Categories: latest news

പിണക്കം മറന്ന് കൈകോര്‍ത്ത് ഹരീഷും ബാദുഷയും

തര്‍ക്കങ്ങളും പിണക്കങ്ങളും പറഞ്ഞ് പരിഹരിച്ച് ഒന്നായി എന്‍എം ബാദുഷയും ഹരീഷ് കണാരനും. കഴിഞ്ഞ കുറേനാളുകളായി സോഷ്യല്‍ മീഡിയയിലടക്കം വലിയ ചര്‍ച്ചയായിരുന്ന പിണക്കത്തിനാണ് കഴിഞ്ഞ ദിവസം പരിഹാരമയത്. ഇക്കാര്യം അറിയിച്ചു കൊണ്ട് ഒരുമിച്ചുള്ള ചിത്രവും വിഡിയോയും പങ്കിട്ടിരിക്കുകയാണ് ബാദുഷയും ഹരീഷും.

കൊച്ചിയില്‍ നടന്ന വിവാഹ ചടങ്ങിനിടെയാണ് ഇരുവരും സംസാരിച്ച് എല്ലാം പരിഹരിച്ചത്. ഹരീഷ് വിളിച്ചത് അനുസരിച്ച് തങ്ങള്‍ ഇരുവരും ഒരുമിച്ച് ഹരീഷിന്റെ കാറിലാണ് വിവാഹത്തിനെത്തിയതെന്നാണ് ബാദുഷ ഫെയ്സ്ബുക്ക് പോസ്റ്റില്‍ പറയുന്നത്. വിവാഹത്തില്‍ പങ്കെടുത്ത ശേഷം ഹരീഷ് ബാദുഷയ്ക്കൊപ്പം അദ്ദേഹത്തിന്റെ വീട്ടിലെത്തുകയും സുഖമില്ലാതെ കിടക്കുന്ന ഉമ്മയെ സന്ദര്‍ശിക്കുകയും ചെയ്തു. ബാദുഷയുടെ കുറിപ്പ് ഇങ്ങനെയാണ്

”പ്രിയ സുഹൃത്ത് ഹരീഷ് ഇന്നലെ രാത്രി വിളിക്കുകയും ഞാന്‍ എറണാകുളം വരുന്നുണ്ട് ഇന്ന് സംവിധായകന്‍ ലിയോ തദേവൂസിന്റെ മകന്റെ കല്യാണത്തിന് ഒന്നിച്ച് പോകാമെന്നും അറിയിച്ചതിനെ തുടര്‍ന്ന് ഞാന്‍ ട്രാവന്‍കൂര്‍ കോര്‍ട്ട് ഹോട്ടലില്‍ എത്തുകയും അവിടുന്ന് ഹരീഷിന്റെ വാഹനത്തില്‍ ഞങ്ങള്‍ ഒന്നിച്ച് കല്യാണം നടക്കുന്ന അസീസിയാ ഹോളിലോട്ട് പോകുകയും പോകുന്ന വഴി കലൂരിലുള്ള എന്റെ ഓഫീസില്‍ കുറച്ച് സമയം ചിലവഴിക്കുകയും പിന്നീട് കല്ല്യാണത്തില്‍ പങ്കെടുക്കുകയും അതിന് ശേഷം എന്റെ ഫ്ലാറ്റില്‍ എത്തി സുഖമില്ലാതെ കിടക്കുന്ന എന്റെ ഉമ്മയെ സന്ദര്‍ശിക്കുകയും ചെയ്തു.

