Alancier
താന്‍ സംവിധാനം ചെയ്യുന്ന അഡല്‍ട്ട് മൂവി സീരിസ് സ്വന്തം ഒടിടി പ്ലാറ്റ്‌ഫോമിലൂടെയാണ് റിലീസ് ചെയ്യുകയെന്ന് മോഡലും ഇന്‍ഫ്‌ളുവന്‍സറുമായ നിള നമ്പ്യാര്‍. യുട്യൂബ് ചാനലിലൂടെയാണ് റിലീസ് ചെയ്യുകയെന്ന മാധ്യമവാര്‍ത്തകളെ നിള നമ്പ്യാര്‍ തള്ളി കളഞ്ഞു. നടന്‍ അലന്‍സിയര്‍ പ്രധാന വേഷത്തിലെത്തുന്ന സീരിസിന്റെ പേര് ‘ലോല കോട്ടേജ്’ എന്നാണ്.
അഡല്‍ട്ട് സീരിസുമായി ബന്ധപ്പെട്ട് വരുന്ന വാര്‍ത്തകളില്‍ നടന്‍ അലന്‍സിയര്‍ പ്രതികരിച്ച വീഡിയോ നിള നമ്പ്യാര്‍ പങ്കുവെച്ചു. ‘ ഞാന്‍ എന്റെ ഡ്യൂട്ടി ചെയ്യുന്നു, ഒരു ആക്ടര്‍ എന്ന നിലയില്‍. മറ്റുള്ളവന്റെ ചരിത്രവും ചാരിത്രവും പരിശോധിക്കണ്ട കാര്യം എനിക്കില്ല. ഞാന്‍ അഭിനയിക്കും, അത് എന്റെ തൊഴിലാണ്. ആ തൊഴില്‍ മേഖലയില്‍ എന്ത് വേഷം കേട്ടാനും ഞാന്‍ തയ്യാറാണ്. ഞാന്‍ ലജ്ജിക്കുന്നു നിങ്ങളെ ഓര്‍ത്ത്,’ അലന്‍സിയര്‍ പറഞ്ഞു.
കുട്ടിക്കാനത്താണ് വെബ് സീരിസിന്റെ ചിത്രീകരണം പുരോഗമിക്കുന്നത്. മോഡല്‍ ബ്ലെസി സില്‍വസ്റ്റര്‍ ആണ് വെബ് സീരിസിലെ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.
തമിഴകത്തിനും മലയാളികള്‍ക്കും ഒരുപോലെ പ്രിയങ്കരിയാണ് സുഹാസിനി. തന്റെ…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അന്ന ബെന്‍.…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അനന്യ. ഇന്‍സ്റ്റഗ്രാമിലാണ്…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മാളവിക മോഹനന്‍.…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അനാര്‍ക്കലി. ഇന്‍സ്റ്റഗ്രാമിലാണ്…