കേരളത്തിലെ നൈറ്റ് ലൈഫിനെക്കുറിച്ച് സംസാരിച്ച് ആങ്കര്‍ രഞ്ജിനി ഹരിദാസ്. നൈറ്റ് ലൈഫ് സാധ്യതകള്‍ വാണിജ്യപരമായി ഉപയോ?ഗിക്കാന്‍ ജില്ലകള്‍ക്ക് പറ്റണമെന്ന് രഞ്ജിനി ഹരിദാസ് പറഞ്ഞു. നൈറ്റ് ലൈഫും പാര്‍ട്ടിയുമെന്നാല്‍ മദ്യപാനവും ലഹരിയും മാത്രം അല്ലെന്നും രഞ്ജിനി പറഞ്ഞു. മനോരമ ന്യൂസിലെ ചര്‍ച്ചയിലാണ് പരാമര്‍ശം.
നൈറ്റ് ലൈഫ് എന്ന് പറയുമ്പോള്‍ എല്ലാവരുടെയും മനസ് ആദ്യം പോകുന്നത് ആല്‍ക്കഹോളിലേക്കും ഡ്ര?ഗ്‌സിലേക്കുമാണ്. അങ്ങനെ നമ്മുടെ സിസ്റ്റം വയേര്‍ഡ് ആണ്. കാരണം അതിനാണ് ഏറ്റവും കൂടുതല്‍ പബ്ലിസിറ്റി. അതിനാണ് ന്യൂസ് വാല്യു. എന്റെ പതിനെട്ടാം വയസ് തൊട്ട് എനിക്ക് പറ്റാവുന്ന രീതിയില്‍ ആസ്വദിക്കുന്നയാളാണ് ഞാന്‍. പക്ഷെ എന്റെ ജീവിതത്തെയോ ജോലിയെയോ ബാധിച്ചിട്ടില്ല. ഞാന്‍ ഉത്തരവാദിത്വത്തോടെയാണ് പാര്‍ട്ടി ചെയ്തത്.
അഞ്ച് ദിവസം ഷൂട്ടൊക്കെ കഴിഞ്ഞാല്‍ വെള്ളിയാഴ്ചയാകുമ്പോള്‍ എങ്ങനെയെങ്കിലും എവിടെയെങ്കിലും പോയി തുള്ളിച്ചാടിയാല്‍ മതിയെന്ന് തോന്നും. അപ്പോള്‍ ഞാന്‍ പാര്‍ട്ടിക്ക് പോകും. യൂറോപ്പില്‍ പോയാലും എല്ലായിടത്തും ഈ നൈറ്റ് ലൈഫൊന്നും ഇല്ല. പ്രധാനപ്പെട്ട ചില ന?ഗരങ്ങളില്‍ ഉണ്ടാകും. നെതര്‍ലന്റില്‍ എല്ലായിടത്തും രാത്രി മൂന്ന് മണി വരെയൊന്നും നൈറ്റ് ലൈഫില്ല. കൊച്ചിയിലേക്കാളും നേരത്തെ അവര്‍ അടയ്ക്കും എന്നും താരം പറയുന്നു.
തമിഴ് സിനിമാ ലോകം ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന…
ബിജു മേനോന്റെ കോമഡിയും ശ്രീനാഥ് ഭാസിയുടെ തഗ്ഗുകളും…
മലയാളി പ്രേക്ഷകരെ ഒന്നടങ്കം തിയേറ്ററുകളിൽ ചിരിപ്പിച്ച 'ബെത്ലഹേം…
ഇന്റിമേറ്റ് രംഗങ്ങള്‍ ചോര്‍ന്നതിന്റെ പേരില്‍ നേരിടേണ്ടി മാനസിക…
മലയാളത്തില്‍ മാത്രമല്ല, തമിഴകത്തും ഒട്ടേറെ ആരാധകരുള്ള നടന്‍മാരിലൊരാളാണ്…
സിനിമയില്‍ വേരുകളൊന്നുമില്ലാതെയാണ് താപ്‌സി പന്നു കടന്നു വരുന്നതും…