Categories: latest news

ഓമിയുടെ ഫെയ്‌സ് സെപ്റ്റംബര്‍ 5ന് റിവീല്‍ ചെയ്യും; ദിയ കൃഷ്ണ

സോഷ്യല്‍ മീഡിയയില്‍ ഏവര്‍ക്കും പ്രിയങ്കരിയായ താരമാണ് ദിയ കൃഷ്ണ. ആരാധകര്‍ക്കായി എന്നും തന്റെ ചിത്രങ്ങളും വീഡിയോയും എല്ലാം താരം പങ്കുവെക്കാറുമുണ്ട്.

നടന്‍ കൃഷ്ണ കുമാറിന്റെ രണ്ടാമത്തെ മകളാണ് ദിയ. അഹാനയാണ് ദിയയുടെ മൂത്ത സഹോദരി. മികച്ചൊരു മോഡലും ഡാന്‍സറും കൂടിയാണ് ദിയ. സോഷ്യല്‍ മീഡിയ ഇന്‍ഫല്‍വന്‍സര്‍ കൂടിയാണ് ദിയ.

?ഗര്‍ഭകാലത്തെ വിശേഷങ്ങള്‍ ഒന്നുപോലും വിടാതെ ആരാധകരിലേക്ക് എത്തിച്ചിരുന്ന ദിയയുടെ ഡെലിവറി വീഡിയോ കേരളക്കര ആഘോഷിച്ച ഒന്നായിരുന്നു. ഇതിനോടകം എണ്‍പത്തിയേഴ് ലക്ഷത്തിനടുത്ത് ആളുകള്‍ ആ വീഡിയോ കണ്ട് കഴിഞ്ഞു. അടുത്തൊന്നും മറ്റൊരു സെലിബ്രിറ്റി ഡെലിവറി വീഡിയോയ്ക്ക് ഇത്രത്തേളം റീച്ച് കിട്ടിയിട്ടില്ല. ഡെലിവറി വീഡിയോയ്ക്ക് കിട്ടിയ അതേ ഇംപാക്ട് മകന്റെ ഫെയ്‌സ് റീവിലിങ് വീഡിയോയ്ക്കും ഉണ്ടാക്കാന്‍ സാധ്യതയുണ്ട്. കാരണം കുഞ്ഞ് പിറന്ന് രണ്ട് മാസം കഴിഞ്ഞശേഷമാണ് ദിയ ഫെയ്‌സ് റിവീലിങ് നടത്താന്‍ പോകുന്നത്. ഈ വരുന്ന സെപ്റ്റംബര്‍ അഞ്ചിന് ഓമിയുടെ ഫെയ്‌സ് റിവീല്‍ ചെയ്യുമെന്ന് ദിയ പുതിയ വീഡിയോയിലൂടെ അറിയിച്ചു. അന്ന് ദിയയുടേയും അശ്വിന്റെയും ആദ്യ വിവാ?ഹവാര്‍ഷികമാണ്.

ജോയൽ മാത്യൂസ്

Recent Posts

ചന്ദ്രനെ വായിലിട്ട് ടോവിനോ; വൈറലായി വീഡിയോ

സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച രസകരമായ ഒരു റീലിലൂടെ…

12 hours ago

ഫെയ്സ്ബുക്കിലെ വ്യാജനെതിരെ ലിജോ മോള്‍

സോഷ്യല്‍ മീഡിയയിലെ വ്യാജനെതിരെ നടി ലിജോ മോള്‍.…

12 hours ago

വണ്ണം കുറഞ്ഞപ്പോഴും ബോഡി ഷെയിമിങ്ങ്; മറുപടിയുമായി സൗഭാഗ്യ

സോഷ്യല്‍ മീഡിയയിലൂടെ മലയാളികള്‍ക്ക് ഏറെ സുപരിചിതയാണ് നര്‍ത്തകി…

12 hours ago

തിയേറ്ററുകളിൽ ചിരിയുടെ പൂരം; ഒക്ടോബർ 2 മുതൽ ‘അവറാച്ചൻ & സൺസ്’ കളത്തിലേക്ക്!

ബിജു മേനോന്റെ കോമഡിയും ശ്രീനാഥ് ഭാസിയുടെ തഗ്ഗുകളും…

1 day ago