന്നാണ് നടന്‍ തലനാരിഴയ്ക്ക് രക്ഷപ്പെട്ടത്. ടാങ്കിന്റെ അടപ്പ് അടച്ചിട്ടുണ്ടായിരുന്നില്ലെന്നും അതാണ് അപകടത്തിന് കാരണമായതെന്നും താരം പറയുന്നു.
വീഴ്ചയില്‍ വാരിയെല്ലിന് കടുത്ത ചതവേറ്റ താരം നിലവില്‍ ഫ്‌ലാറ്റില്‍ വിശ്രമത്തിലാണ്. ഡോക്ടര്‍മാരുടെ നിര്‍ദ്ദേശപ്രകാരം 48 മണിക്കൂര്‍ ബെഡ് റെസ്റ്റ് എടുത്തിരിക്കുകയാണെന്നും, വേദന തുടരുകയാണെങ്കില്‍ സിടി സ്‌കാന്‍ ചെയ്യേണ്ടി വരുമെന്നും വിനോദ് കോവൂര്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച കുറിപ്പില്‍ പറയുന്നു.
”വലിയ ഒരു ദുരന്തത്തില്‍ നിന്നും ഇന്നലെ രാത്രി തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. ‘മറിമായം’ ഷൂട്ട് കഴിഞ്ഞ് ഫ്‌ലാറ്റില്‍ എത്തിയത് 10.30 ന്. വേസ്റ്റ് കളയാനായി താഴത്തെ കാര്‍ പാര്‍ക്കിങ് ഏരിയയിലേക്ക് പപ്പി സിയയുമായി ഇറങ്ങിയതാ. വേസ്റ്റ് കളഞ്ഞ ബക്കറ്റ് പൈപ്പില്‍ കഴുകാനായി നടന്നപ്പോഴാണ് ഒട്ടും പ്രതീക്ഷിക്കാതെ കോണ്‍ക്രീറ്റ് വാട്ടര്‍ ടാങ്കിലേക്ക് വീഴുന്നത്. സാധാരണ ടാങ്കിന്റെ മുകളിലൂടെ നടക്കാറുള്ളതാ.
പക്ഷേ ഇന്നലെ ടാങ്കിന്റെ ഇരുമ്പിന്റെ അടപ്പ് ശരിയായി അടക്കാത്തത് കൊണ്ടാവാം മൂടി തുറന്ന് ഞാന്‍ താഴോട്ട് വീണത്. വീഴ്ച്ചയില്‍ ടാങ്കിന്റെ വായു വട്ടത്തിന്റെ അരികില്‍ പിടിക്കാന്‍ സാധിച്ചത് കൊണ്ട് ഞാന്‍ ആഴമുള്ള ടാങ്കിലേക്ക് തൂങ്ങിക്കിടന്നു. വീഴ്ച്ചയില്‍ എന്റെ ശരീരം എവിടെയോ നന്നായി അടിച്ചതിന്റെ വേദന നന്നായി അനുഭവപ്പെട്ടു. ടാങ്കില്‍ നിന്നും പൊങ്ങി രക്ഷപ്പെടാന്‍ രണ്ട് തവണ ശ്രമിച്ചു പരാജയപ്പെട്ടു.
ഉറക്കെ ശബ്ദം ഉണ്ടാക്കി ആരും കേട്ടില്ല. പപ്പി സിയ മോള്‍ ടാങ്കിന് ചുറ്റും പരിഭ്രാന്തിയോടെ ഓടി നടന്നു. പിന്നീട് നടത്തിയ ശ്രമത്തില്‍ ഞാന്‍ പുറത്തേക്ക് എത്തി. എഴുന്നേറ്റ് നടക്കാന്‍ തുടങ്ങിയപ്പോള്‍ ഇടുപ്പിന്റെ മുകളിലായി വല്ലാത്ത വേദന അനുഭവപ്പെട്ടു. ശ്വാസം എടുക്കുമ്പോള്‍ വാരിയുടെ ഭാഗത്ത് നല്ല വേദന തോന്നി ഉറക്കെ ദേവൂനെ വിളിച്ചു. അവള്‍ വന്നു, സെക്യൂരിറ്റി വന്നു, ഫ്‌ലാറ്റിലെ രാജേഷട്ടനും വന്നു.
