Categories: latest news

കണ്ടുമുട്ടി 2 മാസത്തില്‍ ഗര്‍ഭിണിയായി; അമല പോള്‍

മലയാളികളുടെ പ്രിയ താരമാണ് അമല പോള്‍. നീലത്താമര എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയില്‍ എത്തിയ അമല ഇന്ന് തെന്നിന്ത്യയിലെ മുന്‍നിര നായികമാരില്‍ ഒരാളുകൂടിയാണ്. മലയാളത്തിന് പുറമെ തമിഴ് തെലുങ്ക് , ഹിന്ദി സിനിമകളിലും അഭിനയിച്ച താരം 2023ലാണ് വിവാഹിതയാകുന്നത്. സുഹൃത്ത് ജഗദ് ദേശായി ആണ് അമലയുടെ ഭര്‍ത്താവ്. ഇവര്‍ക്കൊരു മകനുമുണ്ട്. 2024 ജൂണില്‍ ആയിരുന്നു മകന്റെ ജനനം. ഇപ്പോഴിതാ മകനെ കുറിച്ച് അമല പറഞ്ഞ കാര്യങ്ങള്‍ ശ്രദ്ധനേടുകയാണ്.

ജ?ഗദുമായി കണ്ടുമുട്ടി രണ്ട് മാസത്തിനുള്ളില്‍ താന്‍ ?ഗര്‍ഭിണിയായെന്ന് അമല പോള്‍ പറയുന്നു. ശേഷമാണ് വിവാഹം നടന്നതെന്നും കുഞ്ഞ് വന്നില്ലായിരുന്നെങ്കില്‍ ഒരുപക്ഷേ തങ്ങളുടെ റിലേഷന്‍ എങ്ങനെ ആകുമെന്ന് പറയാനാകുമായിരുന്നില്ലെന്നും അമല പോള്‍ പറഞ്ഞു. jfw ഡിജിറ്റല്‍ എന്ന തമിഴ് ചാനലിനോട് ആയിരുന്നു താരത്തിന്റെ പ്രതികരണം.

‘ഞങ്ങള്‍ രണ്ടുപേരും കണ്ടുമുട്ടി ഒന്നോ രണ്ടോ മാസം ആയപ്പോഴേക്കും ഞാന്‍ ഗര്‍ഭിണിയായി. അതിന് ശേഷമാണ് വിവാഹം കഴിക്കുന്നത്. കുഞ്ഞ് ഞങ്ങളുടെ ബന്ധത്തെ കൂടുതല്‍ ദൃഢമുള്ളതാക്കി. അങ്ങനെയാണ് ഞാന്‍ വിശ്വസിക്കുന്നത്. അവന്‍ ഇല്ലായിരുന്നുവെങ്കില്‍ ഈ ബന്ധം എങ്ങനെ പോകുമെന്ന് പറയാനാവില്ല. മകന്‍ വന്നതിന് ശേഷം ഞങ്ങളുടെ ഈഗോ എല്ലാം മാറ്റിവച്ച്, ബേബിക്ക് പ്രാധാന്യം കൊടുത്തു. ഞങ്ങളുടെ ബന്ധം കൂടുതല്‍ ആരോഗ്യകരമായി മാറി. അവന്‍ ഡിവൈന്‍ ആണ്. ദൈവം ഞങ്ങള്‍ക്ക് തന്ന കുഞ്ഞാണവന്‍. അതില്‍ ഞങ്ങള്‍ നന്ദിയുള്ളവരാണ്’, എന്നായിരുന്നു അമല പോളിന്റെ വാക്കുകള്‍.

ജോയൽ മാത്യൂസ്

Recent Posts

ലക്ഷങ്ങള്‍ സമ്പാദിച്ച് ഹന്‍സിക; അറിയാം വരുമാനം

തന്റെ മക്കളെ കുറിച്ച് വളരെ അഭിമാനത്തോടെയാണ് കൃഷ്ണ…

2 hours ago

മമ്മൂട്ടിയുടെ അമ്മയാകാനുള്ള അവസരം നഷ്ടപ്പെട്ടു; മല്ലിക സുകുമാരന്‍

മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്ത സിനിമയായിരുന്നു…

2 hours ago

താനൊരു സിനിമാ നടനാകുമെന്ന് ആദ്യമായിട്ട് പറഞ്ഞത് വിജയ്

മലയാളികളുടെ പ്രിയതാരമാണ് ഫഹദ് ഫാസില്‍. ഇപ്പോഴിതാ താനൊരു…

2 hours ago

ഞാന്‍ കല്യാണം കഴിച്ചത് ഒരു കുട്ടിയെയാണ്; ഫഹദ് ഫാസില്‍

ഫഹദ് ഫാസില്‍ നായകനായ പുതിയ ചിത്രമാണ് ഡോണ്ട്…

2 hours ago

ബോഡി ഷെയ്മിങിനെതിരെ ജുവല്‍ മേരി

ബോഡി ഷെയ്മിങിനെതിരെ നടിയും അവതാരകയുമായ ജുവല്‍ മേരി.…

2 hours ago