Categories: latest news

തൃഷ സിനിമ വിടുന്നു? ഞെട്ടലില്‍ ആരാധകര്‍

തെന്നിന്ത്യന്‍ സിനിമ ലോകത്തെ താരസുന്ദരിമാരില്‍ മുന്‍നിരയില്‍ തന്നെയാണ് ഇന്നും പ്രേക്ഷകരുടെ പ്രിയതാരം തൃഷ. പെന്നിയന്‍ സെല്‍വനും കഴിഞ്ഞ് ലിയോ വരെയെത്തി നില്‍ക്കുന്ന തൃഷയുടെ കരിയര്‍ എന്നും ഉയര്‍ച്ചകളുടേത് തന്നെയായിരുന്നു.

ഐഡന്റിറ്റി എന്ന മലയാള ചിത്രത്തില്‍ ടൊവിനോ തോമസിനൊപ്പം അഭിനയിച്ച ചിത്രമാണ് തൃഷയുടെതായി ഈ വര്‍ഷം ആദ്യം പുറത്തിറങ്ങിയത്. ആ ചിത്രത്തിന്റെ വിജയത്തിന് പിന്നാലെ ഫെബ്രുവരി 6ന് അജിത്ത് നായകനായി എത്തുന്ന വിഡാമുയര്‍ച്ചി തിയേറ്ററുകളില്‍ എത്തും.

ഇപ്പോള്‍ താരം സിനിമ വിടുന്നു എന്ന വാര്‍ത്തയാണ് പുറത്തുവരുന്നത്. ഒരു അഭിമുഖത്തില്‍ ഇത് വെളിപ്പെടുത്തിയത് തമിഴ് സിനിമ കോളമിസ്റ്റ് ആനന്ദന്‍ ആണ്. ഇതിനെ കുറിച്ച് സംസാരിച്ച അദ്ദേഹം തൃഷ സിനിമയില്‍ അഭിനയിച്ച് ബോറടിച്ചു പോയതും, മാനസിക സമ്മര്‍ദ്ദം അനുഭവിക്കുന്നതിനാലും സിനിമ വിടുന്നു എന്നാണ് പറഞ്ഞത്. ഇപ്പോള്‍ തീര്‍ക്കുന്ന പ്രൊജക്ടുകള്‍ക്ക് അപ്പുറം തൃഷ പുതിയ കഥകള്‍ കേള്‍ക്കുന്നില്ലെന്നാണ് വിവരം.

ജോയൽ മാത്യൂസ്

Recent Posts

ചന്ദ്രനെ വായിലിട്ട് ടോവിനോ; വൈറലായി വീഡിയോ

സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച രസകരമായ ഒരു റീലിലൂടെ…

11 hours ago

ഫെയ്സ്ബുക്കിലെ വ്യാജനെതിരെ ലിജോ മോള്‍

സോഷ്യല്‍ മീഡിയയിലെ വ്യാജനെതിരെ നടി ലിജോ മോള്‍.…

11 hours ago

വണ്ണം കുറഞ്ഞപ്പോഴും ബോഡി ഷെയിമിങ്ങ്; മറുപടിയുമായി സൗഭാഗ്യ

സോഷ്യല്‍ മീഡിയയിലൂടെ മലയാളികള്‍ക്ക് ഏറെ സുപരിചിതയാണ് നര്‍ത്തകി…

11 hours ago

തിയേറ്ററുകളിൽ ചിരിയുടെ പൂരം; ഒക്ടോബർ 2 മുതൽ ‘അവറാച്ചൻ & സൺസ്’ കളത്തിലേക്ക്!

ബിജു മേനോന്റെ കോമഡിയും ശ്രീനാഥ് ഭാസിയുടെ തഗ്ഗുകളും…

1 day ago