പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരികളാണ് ഗായികമാരാണ് അമൃത സുരേഷും അഭിരാമി സുരേഷും. ഐഡിയ സ്റ്റാര്‍ സിംഗര്‍ എന്ന റിയാലിറ്റി ഷോയിലൂടെയാണ് സൂപ്പര്‍ ഗായിക പദവിയിലേക്ക് അമൃത സുരേഷ് എത്തുന്നത്.
നടിയായിയാണ് സിനിമാ ലോകത്തേക്കുള്ള അഭിരാമിയുടെ തുടക്കം. പിന്നാലെ ചേച്ചിക്കൊപ്പം പാട്ടുമായി അഭിരാമിയും വേദികളില്‍ പ്രത്യക്ഷപ്പെടാന്‍ തുടങ്ങി.
ചേച്ചി അമൃത സുരേഷിന്റെ ദാമ്പത്യ ജീവിതത്തിലുണ്ടായ പ്രശ്‌നങ്ങള്‍ തനിക്കും ട്രോമയാണെന്ന് പറയുകയാണ്. അഭിരാമി സുരേഷ്. അതുകാരണമാണ് താന്‍ വിവാഹം കഴിക്കാത്തതെന്നും അഭിരാമി പറയുന്നു. രഞ്ജിനി ഹരിദാസുമായുള്ള അഭിമുഖത്തിലാണ് താരം മനസ് തുറന്നത്. താന്‍ അഭിനയം നിര്‍ത്താനുള്ള കാരണവും അഭിരാമി വെളിപ്പെടുത്തുന്നുണ്ട്. ‘ഞാന്‍ വിവാഹം കഴിക്കാത്തതിന്റെ ഒരു കാരണം ചേച്ചിയുടെ ജീവിതത്തിലുണ്ടായ പ്രശ്നങ്ങള്‍ തന്നെയാണ്. ആ വിവാഹം കൊണ്ട് ചേച്ചിയ്ക്ക് മാത്രമല്ല, എനിക്കും ട്രോമകളുണ്ട്. ഫാമിലി പാക്കേജ് പോലെയായിരുന്നു. എന്റെ കരിയറിലും ആ വ്യക്തി കാരണം പ്രശ്നങ്ങളുണ്ടായിട്ടുണ്ട്. അഭിനയം അടക്കം എല്ലാം ഞാന്‍ നിര്‍ത്തിയതിന് അയാളുമായി നല്ല ബന്ധമുണ്ട്. എനിക്ക് ട്രസ്റ്റ് ഇഷ്യൂസുണ്ട്. എത്ര നല്ല ആളെ കണ്ടാലും എനിക്ക് വിശ്വസിക്കാന്‍ പറ്റില്ല” എന്നാണ് അഭിരാമി പറയുന്നത്.
തമിഴ് സിനിമാ ലോകം ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന…
ബിജു മേനോന്റെ കോമഡിയും ശ്രീനാഥ് ഭാസിയുടെ തഗ്ഗുകളും…
മലയാളി പ്രേക്ഷകരെ ഒന്നടങ്കം തിയേറ്ററുകളിൽ ചിരിപ്പിച്ച 'ബെത്ലഹേം…
ഇന്റിമേറ്റ് രംഗങ്ങള്‍ ചോര്‍ന്നതിന്റെ പേരില്‍ നേരിടേണ്ടി മാനസിക…
മലയാളത്തില്‍ മാത്രമല്ല, തമിഴകത്തും ഒട്ടേറെ ആരാധകരുള്ള നടന്‍മാരിലൊരാളാണ്…
സിനിമയില്‍ വേരുകളൊന്നുമില്ലാതെയാണ് താപ്‌സി പന്നു കടന്നു വരുന്നതും…