Categories: latest news

വേടന്‍ നല്ല ജനപ്രീതി ഉള്ള ഗായകന്‍. നല്ലത് വരട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു; എംജി ശ്രീകുമാര്‍

ആരാധകര്‍ക്ക് ഏറെ പ്രിയങ്കരനായ ഗായകനാണ് എംജി ശ്രീകുമാര്‍. 1983-ല്‍ റിലീസായ മമ്മൂട്ടി സിനിമയായ കൂലി എന്ന സിനിമയില്‍ യുവകവി ജി.ഇന്ദ്രനെഴുതിയ വെള്ളിക്കൊലുസോടെ കളിയാടും അഴകെ നിന്‍ ഗാനങ്ങളില്‍ ഞാനാണാദി താളം എന്ന വരികള്‍ പാടിയാണ് എം.ജി. ശ്രീകുമാര്‍ ചലച്ചിത്ര പിന്നണി ഗാനരംഗത്ത് സജീവമാകുന്നത്. ഇതുവരെ മലയാളം, തമിഴ്, ഹിന്ദി, തെലുങ്ക് എന്നീ ഭാഷകളിലായി 2,000ത്തിന് മേല്‍ ഗാനങ്ങള്‍ ആലപിച്ചു

കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പായിരുന്നു റാപ്പര്‍ വേടനെ അറിയില്ലെന്ന് ?ഗായകന്‍ എം.ജി ശ്രീകുമാര്‍ പറഞ്ഞത് വലിയ വിവാദങ്ങള്‍ക്കാണ് വഴിതെളിച്ചത്. കഞ്ചാവ് കേസില്‍ വേടന്‍ അറസ്റ്റിലായതിന് പിന്നാലെ ഒരു ചാനലിനോട് പ്രതികരിക്കവെയായിരുന്നു എം.ജി ശ്രീകുമാരിന്റെ പ്രതികരണണ്‍. വേടനെ അറിയില്ല. എന്റെ ലഹരി പാട്ടുപാടുമ്പോള്‍ ജനങ്ങള്‍ കൈയ്യടിക്കുമ്പോള്‍ കിട്ടുന്നതാണ്. സംഗീതം മാത്രമാണ് എന്റെ ലഹരി. മറ്റ് ലഹരികളൊന്നും ഉപയോഗിക്കാറില്ലെന്നുമായിരുന്നു എം.ജി ശ്രീകുമാര്‍ പറഞ്ഞത്.

ഇപ്പോള്‍ വിവാദങ്ങള്‍ക്ക് മറുപടി പറയുകയാണ് എംജി. വേടനെ (ഹിരണ്‍ ദാസ് മുരളി). എനിക്ക് സത്യത്തില്‍ അറിഞ്ഞുകൂടാ.പരിചയമില്ല. അദ്ദേഹത്തിന്റെ ഷോ നേരിട്ട് കണ്ടിട്ടുമില്ല. ഫേസ് ബുക്കില്‍ ചില ഭാഗങ്ങള്‍ കണ്ടിട്ടുണ്ട്. നല്ല ജനപ്രീതി ഉള്ള ഗായകന്‍. നല്ലത് വരട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു. അദ്ദേഹത്തിനും, ബാന്‍ഡിനും എല്ലാ നന്മകളും നേരുന്നു സ്‌നേഹപൂര്‍വ്വം. എം ജി .’ എന്നാണ് എം.ജി. ശ്രീകുമാര്‍ കമന്റ് രേഖപ്പെടുത്തിയത്.

ജോയൽ മാത്യൂസ്

Recent Posts

താരനിരയുണ്ടായിട്ടും കാണികളില്ല; ‘ദായ്‌റ’ പ്രതിസന്ധിയിൽ

കരീന കപൂറും പൃഥ്വിരാജ് സുകുമാരനും ഒരുമിച്ചെത്തിയ 'ദായ്‌റ'…

2 hours ago

13 വർഷത്തെ ദാമ്പത്യത്തിന് വിരാമം; വിനു മോഹനും വിദ്യയും വിവാഹമോചിതരായി

മലയാള സിനിമയിലെ ജനപ്രിയ താരദമ്പതികളായ വിനു മോഹനും…

2 hours ago

വിവാഹശേഷം ആദ്യമായി ഒരുമിച്ച്; വിജയ്-രശ്മിക ജോഡിയുടെ പുതിയ ഗാനം പുറത്ത്

വിജയ് ദേവരകൊണ്ടയുടെയും രശ്മികയുടെയും വിവാഹത്തിന് ശേഷമുള്ള ആദ്യ…

2 hours ago

അറിയാം ഗ്രേസിന്റെ ഫിറ്റ്‌നസ് സീക്രട്ട്

കഠിനധ്വാനവും അര്‍പ്പണബോധവും കൊണ്ട് മാത്രമേ പൂര്‍ണമായ ഫിറ്റ്നസ്…

8 hours ago

ആരും ഇപ്പോള്‍ സിനിമ ചെയ്യാന്‍ വിളിക്കുന്നില്ല, കാരണം എന്താണെന്ന് എനിക്കും അറിയില്ല; അശ്വതി

മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് ഏറെ സുപരിചിതയാണ് അശ്വതി ചാന്ദ്…

8 hours ago