Categories: latest news

പുഷ്പ 2 റിലീസിനിടെ തിക്കിലും തിരക്കിലും ഒരു സ്ത്രീ മരിച്ചു

അല്ലു അര്‍ജുന്‍ നായകനായി എത്തിയ പുഷ്പ രണ്ടിന്റെ റിലീസുമായി ബന്ധപ്പെട്ട ഉണ്ടായ തിക്കിലും തിരക്കിലും ഒരു യുവതി മരിച്ചു. ഹൈദരാബാദിലെ സന്ധ്യ തിയേറ്ററിലാണ് ധാരുണമായ സംഭവം നടന്നത്. പ്രീമിയര്‍ ഷോയ്ക്ക് എത്തിയ ആളുകള്‍ അല്ലു അര്‍ജുനെ കാണാന്‍ വലിയ ഉന്തും തള്ളും ഉണ്ടാക്കുകയും ഇതിനിടെയില്‍ പെട്ട് ഒരു സ്ത്രീ മരിക്കുകയുമാണ് ഉണ്ടായത്. ആള്‍ക്കൂട്ടത്തെ നിയന്ത്രിക്കാന്‍ ഒടുവില്‍ പോലീസിന് ലാത്തിവീശേണ്ടി വന്നു.

ഇതിന് പുറമേ രണ്ട് കുട്ടികള്‍ ബോധംകെട്ട് വീണിട്ടുമുണ്ട്. ഇവരെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചിരുന്നു. ഹൈദരാബാദ് ദില്‍ഷുക്‌നഗര്‍ സ്വദേശിനി രേവതി (39) യാണ് മരിച്ചത്. ഭര്‍ത്താവ് ഭാസ്‌കറിനും മക്കളായ തേജിനും (9) സാന്‍വിക്കും (7) ഒപ്പമാണ് സന്ധ്യ തിയറ്ററില്‍ രേവതി പ്രീമിയര്‍ ഷോ കാണാന്‍ എത്തിയത്. തിക്കിലും തിരക്കിലും പെട്ട് വീണ് പോയ രേവതിക്ക് പോലീസ് ഉദ്യോഗസ്ഥര്‍ അടക്കം എത്തി സിപിആര്‍ നല്‍കിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ലോകമാകമാനം 12,000 സ്‌ക്രീനുകളില്‍ റിലീസ് ചെയ്ത ചിത്രം 500 സ്‌ക്രീനുകളിലാണ് കേരളത്തില്‍ എത്തിയത്. ആദ്യ ഷോ മുതല്‍ വലിയ തിരക്കാണ് തിയറ്ററുകളില്‍ അനുഭവപ്പെടുന്നത്. ആന്ധ്ര പ്രദേശില്‍ പുലര്‍ച്ചെ 1 മണിക്ക് തന്നെ പുഷ്പ 2 ന്റെ ആദ്യ പ്രദര്‍ശനം ആരംഭിച്ചെങ്കില്‍ കേരളത്തില്‍ പുലര്‍ച്ചെ 4 മണിക്കായിരുന്നു ആദ്യ ഷോകള്‍.

3 മണിക്കൂര്‍ 20 മിനിറ്റ് ദൈര്‍ഘ്യമാണ് ചിത്രത്തിന്. മികച്ച പ്രതികരണമാണ് ചിത്രം നേടുന്നത്. പുഷ്പരാജായി അല്ലു അര്‍ജുനും വില്ലനായി ഫഹദ് ഫാസിലും നായികയായി രശ്മിക മന്ദാനയും ചിത്രത്തില്‍ തിളങ്ങുന്നുണ്ടെന്നാണ് പ്രേക്ഷക പ്രതികരണം. ഇതിനോടകം തന്നെ ചിത്രം 1000 കോടി രൂപയുടെ പ്രീറിലീസ് ബിസിനസ് നേടിക്കഴിഞ്ഞുവെന്നാണ് റിപ്പോര്‍ട്ട്. തെലുങ്കിലെ മറ്റൊരു താരവും സ്വന്തമാക്കിയിട്ടില്ലാത്ത ഓപ്പണിങ് കളക്ഷന്‍ സ്വന്തമാക്കിയാണ് അല്ലുഅര്‍ജുന്‍ കുതിക്കുന്നത്.

ജോയൽ മാത്യൂസ്

Recent Posts

തിയേറ്ററുകളിൽ ചിരിയുടെ പൂരം; ഒക്ടോബർ 2 മുതൽ ‘അവറാച്ചൻ & സൺസ്’ കളത്തിലേക്ക്!

ബിജു മേനോന്റെ കോമഡിയും ശ്രീനാഥ് ഭാസിയുടെ തഗ്ഗുകളും…

16 hours ago

ഇന്റിമേറ്റ് രംഗങ്ങള്‍ ചോര്‍ന്നതില്‍ മാനസിക സമ്മര്‍ദ്ദം ഉണ്ടായി; രാധിക ആപ്‌തെ

ഇന്റിമേറ്റ് രംഗങ്ങള്‍ ചോര്‍ന്നതിന്റെ പേരില്‍ നേരിടേണ്ടി മാനസിക…

24 hours ago

രാജി വച്ച സമയത്ത് എന്റെ മനസില്‍ മറ്റൊന്നുമില്ലായിരുന്നു; നിവിന്‍ പോളി

മലയാളത്തില്‍ മാത്രമല്ല, തമിഴകത്തും ഒട്ടേറെ ആരാധകരുള്ള നടന്‍മാരിലൊരാളാണ്…

24 hours ago

നായകന്റെ ഭാര്യയ്ക്ക് എന്നെ ഇഷ്ടമായില്ലെന്ന് പറഞ്ഞ് പുറത്താക്കി; താപ്‌സി പന്നു

സിനിമയില്‍ വേരുകളൊന്നുമില്ലാതെയാണ് താപ്‌സി പന്നു കടന്നു വരുന്നതും…

24 hours ago