സിനിമയില്‍ വന്ന സമയം മുതല്‍ ഒരുപാട് ട്രോളുകളും സൈബര്‍ ആക്രമണവുമൊക്കെ നേരിടേണ്ടി വന്നിട്ടുള്ള നടിയാണ് ?ഗായത്രി സുരേഷ്. മോഡലിങ് രം?ഗത്തും സജീവമായ ?ഗായത്രി മലയാളത്തിന് പുറമേ മറ്റു ഭാഷകളിലും സജീവമാണ്. ഇപ്പോഴിതാ സിനിമ നിര്‍ത്തണമെന്ന് തനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ടെന്ന് പറയുകയാണ് ?ഗായത്രി.
തന്റെ പുതിയ ചിത്രമായ ‘മധുരമീ ജീവിത’ത്തിന്റെ പ്രൊമോഷന്റെ ഭാ?ഗമായി നല്‍കിയ ഒരഭിമുഖത്തിലാണ് ?ഗായത്രി ഇക്കാര്യം പറഞ്ഞത്. ‘സിനിമ നിര്‍ത്താമെന്ന് തീര്‍ച്ചയായും തോന്നിയിട്ടുണ്ട്. ഇപ്പോഴും എനിക്ക് തോന്നാറുണ്ട്. വേണോ, വേണോ എന്ന്. പക്ഷേ, എന്നാലും സിനിമയോട് എനിക്ക് ഭയങ്കര ഇഷ്ടമാണ്.
അതുകൊണ്ട് തന്നെ അതെനിക്ക് നിര്‍ത്താന്‍ പറ്റുന്നില്ല. പ്രതീക്ഷ ആണല്ലോ. കിട്ടും, വരും എന്നൊക്കെയുള്ള പ്രതീക്ഷ ആണല്ലോ. എനിക്ക് സിനിമകള്‍ വരുന്നുമുണ്ട്. ഇതൊരു രണ്ടാം ഘട്ടമായിട്ടാണ് ഞാന്‍ കാണുന്നത്. അതില്‍ ആദ്യത്തെ സിനിമയാണ് ‘മധുരമീ ജീവിതം’. ഇനി രണ്ട് പടങ്ങള്‍ വരാനുണ്ട്. പിന്നെ കുറച്ച് അത്യാവശ്യം നല്ല ഓഫറുകളൊക്കെ വരുന്നുണ്ട്. ഒരു ചലനമുണ്ട്.
അപ്പോള്‍ വീണ്ടും എനിക്ക് പ്രതീക്ഷയാണ്. പക്ഷേ അതുമാത്രമല്ല, അതിന്റെ കൂടെ വേറെ എന്തെങ്കിലും ബിസിനസ് ഒക്കെ എല്ലാ അഭിനേതാക്കളും ഇപ്പോള്‍ ചെയ്യുന്നുണ്ട്’.- ?ഗായത്രി സുരേഷ് സ്‌കൈലാര്‍ക്ക് പിക്‌ചേഴ്‌സ് എന്റര്‍ടെയ്ന്‍മെന്റിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. ഓ?ഗസ്റ്റ് 14 നാണ് ‘മധുരമീ ജീവിതം’ റിലീസിനെത്തുന്നത്. സിദ്ദിഖ്, വിനയ പ്രസാദ് എന്നിവരാണ് ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നത്. മാത്യു സ്‌കറിയ ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.
നടന്‍ വിജയ് എന്നാല്‍ സഹപ്രവര്‍ത്തകര്‍ക്കെല്ലാം പറയാനുള്ളത് അദ്ദേഹം…
തമിഴ്‌നാട് മുഖ്യമന്ത്രിയും നടനുമായ വിജയ്യുമായുള്ള വിവാഹമോചന ഹര്‍ജി…
പ്രസവശേഷം ആദ്യമായി പങ്കാളിക്കൊപ്പം ഡിന്നറിന് പോയ അനുഭവം…
ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കറുടെ മകൾ സാറാ…