ഉടനെ തൊട്ടടുത്തുള്ള നോര്‍ത്തിലെ സ്‌പെഷാലിറ്റി ഹോസ്പ്പിറ്റലില്‍ എത്തിച്ചു. വേദന കൊണ്ട് എനിക്ക് ഒന്നും പറയാന്‍ സാധിച്ചില്ല. ഒരു ഇന്‍ഞ്ചെക്ഷന്‍ തന്ന ശേഷം എക്‌സറേ എടുത്തു. എവിടെയും പൊട്ടല്‍ ഇല്ല എന്ന് ഡോക്ടര്‍ പറഞ്ഞു. അടിയേറ്റത് വാരിയെല്ലിനായിരുന്നു. വാരിയെല്ലില്‍ നല്ല ചതവുണ്ട് അതു കൊണ്ടാണ് ഇത്രയും വേദന എന്നും ഡോക്ടര്‍ പറഞ്ഞു.
മരുന്ന് തന്നു വിശ്രമം എടുക്കാന്‍ പറഞ്ഞു. 48 മണിക്കൂര്‍ കഴിഞ്ഞിട്ടും വേദന നില്‍ക്കുന്നില്ലെങ്കില്‍ സിടി സ്‌കാന്‍ ചെയ്യാന്നും പറഞ്ഞ് 2 മണിയോടെ ഹോസ്പ്പിറ്റലില്‍ നിന്നിറങ്ങി. അപ്പോഴേക്കും ആത്മ മിത്രം അമലും അളിയന്‍ സന്ദീപും സഹായത്തിനെത്തി. തിരിച്ച് വീട്ടില്‍ വന്ന ശേഷം അവര്‍ ഞാന്‍ വീണ ടാങ്ക് പോയി കണ്ടു.
സത്യത്തില്‍ ടാങ്കില്‍ നിറയെ വെള്ളമുണ്ടായിരുന്നെങ്കിലും പിടിത്തം കിട്ടാതെ താഴെ വീണിരുന്നെങ്കിലും എനിക്ക് വലിയ അപായം സംഭവിക്കുമായിരുന്നു. ഹോസ്പ്പിറ്റലില്‍ നിന്ന് ഡോക്ടറും പറഞ്ഞു, നട്ടെല്ലിനോ തലയ്‌ക്കോ പരിക്ക് ഏല്ക്കാതിരുന്നത് ഭാഗ്യമായെന്ന്. ഭാഗ്യം ആയുസ് നീട്ടി കിട്ടി. വാരിയെല്ലിന് പരിക്കേറ്റാല്‍ ശ്വാസകോശത്തെ അത് ബാധിക്കും.
അതുകൊണ്ടാണ് ദീര്‍ഘശ്വാസം എടുക്കുമ്പോള്‍ പോലും വേദന അനുഭവപ്പെടുന്നത്. ഇപ്പോള്‍ ഫ്‌ലാറ്റില്‍ വേദനയോടെ വിശ്രമത്തിലാണ്. ‘മറിമായം’ ഷൂട്ട് തുടങ്ങിയതേയുള്ളു. വീഴ്ചയും പരിക്കും കാരണം ബാക്കി എപ്പിസോഡുകളുടെ ഭാ?ഗമാകാന്‍ പറ്റില്ല എന്ന വിഷമം. 48 മണിക്കൂര്‍ ആവാന്‍ കാത്തിരിക്കുന്നു. വേദനയും പ്രയാസങ്ങള്‍ മാറി കിട്ടുമായിരിക്കും. പ്രിയപ്പെട്ടവരുടെ പ്രാര്‍ഥന ഉണ്ടാവണേ’.-വിനോദ് കോവൂര്‍ പറഞ്ഞു.
തെന്നിന്ത്യയുടെ പ്രിയപ്പെട്ട താരദമ്പതിമാരാണ് രശ്മിക മന്ദാനയും വിജയ്…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് രജിഷ വിജയന്‍.…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നയന്‍താര. ഇന്‍സ്റ്റഗ്രാമിലാണ്…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഹന്‍സിക. ഇന്‍സ്റ്റഗ്രാമിലാണ്…