latest news
മൂന്നാം വിവാഹത്തിനൊരുങ്ങി നടന്‍ ആമിര്‍ ഖാന്‍
മൂന്നാം വിവാഹത്തിനൊരുങ്ങി നടന്‍ ആമിര്‍ ഖാന്‍. കാമുകി ഗൗരി സ്പ്രാത്തിനെ നിയമപരമായി വിവാഹം ചെയ്യാനൊരുങ്ങുകയാണ് താരമെന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ട്. ജൂലൈ അഞ്ചിന് ആമിറിന്റെ വീട്ടില്‍ വച്ചായിരിക്കും വിവാഹമെന്നാണ് സൂചന. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാകും പങ്കെടുക്കുക.
ഇരുവരും ഒരു വര്‍ഷത്തിലേറെയായി ഒരുമിച്ചാണ് താമസിക്കുന്നത്. സന്തോഷകരവും സ്ഥിരതയുള്ളതുമായ ഒരു ജീവിതം ഒരുമിച്ച് കെട്ടിപ്പടുത്തുവെന്നും അതിനി കുടുംബാംഗങ്ങളുടെ സാന്നിധ്യത്തില്‍ ഔപചാരികമായി അടയാളപ്പെടുത്താന്‍ പോവുകയാണെന്നും താരവുമായി അടുത്തവൃത്തങ്ങള്‍ വെളിപ്പെടുത്തി.
മുംബൈയിലെ പുതിയ വീട്ടിലേക്ക് ഗൗരിയുമൊത്ത് ആമിര്‍ ഖാന്‍ താമസം മാറ്റിയിരുന്നു. തന്റെ അറുപതാം ജന്മദിനത്തിലായിരുന്നു ആമിര്‍ ഖാന്‍ പുതിയ പ്രണയം വെളിപ്പെടുത്തിയത്. ഗൗരിയെ കഴിഞ്ഞ 25 വര്‍ഷമായി പരിചയമുണ്ടെന്നും ഇപ്പോള്‍ ഒന്നര വര്‍ഷമായി പ്രണയത്തിലാണെന്നും ആമിര്‍ പറഞ്ഞു.
ഗൗരിയും ആമിര്‍ ഖാനും പൊതുവിടങ്ങളില്‍ ഒരുമിച്ച് പ്രത്യക്ഷപ്പെടാന്‍ തുടങ്ങിയതോടെയാണ് ഇരുവരും തമ്മില്‍ പ്രണയത്തിലാണെന്ന ഗോസിപ്പുകള്‍ വന്നത്. ഇതോടെ തന്റെ അറുപതാം ജന്മദിനത്തില്‍ ഗൗരിയുമായി പ്രണയത്തിലാണെന്ന് ആമിര്‍ പറയുകയായിരുന്നു.
