Categories: Uncategorized

ബോഡി ഷെയ്മിങ് ചെയ്യുന്നവര്‍ക്ക് മറുപടിയുമായി വര്‍ഷ

ബോഡി ഷെയിം ചെയ്യുന്നവര്‍ക്ക് ഉ?ഗ്രന്‍ മറുപടി നല്‍കി അവതാരകയും നടിയും സോഷ്യല്‍ മീഡിയ താരവുമായ വര്‍ഷ രമേഷ്. ‘വയര്‍ ചാടിയല്ലോ’ എന്ന കമന്റുമായെത്തുന്നവര്‍ക്കാണ് വര്‍ഷ ചുട്ട മറുപടിയുമായെത്തിയിരിക്കുന്നത്. തന്റെ വയറിലെ കൊഴുപ്പിനെ കേവലം ശാരീരിക മാറ്റമായല്ല, മറിച്ച് ആന്തരികാവയവങ്ങള്‍ക്കുള്ള സുരക്ഷാ കവചമായാണ് താന്‍ കാണുന്നതെന്നും വര്‍ഷ പറയുന്നു.

താരത്തിന്റെ വിഡിയോ ഇതിനോടകം തന്നെ വൈറലായി മാറിയിരിക്കുകയാണ്. ഇതുപോലെയുള്ള വിഡിയോസ് കാണുമ്പോള്‍ ചെറിയ ഒരു സമാധാനം ഉണ്ടെന്നാണ് വര്‍ഷയുടെ വിഡിയോയ്ക്ക് താഴെ നിറയുന്ന കമന്റുകള്‍. ഭാവിയില്‍ കുട്ടികളെ പ്രസവിക്കാനുള്ള ഗര്‍ഭപാത്രത്തെ സുരക്ഷിതമാക്കി വെക്കേണ്ടത് തന്റെ കടമയാണെന്നും വര്‍ഷ തമാശരൂപേണ കൂട്ടിച്ചേര്‍ത്തു.

”എനിക്ക് അത്യാവശ്യം വയറുണ്ട്. ഗര്‍ഭിണിയുമല്ല, പ്രസവിച്ചിട്ടുമില്ല. വെട്ടി വിഴുങ്ങി അടിഞ്ഞു കൂടിയ കൊഴുപ്പാണത്. ആള്‍ക്കാര്‍ ചോദിക്കും വയറ് കൂടിയോ എന്ന്. അതെ എനിക്ക് വയറുണ്ട്. പക്ഷേ അത് വെറുമൊരു വയറല്ല. എന്റെ ആന്തരികാവയവങ്ങള്‍ക്കൊരു സുരക്ഷയാണ് ഞാന്‍ ഉദ്ദേശിക്കുന്നത്.

ഫോണിന് സ്‌ക്രീന്‍ ഗാര്‍ഡും കവറും ഉള്ളതുപോലെ എന്റെ അവയവങ്ങള്‍ക്ക് സുരക്ഷ വേണ്ടേ? ആരെങ്കിലും കുത്തിയാലോ തല്ലിയാലോ ഈ കൊഴുപ്പിന്റെ ലെയര്‍ കഴിഞ്ഞേ ഉള്ളിലേക്ക് എത്തുകയുള്ളൂ. ഭാവിയില്‍ കുട്ടികളെ പ്രസവിക്കാനുള്ള ഗര്‍ഭപാത്രത്തെ സുരക്ഷിതമാക്കി വെക്കേണ്ടത് എന്റെ കടമയല്ലേ. പുറമെ നിന്ന് നോക്കുമ്പോള്‍ ‘തീറ്റപ്പണ്ടാരമായി’ തോന്നുമെങ്കിലും ഇതൊക്കെ എന്റെ ഭാവിക്ക് വേണ്ടിയുള്ള കാര്യമാണ് എന്നും താരം പറയുന്നു.

ജോയൽ മാത്യൂസ്

Recent Posts

തിയേറ്ററുകളിൽ ചിരിയുടെ പൂരം; ഒക്ടോബർ 2 മുതൽ ‘അവറാച്ചൻ & സൺസ്’ കളത്തിലേക്ക്!

ബിജു മേനോന്റെ കോമഡിയും ശ്രീനാഥ് ഭാസിയുടെ തഗ്ഗുകളും…

8 hours ago

ഇന്റിമേറ്റ് രംഗങ്ങള്‍ ചോര്‍ന്നതില്‍ മാനസിക സമ്മര്‍ദ്ദം ഉണ്ടായി; രാധിക ആപ്‌തെ

ഇന്റിമേറ്റ് രംഗങ്ങള്‍ ചോര്‍ന്നതിന്റെ പേരില്‍ നേരിടേണ്ടി മാനസിക…

16 hours ago

രാജി വച്ച സമയത്ത് എന്റെ മനസില്‍ മറ്റൊന്നുമില്ലായിരുന്നു; നിവിന്‍ പോളി

മലയാളത്തില്‍ മാത്രമല്ല, തമിഴകത്തും ഒട്ടേറെ ആരാധകരുള്ള നടന്‍മാരിലൊരാളാണ്…

16 hours ago

നായകന്റെ ഭാര്യയ്ക്ക് എന്നെ ഇഷ്ടമായില്ലെന്ന് പറഞ്ഞ് പുറത്താക്കി; താപ്‌സി പന്നു

സിനിമയില്‍ വേരുകളൊന്നുമില്ലാതെയാണ് താപ്‌സി പന്നു കടന്നു വരുന്നതും…

16 hours ago