Sreenath Bhasi
ആലപ്പുഴ ഹൈബ്രിഡ് കഞ്ചാവ് കേസിലെ ഒന്നാം പ്രതി തസ്ലിമ സുല്‍ത്താനയുമായി സിനിമാ താരങ്ങളായ ഷൈന്‍ ടോം ചാക്കോയ്ക്കും ശ്രീനാഥ് ഭാസിക്കും പരിചയമുണ്ടെന്നതിനു തെളിവുകള്‍ ലഭിച്ചു. തസ്ലിമയുടെ വാട്‌സ്ആപ്പ് ചാറ്റിലെ വിവരങ്ങള്‍ അന്വേഷണസംഘം പരിശോധിച്ചപ്പോഴാണ് ഇതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ലഭിച്ചത്.
നടന്‍ ഷൈന്‍ ടോം ചാക്കോയുമായി സൗഹൃദം മാത്രമാണെന്നും ലഹരി ഇടപാട് ഇല്ലെന്നും തസ്ലിമ മൊഴി നല്‍കിയിട്ടുണ്ട്. അതേസമയം ഷൈനുമായുള്ള വാട്സ്ആപ്പ് ചാറ്റ് തസ്ലിമയുടെ ഫോണില്‍ നിന്ന് പൂര്‍ണമായി ക്ലിയര്‍ ചെയ്തിട്ടുണ്ട്.
നടന്‍ ശ്രീനാഥ് ഭാസിയോടു കഞ്ചാവ് വേണമോ എന്ന് താന്‍ ചോദിച്ചിട്ടില്ലെന്നും തസ്ലിമ പറയുന്നു. എന്നാല്‍ ശ്രീനാഥ് ഭാസിയുമായുള്ള ചാറ്റ് വിവരങ്ങള്‍ പൊലീസിനു ലഭിച്ചിട്ടുണ്ട്. ശ്രീനാഥ് ഭാസിയോട് ഹൈബ്രിഡ് വേണമോ എന്ന് ചോദിച്ചത് ചാറ്റിലുണ്ട്. ‘വെയിറ്റ്’ എന്നായിരുന്നു ഈ ചോദ്യത്തോടുള്ള ശ്രീനാഥ് ഭാസിയുടെ മറുപടി. അറസ്റ്റില്‍ ആകുന്നതിനു രണ്ടുദിവസം മുന്‍പുള്ള തസ്ലിമയുടെ ഫോണിലെ ചാറ്റ് വിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.
വളരെ അവിചാരിതമായാണ് പ്രേക്ഷകരുടെ പ്രിയതാരം കൊല്ലം സുധി…
പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് നയന്‍താര. തെന്നന്ത്യയിലെ…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മമിത.സൂപ്പര്‍ ശരണ്യ…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് തമന്ന ഇന്‍സ്റ്റഗ്രാമിലാണ്…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സ്രിന്റ. ഇന്‍സ്റ്റഗ്രാമിലാണ്…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നമിത പ്രമോദ്.…