കീര്‍ത്തി സുരേഷിന്റെ വിവാഹത്തിനിടെ വിജയിയും തൃഷയുമായി ബന്ധപ്പെട്ട് വീണ്ടും പുതിയ വിവാദം. കീര്‍ത്തി സുരേഷിന്റെ വിവാഹത്തിന് പങ്കെടുക്കാന്‍ ഗോവയില്‍ തൃഷ കൃഷ്ണ എത്തിയത് വിജയ്ക്കൊപ്പം ആണെന്നാണ് റിപ്പോര്‍ട്ടുകള്‍. അത് തെളിയിക്കുന്ന ചില ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.
എയര്‍പോര്‍ട്ടില്‍ നിന്നും ഇവരുടെ വീഡിയോ വലിയ രീതിയില്‍ വൈറലായിട്ടുണ്ട്. തുടര്‍ന്ന് ഫ്ലൈറ്റില്‍ കയറുന്നതും അവിടെ നിന്നും കാറില്‍ പുറപ്പെടുന്നതുമായ ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
ചെന്നൈ എയര്‍പോര്‍ട്ടില്‍ നിന്നുമുള്ളതാണ് ഈ ദൃശ്യങ്ങള്‍ എന്നാണ് ലഭിക്കുന്ന വിവരം. നീല ഷര്‍ട്ടായിരുന്നു വിജയുടെ വേഷം. തൃഷ വെള്ളനിറത്തിലുള്ള ടീഷര്‍ട്ടാണ് ധരിച്ചിരിക്കുന്നത്.
ഇതിന് പിന്നാലെ കീ സുരേഷിന്റെ വിവാഹത്തിന് ചെന്നൈ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ നിന്നും ഗോവയിലെ എയര്‍പോര്‍ട്ടിലേക്ക് വന്നിറങ്ങിയ ആറ് യാത്രികരുടെ വിവരങ്ങള്‍ അടങ്ങിയ ഔദ്യോഗികമായ രേഖയും പുറത്തുവന്നിട്ടുണ്ട്. ഇതില്‍ ഒന്നാം നമ്പര്‍ യാത്രയ്ക്കാരന് ജോസഫ് വിജയിയും രണ്ടാമത്തെ യാത്രിക തൃഷയുമാണ്. ഇവരെ കൂടാതെ മറ്റ് നാലുപേര്‍ കൂടി ഉണ്ടായിരുന്നു.
ഇതോടെ സംഭവം വലിയ രീതിയില്‍ വിവാദമാവുകയും തൃഷയ്ക്കും വിജയിക്കും എതിരെ വലിയ രീതിയിലുള്ള സൈബര്‍ ആക്രമങ്ങളുമാണ് ഉണ്ടാക്കുന്നത്.
'പ്രഥമദൃഷ്ട്യാ കുറ്റക്കാര്‍' ചിത്രത്തിന്റെ പ്രൊമോഷന് ചടങ്ങിനിടെ റാപ്പര്‍…
മലയാളികളുടെ പ്രിയപ്പെട്ട താരദമ്പതിമാരാണ് ബിജു മേനോനും സംയുക്ത…
'96' എന്ന ചിത്രത്തിലൂടെ മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയായി…
മലയാള സിനിമയിലെ പ്രിയ നടി നമിത പ്രമോദും…
മലയാള സിനിമയ്ക്ക് അന്താരാഷ്ട്ര തലത്തിൽ തന്നെ ശ്രദ്ധ…