ഞങ്ങളുടെ ഇടയിലുള്ള എല്ലാ തെറ്റിദ്ധാരണകളും പറഞ്ഞു തീര്‍ക്കുകയും കൊടുക്കല്‍ വാങ്ങലുകളില്‍ ഒരു ധാരണയില്‍ എത്തുകയും ചെയ്തു. ഇത്രയും ദിവസം ചീത്ത പറയുവാനെങ്കിലും എന്നെ ഓര്‍ത്ത് കൊണ്ട് നിങ്ങള്‍ മാറ്റിവെച്ച ഓരോ സെക്കന്റുകള്‍ക്കും എന്റെ ഹൃദയം നിറഞ്ഞ നന്ദി. ഞങ്ങളെ സപ്പോര്‍ട്ട് ചെയ്ത് കൂടെ നിന്ന എല്ലാ പ്രിയപ്പെട്ടവര്‍ക്കും ഹൃദയം നിറഞ്ഞ നന്ദി. ഞങ്ങളുടെ മുന്നോട്ടുള്ള എല്ലാ യാത്രകളിലും നല്ല കാര്യങ്ങള്‍ക്കുള്ള സപ്പോര്‍ട്ടും മോശം കാര്യങ്ങള്‍ക്കുമുള്ള വിമര്‍ശനങ്ങളുമായി പ്രിയപ്പെട്ടവര്‍ കൂടെ ഉണ്ടാകുമെന്നുള്ള പ്രതീക്ഷയില്‍ ഞങ്ങള്‍ വീണ്ടും ഒന്നിച്ച് യാത്ര തുടങ്ങുന്നു നന്ദി നന്ദി നന്ദി”.

ബാദുഷ തന്റെ പക്കല്‍ നിന്നും 20 ലക്ഷം രൂപ കടം വാങ്ങിയിട്ട് തിരികെ നല്‍കിയില്ലെന്നായിരുന്നു ഹരീഷിന്റെ ആരോപണം. പണം തിരികെ ചോദിച്ചതോടെ തന്റെ അവസരങ്ങള്‍ ഇല്ലാതാക്കിയെന്നും ഹരീഷ് ആരോപിച്ചിരുന്നു. ഹരീഷിന്റെ കയ്യില്‍ നിന്നും 14 ലക്ഷമാണ് വാങ്ങിയതെന്നും അതില്‍ പകുതിയും തിരിച്ചു നല്‍കിയെന്നുമായിരുന്നു ബാദുഷയുട മറുപടി.

ജോയൽ മാത്യൂസ്

Recent Posts

ആ പറമ്പും പാടവും എന്നെ ഏല്‍പ്പിച്ച് ആറ് മാസം കഴിഞ്ഞപ്പോള്‍ അദ്ദേഹം പോയി; അച്ഛനെക്കുറിച്ച് ധ്യാന്‍

എന്നും ചിരിക്കുന്ന, ചിരിപ്പിക്കുന്ന ധ്യാന്‍ ശ്രീനിവാസനെയാണ് മലയാളികള്‍…

14 minutes ago

സിനിമയേക്കാള്‍ കൂടുതല്‍ എനിക്ക് പൈസ കിട്ടുന്നത് ഇന്‍സ്റ്റഗ്രാമില്‍ നിന്ന്

മലയാള സിനിമയിലെ യുവനടിമാരില്‍ ഫാഷന്‍ സെന്‍സുകൊണ്ടും നിലപാടുകൊണ്ടും…

14 minutes ago

എത്ര പണമുണ്ടാക്കിയിട്ടെന്താണ്, ഇതൊന്നും ഇവിടെ നിന്ന് കൊണ്ടുപോകുന്നില്ലല്ലോ;

പതിനഞ്ചാം വയസ്സില്‍ അഭിനയ ലോകത്തേക്ക് വന്നതാണ് തമന്ന…

15 minutes ago

തലപൊട്ടി ചോരയൊലിച്ചു ; ശല്യം ചെയ്തവനെ കല്ലുകൊണ്ട് എറിഞ്ഞെന്ന് നടി കയാദു ലോഹര്‍

മലയാളം ഉള്‍പ്പെടെ നിരവധി സിനിമകളില്‍ അഭിനയിച്ചിട്ടുള്ള നടിയാണ്…

2 hours ago

അമ്മയാകാന്‍ ഒരുങ്ങുന്നുവെന്ന് സാമന്ത

ആരാധകരുടെ ചോദ്യങ്ങള്‍ക്കും അഭ്യൂഹങ്ങള്‍ക്കും വിരാമമിട്ട് നടി സാമന്ത.…

6 days ago

ഗ്ലാമറസ് പോസുമായി നിഖില

ആരാധകര്‍ക്കായി സ്‌റ്റൈലിഷ് ചിത്രങ്ങള്‍ പങ്കുവെച്ച് നിഖില വിമല്‍.…

6 days ago