Categories: latest news

തന്റെ വിവാഹം നേരത്തെ കഴിഞ്ഞതാണ്; ഒടുവില്‍ സമ്മതിച്ച് രേണു സുധി

വളരെ അവിചാരിതമായാണ് പ്രേക്ഷകരുടെ പ്രിയതാരം കൊല്ലം സുധി ഈ ലോകത്തോട് വിടപറഞ്ഞത്. ഒരു അപകടമായിരുന്നു സുധിയുടെ ജീവന്‍ കവര്‍ന്നെടുത്തത്.

സുധിയുടെ ഓര്‍മ്മകളിലൂടെയാണ് രേണു ഓരോ ദിവസവും മുന്നോട്ട് കൊണ്ടുപോകുന്നത്. സോഷ്യല്‍ മീഡിയയില്‍ സജീവമാണ് രേണു. തന്റെ വിഷമങ്ങളും ചെറിയ സന്തോഷങ്ങളുമൊക്കെ പങ്കുവച്ച് രേണു എത്താറുണ്ട്.

ഇപ്പോള്‍ തന്റെ ആദ്യ വിവാഹത്തെക്കുറിച്ച് സംസാരിക്കുകയാണ് രേണു. സുധിയെ മാത്രമെ താന്‍ വിവാഹം ചെയ്തിട്ടുള്ളുവെന്നാണ് രേണു പറഞ്ഞിരുന്നത്. എന്നാല്‍ അത് സത്യമല്ലെന്ന് പിന്നീട് പുറത്ത് വന്നു. പക്ഷെ രേണു അത് സമ്മതിക്കാന്‍ കൂട്ടാക്കിയില്ല. ഇപ്പോഴിതാ ആദ്യമായി രേണു അത് തുറന്ന് സമ്മതിച്ചിരിക്കുന്നു. സുധി ചേട്ടന്‍ ജീവിതത്തിലേക്ക് വരും മുമ്പ് എനിക്കൊരു ലൈഫുണ്ടായിരുന്നു. അത് സുധി ചേട്ടനും അറിയാം. ആ ലൈഫിനെ കുറിച്ച് ഞാന്‍ ഇതുവരേയും പുറത്ത് പറയാതിരുന്നത് സുധി ചേട്ടന്റെ വാക്കിനെ മാനിച്ചാണ്. അവരുടെ കാര്യം നമ്മള്‍ പറയേണ്ടതില്ലെന്ന് സുധി ചേട്ടന്‍ എന്നോട് പറഞ്ഞു. മനുഷ്യരാണ്… മുന്നിലോട്ടും പിന്നിലോട്ടും ലൈഫുണ്ടാകും. ആ വ്യക്തിക്ക് പോലും ഞാന്‍ ആ ബന്ധത്തെ കുറിച്ച് വീണ്ടും വീണ്ടും പറയുന്നതിനോട് താല്‍പര്യമുണ്ടാവില്ല. ബിനുവെന്നാണ് ആളുടെ പേര്. അയാള്‍ ഇപ്പോള്‍ ഒരു കുടുംബമായി ജീവിക്കുകയാണ്. ആദ്യ വിവാഹത്തെ കുറിച്ച് സ്റ്റാര്‍ മാജിക്കില്‍ വന്നപ്പോള്‍ ഞാന്‍ പറയാന്‍ തുനിഞ്ഞു. പക്ഷെ സുധി ചേട്ടന്‍ വിലക്കി എന്നാണ് രേണു പറയുന്നത്.

ജോയൽ മാത്യൂസ്

Recent Posts

സ്റ്റൈലിഷ് ചിത്രങ്ങളുമായി അനുമോള്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അനുമോള്‍. ഇന്‍സ്റ്റഗ്രാമിലാണ്…

14 hours ago

ക്യൂട്ട് ചിത്രങ്ങളുമായി ഹന്‍സിക

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഹന്‍സിക. ഇന്‍സ്റ്റഗ്രാമിലാണ്…

15 hours ago

ബ്ലാക്ക് ഔട്ട്ഫിറ്റില്‍ കിടിലനായി മീര നന്ദന്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മീര നന്ദന്‍.…

15 hours ago

അതിമനോഹരിയായി അനന്യ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അനന്യ. ഇന്‍സ്റ്റഗ്രാമിലാണ്…

15 hours ago

ചിരിച്ചിത്രങ്ങളുമായി ഗ്രേസ്

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഗ്രേസ് ആന്റണി.…

15 hours ago

സാരിയില്‍ അടിപൊളിയായി അനുമോള്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അനമോള്‍. ഇന്‍സ്റ്റഗ്രാമിലാണ്…

2 days ago