വളരെ അവിചാരിതമായാണ് പ്രേക്ഷകരുടെ പ്രിയതാരം കൊല്ലം സുധി ഈ ലോകത്തോട് വിടപറഞ്ഞത്. ഒരു അപകടമായിരുന്നു സുധിയുടെ ജീവന്‍ കവര്‍ന്നെടുത്തത്.
സുധിയുടെ ഓര്‍മ്മകളിലൂടെയാണ് രേണു ഓരോ ദിവസവും മുന്നോട്ട് കൊണ്ടുപോകുന്നത്. സോഷ്യല്‍ മീഡിയയില്‍ സജീവമാണ് രേണു. തന്റെ വിഷമങ്ങളും ചെറിയ സന്തോഷങ്ങളുമൊക്കെ പങ്കുവച്ച് രേണു എത്താറുണ്ട്.
ഇപ്പോഴിതാ തന്റെ കരിയര്‍ ഉപേക്ഷിച്ചാണ് സുധിക്കും കുഞ്ഞിനും വേണ്ടി ജീവിച്ചതെന്ന് പറയുകയാണ് രേണു. ഏവിയേഷന്‍ പഠനവും പരിശീലനവും കഴിഞ്ഞ് ജോലിക്ക് വഴി തെളിഞ്ഞിരുന്നു, എന്നാല്‍ മകന്‍ കിച്ചു പറഞ്ഞത് പ്രകാരമാണ് ജോലിക്ക് പോകാതിരുന്നതെന്ന് രേണു പറയുന്നു. സുധിച്ചേട്ടന്‍ ഒരു ഉറുമ്പിനെ പോലും നോവിക്കാത്ത ആളായിരുന്നുവെന്നും എന്നാല്‍ കൂടെ നിന്ന ചിലര്‍ തന്നെ അദ്ദേഹത്തെ ചതിച്ചുവെന്നും രേണു വെളിപ്പെടുത്തി.
താന്‍ ഏവിയേഷന് പഠിച്ച് കൊണ്ടിരുന്നപ്പോഴാണ് സുധിച്ചേട്ടനും മോനും ജീവിതത്തിലേക്ക് വരുന്നത്. അപ്പോള്‍ പഠിത്തമൊത്തെ ഉഴപ്പി. കരിയര്‍ പോലും ഉപേക്ഷിച്ചിട്ടാണ് താന്‍ അവര്‍ക്ക് വേണ്ടി ജീവിതം മാറ്റി വെച്ചത്. ഇക്കാര്യം താന്‍ എവിടെയും പറഞ്ഞിട്ടില്ല. ബാംഗ്ലൂര്‍ വിമാനത്താവളത്തില്‍ ട്രെയിനിംഗ് വരെ കഴിഞ്ഞതാണ്. ഗ്രൗണ്ട് സ്റ്റാഫായിട്ടായിരുന്നു. 2 വര്‍ഷത്തെ ഡിപ്ലോമ. നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ ജോലിക്കായി അഭിമുഖം നന്നായി കഴിഞ്ഞിരുന്നു. 40000 രൂപയായിരുന്നു സാലറി എന്നാണ് രേണു പറയുന്നത്.
ടെലിവിഷന്‍ അവതാരക, അഭിനയേത്രി എന്നീ നിലകളിലെല്ലാം എല്ലാവര്‍ക്കും…
ആരാധകര്‍ക്കായി സാരിയില്‍ ചിത്രങ്ങള്‍ പങ്കുവെച്ച് അമല പോള്‍.…
ആരാധകര്‍ക്കായി സാരിയില്‍ ചിത്രങ്ങള്‍ പങ്കുവെച്ച് മാളവിക. ഇന്‍സ്റ്റഗ്രാമിലാണ്…
ആരാധകര്‍ക്കായി സാരിയില്‍ ചിത്രങ്ങള്‍ പങ്കുവെച്ച് ഭാമ. ഇന്‍സ്റ്റഗ്രാമിലാണ്…
ആരാധകര്‍ക്കായി സാരിയില്‍ ചിത്രങ്ങള്‍ പങ്കുവെച്ച് നൂറിന്‍. ഇന്‍സ്റ്റഗ്രാമിലാണ്…
ആരാധകര്‍ക്കായി സാരിയില്‍ ചിത്രങ്ങള്‍ പങ്കുവെച്ച് സ്രിന്റ. ഇന്‍സ്റ്റഗ്രാമിലാണ്…