Categories: latest news

മൂന്നാം വിവാഹത്തിനൊരുങ്ങി നടന്‍ ആമിര്‍ ഖാന്‍

മൂന്നാം വിവാഹത്തിനൊരുങ്ങി നടന്‍ ആമിര്‍ ഖാന്‍. കാമുകി ഗൗരി സ്പ്രാത്തിനെ നിയമപരമായി വിവാഹം ചെയ്യാനൊരുങ്ങുകയാണ് താരമെന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ട്. ജൂലൈ അഞ്ചിന് ആമിറിന്റെ വീട്ടില്‍ വച്ചായിരിക്കും വിവാഹമെന്നാണ് സൂചന. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാകും പങ്കെടുക്കുക.

ഇരുവരും ഒരു വര്‍ഷത്തിലേറെയായി ഒരുമിച്ചാണ് താമസിക്കുന്നത്. സന്തോഷകരവും സ്ഥിരതയുള്ളതുമായ ഒരു ജീവിതം ഒരുമിച്ച് കെട്ടിപ്പടുത്തുവെന്നും അതിനി കുടുംബാംഗങ്ങളുടെ സാന്നിധ്യത്തില്‍ ഔപചാരികമായി അടയാളപ്പെടുത്താന്‍ പോവുകയാണെന്നും താരവുമായി അടുത്തവൃത്തങ്ങള്‍ വെളിപ്പെടുത്തി.

മുംബൈയിലെ പുതിയ വീട്ടിലേക്ക് ഗൗരിയുമൊത്ത് ആമിര്‍ ഖാന്‍ താമസം മാറ്റിയിരുന്നു. തന്റെ അറുപതാം ജന്മദിനത്തിലായിരുന്നു ആമിര്‍ ഖാന്‍ പുതിയ പ്രണയം വെളിപ്പെടുത്തിയത്. ഗൗരിയെ കഴിഞ്ഞ 25 വര്‍ഷമായി പരിചയമുണ്ടെന്നും ഇപ്പോള്‍ ഒന്നര വര്‍ഷമായി പ്രണയത്തിലാണെന്നും ആമിര്‍ പറഞ്ഞു.

ഗൗരിയും ആമിര്‍ ഖാനും പൊതുവിടങ്ങളില്‍ ഒരുമിച്ച് പ്രത്യക്ഷപ്പെടാന്‍ തുടങ്ങിയതോടെയാണ് ഇരുവരും തമ്മില്‍ പ്രണയത്തിലാണെന്ന ഗോസിപ്പുകള്‍ വന്നത്. ഇതോടെ തന്റെ അറുപതാം ജന്മദിനത്തില്‍ ഗൗരിയുമായി പ്രണയത്തിലാണെന്ന് ആമിര്‍ പറയുകയായിരുന്നു.

ജോയൽ മാത്യൂസ്

Recent Posts

തിയേറ്ററുകളിൽ ചിരിയുടെ പൂരം; ഒക്ടോബർ 2 മുതൽ ‘അവറാച്ചൻ & സൺസ്’ കളത്തിലേക്ക്!

ബിജു മേനോന്റെ കോമഡിയും ശ്രീനാഥ് ഭാസിയുടെ തഗ്ഗുകളും…

3 hours ago

ഇന്റിമേറ്റ് രംഗങ്ങള്‍ ചോര്‍ന്നതില്‍ മാനസിക സമ്മര്‍ദ്ദം ഉണ്ടായി; രാധിക ആപ്‌തെ

ഇന്റിമേറ്റ് രംഗങ്ങള്‍ ചോര്‍ന്നതിന്റെ പേരില്‍ നേരിടേണ്ടി മാനസിക…

11 hours ago

രാജി വച്ച സമയത്ത് എന്റെ മനസില്‍ മറ്റൊന്നുമില്ലായിരുന്നു; നിവിന്‍ പോളി

മലയാളത്തില്‍ മാത്രമല്ല, തമിഴകത്തും ഒട്ടേറെ ആരാധകരുള്ള നടന്‍മാരിലൊരാളാണ്…

12 hours ago

നായകന്റെ ഭാര്യയ്ക്ക് എന്നെ ഇഷ്ടമായില്ലെന്ന് പറഞ്ഞ് പുറത്താക്കി; താപ്‌സി പന്നു

സിനിമയില്‍ വേരുകളൊന്നുമില്ലാതെയാണ് താപ്‌സി പന്നു കടന്നു വരുന്നതും…

12 hours ago