വളരെ അവിചാരിതമായാണ് പ്രേക്ഷകരുടെ പ്രിയതാരം കൊല്ലം സുധി ഈ ലോകത്തോട് വിടപറഞ്ഞത്. ഒരു അപകടമായിരുന്നു സുധിയുടെ ജീവന്‍ കവര്‍ന്നെടുത്തത്.
സുധിയുടെ ഓര്‍മ്മകളിലൂടെയാണ് രേണു ഓരോ ദിവസവും മുന്നോട്ട് കൊണ്ടുപോകുന്നത്. സോഷ്യല്‍ മീഡിയയില്‍ സജീവമാണ് രേണു. തന്റെ വിഷമങ്ങളും ചെറിയ സന്തോഷങ്ങളുമൊക്കെ പങ്കുവച്ച് രേണു എത്താറുണ്ട്.
ഇപ്പോള്‍ സുധി മരിക്കുന്നതിന് മുമ്പുള്ള കാര്യങ്ങള്‍ പറയുകയാണ് രേണു. മരിക്കുന്നതിന് ഏതാനും മണിക്കൂറുകള്‍ക്ക് മുമ്പ് നേരത്തെ വരണമെന്ന് പറഞ്ഞ് ഞാന്‍ സുധി ചേട്ടന് മെസേജ് അയച്ചു. എന്താ ഇത്ര ലേറ്റ്?. റൂമില്‍ എന്ത് ചെയ്യുവാ… വേഗം വായോ എന്ന് ഞാന്‍ പറഞ്ഞു. പൈസയ്ക്ക് കാത്തിരിക്കുകയാണ് സുധി ചേട്ടന്‍ പറഞ്ഞു. പപ്പയ്ക്കും കുഞ്ഞിനും വയ്യായിരുന്നു. അതുകൊണ്ടാണ് വേറെ ഷൂട്ടിന് പോകാതെ വേ?ഗം വീട്ടിലേക്ക് വരാന്‍ ഞാന്‍ സുധി ചേട്ടനോട് ആവശ്യപ്പെട്ടുകൊണ്ടേയിരുന്നത്. അതിന്റെ പേരില്‍ സംസാരിച്ച് സംസാരിച്ച് ഞാന്‍ ചേട്ടനോട് പിണങ്ങി. കുറച്ച് കഴിഞ്ഞപ്പോള്‍ കരയുന്ന ഒരു സ്റ്റിക്കറും ടിനി ചേട്ടനും മറ്റുള്ളവരുമായുള്ള ഒരു സെല്‍ഫിയും സുധി ചേട്ടന്‍ എനിക്ക് അയച്ചു. അതാണ് ലാസ്റ്റ് സെല്‍ഫി. അഞ്ച് മിനിറ്റ് പോലും നില്‍ക്കുന്ന പിണക്കമല്ല ഞങ്ങളുടേത്. അതുകൊണ്ട് തന്നെ ഞാന്‍ വീണ്ടും ഏട്ടായെന്ന് വിളിച്ച് ചേട്ടന് മെസേജ് അയച്ചു. പക്ഷെ ഒന്നും റീഡായില്ല. ഒപ്പം പിണക്കം മാറിയെന്ന് പറഞ്ഞ് ഒരു ലവ് ചിഹ്നവും അയച്ചു. അതും ഡെലിവറായില്ല. സുധി ചേട്ടന്‍ കണ്ടിട്ടുമില്ല. ഞാന്‍ പിണക്കത്തില്‍ തന്നെയാണ് എന്ന് ഏട്ടന്‍ കരുതി കാണുമോ അവസാന നിമിഷം എന്നൊരു സങ്കടമുണ്ട് എന്നാണ് രേണു പറയുന്നു.
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നമിത പ്രമോദ്.…
ആരാധകര്‍ക്ക് എന്നും ഏറെ പ്രിയപ്പെട്ടതാണ് നടന്‍ കൃഷ്ണ…
മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായ താരമാണ് മഞ്ജു വാര്യര്‍.…
തെന്നിന്ത്യന്‍ സിനിമ ലോകം മുഴുവന്‍ നിറഞ്ഞു നില്‍ക്കുകയാണ്…
നിരവധി വ്യത്യസ്തമായ വേഷങ്ങള്‍ കൊണ്ട് മലയാളികളുടെ മനസ്സില്‍…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നന്ദന വര്‍മ്മ.…