സോഷ്യല്‍ മീഡിയയില്‍ ഏവര്‍ക്കും പ്രിയങ്കരിയായ താരമാണ് ദിയ കൃഷ്ണ. ആരാധകര്‍ക്കായി എന്നും തന്റെ ചിത്രങ്ങളും വീഡിയോയും എല്ലാം താരം പങ്കുവെക്കാറുമുണ്ട്.
നടന്‍ കൃഷ്ണ കുമാറിന്റെ രണ്ടാമത്തെ മകളാണ് ദിയ. അഹാനയാണ് ദിയയുടെ മൂത്ത സഹോദരി. മികച്ചൊരു മോഡലും ഡാന്‍സറും കൂടിയാണ് ദിയ. സോഷ്യല്‍ മീഡിയ ഇന്‍ഫല്‍വന്‍സര്‍ കൂടിയാണ് ദിയ
ദിയയും ഭര്‍ത്താവ് അശ്വിനും ചേര്‍ന്ന് സോഷ്യല്‍മീഡിയ വഴി പ്രമോഷന്‍ ചെയ്യുന്നതിന്റെ ഭാഗമായി, പുതിയ സാരികളുടെ ഫോട്ടോഷൂട്ട് വീഡിയോ പോസ്റ്റ് ചെയ്തതാണ് വിവാദമായത്. വീഡിയോയില്‍, വില്‍പ്പനയ്ക്കുള്ള സാരികള്‍ വീടിന്റെ മുകളിലത്തെ ബാല്‍ക്കണി ഏരിയയിലെ തറയില്‍ നിരത്തിയിട്ടാണ് ദിയ ഫോട്ടോ എടുക്കുന്നത്. ഇത് കസ്റ്റമേഴ്സിന് നല്‍കാനുള്ള സാരികള്‍ തറയിലിട്ട് ഫോട്ടോ എടുത്തത് വൃത്തിഹീനമാണെന്നും ഹൈജീന്‍ കുറവാണെന്നും പറഞ്ഞ് നിരവധി പേരാണ് വിമര്‍ശനം ഉന്നയിച്ചത്. കാര്‍പെറ്റ് വിരിക്കാതെ തറയിലിട്ട സാരികള്‍ കസ്റ്റമേഴ്സിന് നല്‍കുമ്പോള്‍ ശുചിത്വം നഷ്ടപ്പെടുന്നു എന്ന് കമന്റുകള്‍ വന്നു.
നാട്ടിൻപുറത്തെ ചെളിനിറഞ്ഞ മൈതാനങ്ങൾ മുതൽ ലോകകപ്പ് രാത്രികളിലെ…
കൊല്ലം സുധിയുടെ മരണത്തിന് പിന്നാലെ കുടുംബം നേരിട്ട…
മുൻ മിസ് ട്രാൻസ് ഗ്ലോബലും പ്രശസ്ത മോഡലുമായ…
തന്റെ മക്കളെ കുറിച്ച് വളരെ അഭിമാനത്തോടെയാണ് കൃഷ്ണ…
മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്ത സിനിമയായിരുന്നു…
മലയാളികളുടെ പ്രിയതാരമാണ് ഫഹദ് ഫാസില്‍. ഇപ്പോഴിതാ താനൊരു…