Categories: latest news

അവര്‍ തരികിട കാണിച്ചിട്ടും ഞങ്ങള്‍ മാന്യമായി പെരുമാറി: സിന്ധു കൃഷ്ണ

ആരാധകര്‍ക്ക് എന്നും ഏറെ പ്രിയപ്പെട്ടതാണ് നടന്‍ കൃഷ്ണ കുമാറിന്റെ കുടുംബം. അച്ഛനും അമ്മയും മക്കളും എല്ലാം സോഷ്യല്‍ മീഡിയിയല്‍ ഏറെ സജീവമാണ്. എല്ലാവര്‍ക്കും സ്വന്തമായി യൂട്യൂബ് ചാനലും ഉണ്ട്.

ഇതില്‍ അഹാന നായികയായി സിനിമയില്‍ രംഗപ്രവേശനം ചെയ്തു. ഇാഷാനിയും ദിയയും ഹന്‍സികയും എല്ലാം സോഷ്യല്‍ മീഡിയയിലെ മിന്നും താരങ്ങളാണ്. അമ്മ സിന്ധുവാകട്ടെ എന്നും മക്കള്‍ക്കൊപ്പമാണ്. ഇപ്പോള്‍ ദിയ കൃഷ്ണ ഒരു ആണ്‍കുഞ്ഞിന് ജന്മം നല്‍കിയിരിക്കുകയാണ്.

ഇപ്പോള്‍ ഓസിയുടെ സ്ഥാപനത്തിലെ തട്ടിപ്പുമായി ബന്ധപ്പെട്ട് സംസാരിക്കുകയാണ് സിന്ധു. അവര്‍ അത്രയേറെ തരികിട കാണിച്ചിട്ടും ഞങ്ങള്‍ മാന്യമായാണ് പെരുമാറിയത്. പൈസ തിരികെ കൊണ്ട് തരാമെന്ന് പറഞ്ഞ് പോയവരാണ് മറ്റാരുടെയോ ഉപദേശം കേട്ട് ഞങ്ങള്‍ക്ക് എതിരെ കേസ് കൊടുത്തതും പ്രസ്മീറ്റ് വിളിച്ചതും. അവര്‍ പണം തന്ന് സത്യം തുറന്ന് പറഞ്ഞിരുന്നുവെങ്കില്‍ മീഡിയയില്‍ ഇന്ന് പേരൊന്നും വരില്ലായിരുന്നു. ആലോചിക്കുമ്പോള്‍ സങ്കടമുണ്ട്.

അവരുടെ വീട്ടുകാര്‍ അടക്കം പലതും അനുഭവിക്കേണ്ടി വരുന്നു. അതില്‍ ഒരു കുട്ടിയുടെ അച്ഛന്‍ ഇതൊന്നും അറിഞ്ഞിരുന്നില്ല. അവര്‍ മൂന്ന് പെണ്‍കുട്ടികളും ഈ സംഭവത്തിനുശേഷം പിരിഞ്ഞായിരുന്നു. വിനീതയും രാധുവും ഒരു ?ഗ്രൂപ്പായി. ദിവ്യ അവരുടെ അടുത്ത് നിന്നും പോയി. ദിവ്യയ്ക്ക് വേറൊരു വക്കീല്‍ വരെയായിരുന്നു. ആരും അറിയാത്ത രീതിയില്‍ ഒതുക്കി തീര്‍ക്കാമായിരുന്നുവെന്നും കേസിന്റെ അപ്‌ഡേറ്റ്‌സ് പങ്കിട്ട് സിന്ധു പറഞ്ഞു.

ജോയൽ മാത്യൂസ്

Recent Posts

ചന്ദ്രനെ വായിലിട്ട് ടോവിനോ; വൈറലായി വീഡിയോ

സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച രസകരമായ ഒരു റീലിലൂടെ…

14 hours ago

ഫെയ്സ്ബുക്കിലെ വ്യാജനെതിരെ ലിജോ മോള്‍

സോഷ്യല്‍ മീഡിയയിലെ വ്യാജനെതിരെ നടി ലിജോ മോള്‍.…

14 hours ago

വണ്ണം കുറഞ്ഞപ്പോഴും ബോഡി ഷെയിമിങ്ങ്; മറുപടിയുമായി സൗഭാഗ്യ

സോഷ്യല്‍ മീഡിയയിലൂടെ മലയാളികള്‍ക്ക് ഏറെ സുപരിചിതയാണ് നര്‍ത്തകി…

14 hours ago

തിയേറ്ററുകളിൽ ചിരിയുടെ പൂരം; ഒക്ടോബർ 2 മുതൽ ‘അവറാച്ചൻ & സൺസ്’ കളത്തിലേക്ക്!

ബിജു മേനോന്റെ കോമഡിയും ശ്രീനാഥ് ഭാസിയുടെ തഗ്ഗുകളും…

1 day ago