Joju George (Pani)
ജോജു ജോര്‍ജ് സംവിധാനം ചെയ്ത് പ്രധാന വേഷത്തില്‍ അഭിനയിച്ച പണി ഒടിടിയില്‍. ജോജു ജോര്‍ജ് ചിത്രം സോണിലിവിലൂടെയാണ് ഒടിടിയില്‍ എത്തിയിരിക്കുന്നത്. മികച്ച പ്രതികരണമാണ് ഒടിടിയിലും ലഭിക്കുന്നത്.
ചിത്രത്തില്‍ ജോജുവിന്റെ നായക വേഷവും അതോടൊപ്പം ജുനൈസ്, സാഗര്‍ സൂര്യ എന്നിവരുടെ വില്ലന്‍ വേഷവും ഏറെ പ്രശംസ നേടിയിട്ടുണ്ട്. ജോജുവിന്റെ നായികയായി എത്തിയത് അഭിനയയാണ്. ഇവര്‍ യഥാര്‍ഥ ജീവിതത്തില്‍ സംസാരശേഷിയും കേള്‍വി ശക്തിയും ഇല്ലാത്ത വ്യക്തിയാണ്. മുന്‍പ് തമിഴ്, തെലുങ്ക്, മലയാളം ഭാഷകളിലുള്ള സിനിമകളില്‍ അഭിനയ വേഷമിട്ടിട്ടുണ്ട്.
ഗായിക അഭയ ഹിരണ്‍മയി, പ്രശാന്ത് അലക്‌സ്, സുജിത് ശങ്കര്‍ തുടങ്ങിവര്‍ ചിത്രത്തില്‍ പ്രധാന വേഷം കൈകാര്യം ചെയ്തിട്ടുണ്ട്. കൂടാതെ അറുപതോളം പുതിയ താരങ്ങളും ചിത്രത്തില്‍ അഭിനയിച്ചിട്ടുണ്ട്.
സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച രസകരമായ ഒരു റീലിലൂടെ…
സോഷ്യല്‍ മീഡിയയിലൂടെ മലയാളികള്‍ക്ക് ഏറെ സുപരിചിതയാണ് നര്‍ത്തകി…
തമിഴ് സിനിമാ ലോകം ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന…
ബിജു മേനോന്റെ കോമഡിയും ശ്രീനാഥ് ഭാസിയുടെ തഗ്ഗുകളും…
മലയാളി പ്രേക്ഷകരെ ഒന്നടങ്കം തിയേറ്ററുകളിൽ ചിരിപ്പിച്ച 'ബെത്ലഹേം…