പുഷ്പ 2 ന്റെ റിലീസിനായി മലയാളികള്‍ അടക്കമുള്ള ആരാധകര്‍ ഏറെ ആവേശത്തോടെയാണ് കാത്തിരിക്കുന്നത്. കേരളത്തിലെ 14 ജില്ലകളിലും ചിത്രത്തിന് ഫാന്‍സ് ഷോകള്‍ ഉണ്ടാകുമെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന വിവരം. ഡിസംബര്‍ അഞ്ചിനാണ് ചിത്രം റിലീസ് ചെയ്യുന്നത്. റിലീസ് ദിനമായി ഡിസംബര്‍ അഞ്ചിന് പുലര്‍ച്ചെ നാലുമണിക്ക് കേരളത്തില്‍ ആകെ 82 ഷോളുകളാണ് ഇപ്പോള്‍ തീരുമാനിച്ചിരിക്കുന്നത്. ചിത്രത്തിന്റെ വിതരണക്കാരായ ഇ4 എന്റര്‍ടൈന്‍മെന്‍റസാണ് കേരളത്തിലെ ഷോകളുമായി ബന്ധപ്പെട്ട വിവരം ഇപ്പോള്‍ പങ്കുവെച്ചിരിക്കുന്നത്.
എന്നാല്‍ ഇത് ഷോകളുമായി ബന്ധപ്പെട്ട് ആദ്യഘട്ടത്തില്‍ തയ്യാറാക്കിയ കണക്കുകളാണെന്നും ഇതില്‍ മാറ്റങ്ങള്‍ ഉണ്ടാവാമെന്നും ഇവര്‍ വ്യക്തമാക്കി. സിനിമ റിലീസ് ചെയ്യാന്‍ ഇനിയും രണ്ടാഴ്ച സമയമുണ്ട്. അതിനാല്‍ തന്നെ ഷോകള്‍ ഇനിയും കൂടാനുള്ള സാധ്യത ഏറെയാണ്.
അല്ലു അര്‍ജുന്റെ മാസ്സ് പ്രകടനത്തിനായാണ്ണ് ഏവരും കാത്തിരിക്കുന്നത്. ഫഹദാണ് ചിത്രത്തില്‍ പ്രതിനായക കഥാപാത്രമായി അവതരിപ്പിക്കുന്നത്. രണ്ടാം ഭാഗത്തില്‍ ഫഹദിനും കൂടുതല്‍ പ്രാധാന്യം ലഭിക്കുന്നുണ്ട് എന്നാണ് പുറത്തുവരുന്ന സൂചനകള്‍. രശ്മിക മന്ദാന തന്നെയാണ് രണ്ടാം ഭാഗത്തിലും അല്ലു അര്‍ജുന്‍ നായികയായി എത്തുന്നത്.
സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച രസകരമായ ഒരു റീലിലൂടെ…
സോഷ്യല്‍ മീഡിയയിലെ വ്യാജനെതിരെ നടി ലിജോ മോള്‍.…
സോഷ്യല്‍ മീഡിയയിലൂടെ മലയാളികള്‍ക്ക് ഏറെ സുപരിചിതയാണ് നര്‍ത്തകി…
തമിഴ് സിനിമാ ലോകം ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന…
ബിജു മേനോന്റെ കോമഡിയും ശ്രീനാഥ് ഭാസിയുടെ തഗ്ഗുകളും…
മലയാളി പ്രേക്ഷകരെ ഒന്നടങ്കം തിയേറ്ററുകളിൽ ചിരിപ്പിച്ച 'ബെത്ലഹേം…