Categories: latest news

സുധിച്ചേട്ടന്റെ മണമുള്ള പെര്‍ഫ്യൂം ഉപയോഗിച്ചിട്ടില്ല, അതിന്റെ സ്‌മെല്‍ ഇഷ്ടമായില്ലെന്ന് രേണു

വളരെ അവിചാരിതമായാണ് പ്രേക്ഷകരുടെ പ്രിയതാരം കൊല്ലം സുധി ഈ ലോകത്തോട് വിടപറഞ്ഞത്. ഒരു അപകടമായിരുന്നു സുധിയുടെ ജീവന്‍ കവര്‍ന്നെടുത്തത്.

സുധിയുടെ ഓര്‍മ്മകളിലൂടെയാണ് രേണു ഓരോ ദിവസവും മുന്നോട്ട് കൊണ്ടുപോകുന്നത്. സോഷ്യല്‍ മീഡിയയില്‍ സജീവമാണ് രേണു. തന്റെ വിഷമങ്ങളും ചെറിയ സന്തോഷങ്ങളുമൊക്കെ പങ്കുവച്ച് രേണു എത്താറുണ്ട്.

കൊല്ലം സുധിയുടെ ഗന്ധത്തില്‍ നിന്നുണ്ടാക്കിയ പെര്‍ഫ്യൂം അവതാരക ലക്ഷ്മി നക്ഷത്ര നേരത്തെ രേണുവിന് സമ്മാനിച്ചിരുന്നു. ഈ പെര്‍ഫ്യൂം ഉപയോ?ഗിക്കാത്തതിനെക്കുറിച്ചാണ് രേണു സുധി സംസാരിച്ചത്. എന്റെ പൊന്ന് സുഹൃത്തുക്കളേ ആ പെര്‍ഫ്യൂം അടിക്കാനുള്ളതല്ല. എനിക്കും കിച്ചുവിനും എന്റെ വീട്ടുകാരില്‍ കുറച്ച് പേര്‍ക്കും മാത്രം മനസിലാകുന്ന ഗന്ധമാണത്. ഇന്ന് ഈ നിമിഷം വരെ ദേഹത്ത് അടിച്ചിട്ടില്ല.

അങ്ങനെയുള്ള പെര്‍ഫ്യൂം അല്ലത്. സുധി ചേട്ടനെ ഓര്‍ക്കുമ്പോള്‍ അത് തുറന്ന് മണത്ത് നോക്കും. അദ്ദേഹത്തിന്റെ സാന്നിധ്യം ഇവിടെ എവിടെയോ ഉണ്ടെന്ന് തോന്നും. അതിന് വേണ്ടിയുള്ള പെര്‍ഫ്യൂം ആണ്. അത് ദേഹത്തടിക്കാന്‍ പറ്റില്ല. നിങ്ങള്‍ അത് മണത്താല്‍ ഇവിടെ നിന്നും ഓടും. അത് പോലൊരു ഗന്ധമാണ്. സുധി ചേട്ടന്‍ ഷൂട്ട് കഴിഞ്ഞ് വന്ന് കുളിക്കുന്നതിന് മുമ്പ് ഷര്‍ട്ട് ഊരിയിടും. വിയര്‍പ്പും എല്ലാം കൂടിയുള്ള സ്‌മെല്‍ ആണ്. അതെങ്ങനെ ദേഹത്തടിക്കും. അത് അടിക്കാന്‍ പറ്റുന്നത് അല്ല. തീര്‍ന്നിട്ടുമില്ല. അത് പോലെ തന്നെ ഇരിപ്പുണ്ടെന്നും രേണു സുധി വ്യക്തമാക്കി.

ജോയൽ മാത്യൂസ്

Recent Posts

ചിരഞ്ജീവിക്കൊപ്പമുള്ള ചിത്രത്തിലും നയന്‍താരയെ ഒഴിവാക്കിയതായി റിപ്പോര്‍ട്ട്

പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് നയന്‍താര. തെന്നന്ത്യയിലെ…

7 hours ago

ഉയരമുള്ള പെണ്ണ് വേണമെന്ന് ആഗ്രഹിച്ചിരുന്നു: പക്രു

മിമിക്രി വേദികളിലൂടെ മലയാളികള്‍ക്ക് ഏറെ പ്രിയങ്കരനായ നടനാണ്…

7 hours ago

അവളിലൂടെ ഒരു കുഞ്ഞിനെ സ്വീകരിക്കാന്‍ പോകുന്നു; കുറിപ്പുമായി ദിയ

സോഷ്യല്‍ മീഡിയയില്‍ ഏവര്‍ക്കും പ്രിയങ്കരിയായ താരമാണ് ദിയ…

7 hours ago

സ്‌റ്റൈലിഷ് പോസുമായി അനുമോള്‍

സ്‌റ്റൈലിഷ് പോസുമായി ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് അനുമോള്‍.…

12 hours ago

കിടിലന്‍ പോസുമായി അഹാന

ആരാധകര്‍ക്കായി അടിപൊളി ലുക്കില്‍ ചിത്രങ്ങള്‍ പങ്കുവെച്ച് അഹാന.…

13 hours ago