Categories: latest news

മിണ്ടാതിരുന്നതുകൊണ്ട് എനിക്ക് പലതും നേടാന്‍ സാധിച്ചിട്ടുണ്ട്; വിജയ്

നടന്‍ വിജയ് എന്നാല്‍ സഹപ്രവര്‍ത്തകര്‍ക്കെല്ലാം പറയാനുള്ളത് അദ്ദേഹം വളരെ സയലന്റ് ആണ് എന്നാണ്. രാഷ്ട്രീയത്തിലേക്ക് ഇറങ്ങുന്നു എന്ന് പറഞ്ഞപ്പോള്‍ പലരും ആദ്യം ചോദിച്ചത്, അദ്ദേഹത്തിന് അത് സാധിക്കുമോ എന്നാണ്. പക്ഷേ ആ ചോദ്യത്തിനേ ഇടം നല്‍കിയില്ല, പ്രചരണ പരിപാടികളില്‍ എല്ലാം എതിര്‍ കക്ഷികള്‍ക്കെതിരെ ശക്തമായി സംസാരിക്കുകയും, താന്‍ ചെയ്യാന്‍ പോകുന്ന കാര്യങ്ങളെ കുറിച്ച് വ്യക്തമായി പ്രസംഗിക്കുകയും ചെയ്തു.

ഇപ്പോഴിതാ വിവാഹ മോചന കേസിനെയും വിജയ് സയലന്റ് ആയി നേരിട്ടിരിയ്ക്കുന്നു. ഈ സാഹചര്യത്തിലാണ് മുന്‍പൊരു അഭിമുഖത്തില്‍ വിജയ് സംസാരിച്ച കാര്യം വൈറലാവുന്നത്. അനു ഹാസന്‍ നടത്തിയ അഭിമുഖത്തിലാണ്, ഇങ്ങനെ ഒന്നും മിണ്ടാതെ ഇരിക്കുന്നത് കൊണ്ട് നിങ്ങള്‍ക്കെന്താണ് ലാഭം എന്ന ചോദ്യത്തിന് വിജയ് മറുപടി നല്‍കുന്നത്.

മിണ്ടാതിരുന്നത് കൊണ്ട് ഞാന്‍ ഒരുപാട് കാര്യങ്ങള്‍ നേടിയിട്ടുണ്ട്. അങ്ങനെ ആവണം എന്ന് കരുതിയതല്ല, പക്ഷേ ഞാനങ്ങനെയാണ്. അങ്ങനെ മിണ്ടാതിരുന്ന കാര്യങ്ങള്‍ സാധിക്കുമ്പോള്‍, അത് നേടിയെടുക്കാന്‍ കുറച്ച് കാലതാമസം വരും. പക്ഷേ നേടിയെടുക്കും, അത് എന്റെ അനുഭവമാണ്. എന്റെ ഏറ്റവും വലിയ ഗുണവും ദോഷവും ഞാന്‍ വളരെ പെട്ടന്ന് മറ്റൊരാളെ വിശ്വസിക്കും എന്നതാണ് എന്നും വിജയ് ആ വീഡിയോയില്‍ പറയുന്നുണ്ട്.

വിജയ് തമിഴ്നാട്ടിലെ ഏറ്റവും വലിയ സൂപ്പര്‍ സ്റ്റാറായി വളര്‍ന്നതും വളരെ സയലന്റായി ഇരുന്നുകൊണ്ടാണ്. സഹോദരിയുടെ മരണത്തിന് ശേഷം വിജയ് പൊതുവെ സയലന്റ് ആയിരുന്നു. സിനിമയിലേക്ക് വന്നതിന് ശേഷം വിജയ് എങ്ങനെ അതിജീവിക്കും എന്ന് അച്ഛനും സംശയമുണ്ടായിരുന്നുവത്രെ. എന്നാല്‍ അതേ മനോഭാവത്തോടെ തന്നെയാണ് അദ്ദേഹം തമിഴിലെ മുന്‍നിര താരമായി നടന്നു കയറിയത്.

രാഷ്ട്രീയത്തിലേക്കുള്ള വിജയ് യുടെ പ്രവേശനവും അങ്ങനെ തന്നെയായിരുന്നു. അത്രയും കാലം തമിഴ്നാട് രാഷ്ട്രീയത്തെ സൂക്ഷ്മമായി നിരീക്ഷിച്ച വിജയ്, അതിനുള്ള ശരിയായ സമയവും സാഹചര്യവും വരുന്നത് വരെ സയലന്റായിരുന്നു. രണ്ട് വര്‍ഷത്തിന് മുന്‍പ് പാര്‍ട്ടി പ്രഖ്യാപിക്കുകയും, ആദ്യത്തെ തിരഞ്ഞെടുപ്പില്‍ തന്നെ മത്സരിച്ച് ജയിച്ച്, മുഖ്യമന്ത്രിയാവുകയും ചെയ്തു.

ജോയൽ മാത്യൂസ്

Recent Posts

ഇന്റിമേറ്റ് രംഗങ്ങള്‍ ചോര്‍ന്നതില്‍ മാനസിക സമ്മര്‍ദ്ദം ഉണ്ടായി; രാധിക ആപ്‌തെ

ഇന്റിമേറ്റ് രംഗങ്ങള്‍ ചോര്‍ന്നതിന്റെ പേരില്‍ നേരിടേണ്ടി മാനസിക…

7 hours ago

രാജി വച്ച സമയത്ത് എന്റെ മനസില്‍ മറ്റൊന്നുമില്ലായിരുന്നു; നിവിന്‍ പോളി

മലയാളത്തില്‍ മാത്രമല്ല, തമിഴകത്തും ഒട്ടേറെ ആരാധകരുള്ള നടന്‍മാരിലൊരാളാണ്…

7 hours ago

നായകന്റെ ഭാര്യയ്ക്ക് എന്നെ ഇഷ്ടമായില്ലെന്ന് പറഞ്ഞ് പുറത്താക്കി; താപ്‌സി പന്നു

സിനിമയില്‍ വേരുകളൊന്നുമില്ലാതെയാണ് താപ്‌സി പന്നു കടന്നു വരുന്നതും…

7 hours ago

വിസ്മയ മോഹന്‍ലാലിന്റെ രണ്ടാമത്തെ ചിത്രം പ്രഖ്യാപിച്ചു

തുടക്കത്തിലൂടെ അരങ്ങേറ്റം ഗംഭീരമാക്കിയ വിസ്മയ മോഹന്‍ലാലിന്റെ അടുത്ത…

7 hours ago

താന്‍ കരഞ്ഞു പോയ അനുഭവത്തെക്കുറിച്ച് അദിഥി റാവു

മലയാളത്തിലൂടെയാണ് അദിതി റാവു ഹൈദരി കരിയര്‍ ആരംഭിക്കുന്നത്.…

7 hours ago