Categories: latest news

സ്വിമ്മിങ് പൂളില്‍ മൂത്രമൊഴിച്ചു; അല്ലു അര്‍ജുനെതിരെ പരാതി

വിവാദങ്ങള്‍ വിട്ടൊഴിയാതെ നടന്‍ അല്ലു അര്‍ജുന്‍. സ്വിമ്മിങ്ങ് പൂളില്‍ മൂത്രമൊഴിച്ചതായാണ് താരത്തിനെതിരെ പുതിയ പരാതി. തെലങ്കാന കോണ്‍ഗ്രസ് നേതാവ് തീന്‍മര്‍ മല്ലണ്ണയാണ് പരാതി നല്‍കിയിരിക്കുന്നത്. പുഷ്പ 2 ല്‍ അല്ലു അര്‍ജുന്റെ കഥാപാത്രം സ്വിമ്മിങ് പൂളില്‍ മൂത്രമൊഴിക്കുന്നതിനെതിരെയാണ് മല്ലണ്ണ രംഗത്തെത്തിയിരിക്കുന്നത്. നിയമപാലകരുടെ അഭിമാനത്തെ തന്നെ ചോദ്യം ചെയ്യുന്ന മര്യാദയില്ലാത്ത രംഗമാണിത്. ഇത് അംഗീകരിക്കാനാകില്ല എന്നാണ് പരാതിയില്‍ പറയുന്നത്.

പുഷ്പ 2 ചിത്രത്തിന്റെ പ്രദര്‍ശനത്തിനിടെ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് സ്ത്രീ മരിച്ച സംഭവത്തില്‍ അല്ലു അര്‍ജുനെ പോലീസ് ചോദ്യം ചെയ്തിരുന്നു. എന്നാല്‍ ചോദ്യങ്ങള്‍ക്കൊന്നും അല്ലു അര്‍ജുന്‍ കൃത്യമായ മറുപടി നല്‍കാന്‍ തയ്യാറായില്ല.

ഡിസംബര്‍ നാലിന് സന്ധ്യ തീയേറ്ററില്‍ വെച്ചായിരുന്നു സംഭവം. താരം തീയേറ്ററില്‍ എത്തിയപ്പോഴുണ്ടായ തിക്കിലും തിരക്കിലും പെട്ട് സ്ത്രീ മരിക്കുകയും അവരുടെ ഒമ്പതുവയസുള്ള മകന് ഗുരുതരമായി പരിക്കേല്‍ക്കുകയും ആയിരുന്നു. തുടര്‍ന്ന് അല്ലു അര്‍ജുനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

ജോയൽ മാത്യൂസ്

Recent Posts

തിയേറ്ററുകളിൽ ചിരിയുടെ പൂരം; ഒക്ടോബർ 2 മുതൽ ‘അവറാച്ചൻ & സൺസ്’ കളത്തിലേക്ക്!

ബിജു മേനോന്റെ കോമഡിയും ശ്രീനാഥ് ഭാസിയുടെ തഗ്ഗുകളും…

13 hours ago

ഇന്റിമേറ്റ് രംഗങ്ങള്‍ ചോര്‍ന്നതില്‍ മാനസിക സമ്മര്‍ദ്ദം ഉണ്ടായി; രാധിക ആപ്‌തെ

ഇന്റിമേറ്റ് രംഗങ്ങള്‍ ചോര്‍ന്നതിന്റെ പേരില്‍ നേരിടേണ്ടി മാനസിക…

21 hours ago

രാജി വച്ച സമയത്ത് എന്റെ മനസില്‍ മറ്റൊന്നുമില്ലായിരുന്നു; നിവിന്‍ പോളി

മലയാളത്തില്‍ മാത്രമല്ല, തമിഴകത്തും ഒട്ടേറെ ആരാധകരുള്ള നടന്‍മാരിലൊരാളാണ്…

21 hours ago

നായകന്റെ ഭാര്യയ്ക്ക് എന്നെ ഇഷ്ടമായില്ലെന്ന് പറഞ്ഞ് പുറത്താക്കി; താപ്‌സി പന്നു

സിനിമയില്‍ വേരുകളൊന്നുമില്ലാതെയാണ് താപ്‌സി പന്നു കടന്നു വരുന്നതും…

21 hours ago