Categories: latest news

തിയേറ്ററില്‍ ഹിറ്റായി മാറിയ കിഷ്‌കിന്ധാ കാണ്ഡം; കളക്ഷന്‍ റിപ്പോര്‍ട്ടുകള്‍ പുറത്ത്

ഓണം റിലീസായി എത്തി തിയേറ്ററുകളില്‍ ഹിറ്റായി മാറിയ ചിത്രമാണ് കിഷ്‌കാന്ധാ കാണ്ഡം. ആസിഫ് അലി നായകനായ ചിത്രം ആഗോളതലത്തില്‍ 75.25 കോടി രൂപ നേടിയതായാണ് ഇപ്പോള്‍ പുറത്തുവരുന്ന കണക്കുകള്‍ വ്യക്തമാക്കുന്നത്. വിദേശത്തുനിന്നും കിഷ്‌കിന്ധാ കാണ്ഡം 27.5 കോടി രൂപയും ഇന്ത്യയില്‍ നിന്ന് മാത്രം 47.5 രൂപയും നേടിയതായാണ് കണക്കുകള്‍ പറയുന്നത്. ഓണം റിലീസില്‍ തന്നെ ഹിറ്റായി മാറിയ ചിത്രങ്ങളില്‍ ഒന്നാകാന്‍ കിഷ്‌കിന്ധാ കാണ്ഡത്തിന് സാധിച്ചിരുന്നു. ഒപ്പം ആസിഫ് അലിയുടെ കരിയര്‍ ഗ്രാഫ് ഉയരുന്നതിനും ചിത്രം ഏറെ സഹായികമായി.

ചിത്രം ഇപ്പോള്‍ ഒടിടിയിലും റിലീസ് ചെയ്തിട്ടുണ്ട്. ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെയാണ് ഒടിടിയില്‍ എത്തിയിരിക്കുന്നത്. തീയേറ്ററുകളില്‍ ഹിറ്റായതിന് സമാനമായി ഒടിടിയിലും ചിത്രം വലിയ ഹിറ്റായി മാറുമെന്നാണ് അനലിസ്റ്റുകള്‍ പറയുന്നത്.

ദിന്‍ജിത്ത് അയ്യത്താനാണ് ചിത്രം സംവിധാനം ചെയ്തത്. ആസിഫ് അലിക്കൊപ്പം അപര്‍ണ ബാലമുരളിയും മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. വിജയരാഘവന്‍, ജഗദീഷ്, നിഷാന്‍, അശോകന്‍, മേജര്‍ രവി, വൈഷ്ണവി രാജ് എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍.

‘കക്ഷി അമ്മിണിപ്പിള്ള’ എന്ന ചിത്രത്തിന് ശേഷം ദിന്‍ജിത്ത് അയ്യത്താന്‍ സംവിധാനം ചെയ്ത സിനിമയാണ് ‘കിഷ്‌കിന്ധാ കാണ്ഡം’. ബാഹുല്‍ രമേഷിന്റേതാണ് സിനിമയുടെ തിരക്കഥ. ഛായാഗ്രഹണവും ബാഹുല്‍ രമേഷിന്റേതാണ്. ഗുഡ്‌വില്‍ എന്റര്‍ടെയ്ന്‍!മെന്റ്‌സിന്റെ ബാനറില്‍ ജോബി ജോര്‍ജ് ആണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.

ജോയൽ മാത്യൂസ്

Recent Posts

തിയേറ്ററുകളിൽ ചിരിയുടെ പൂരം; ഒക്ടോബർ 2 മുതൽ ‘അവറാച്ചൻ & സൺസ്’ കളത്തിലേക്ക്!

ബിജു മേനോന്റെ കോമഡിയും ശ്രീനാഥ് ഭാസിയുടെ തഗ്ഗുകളും…

16 hours ago

ഇന്റിമേറ്റ് രംഗങ്ങള്‍ ചോര്‍ന്നതില്‍ മാനസിക സമ്മര്‍ദ്ദം ഉണ്ടായി; രാധിക ആപ്‌തെ

ഇന്റിമേറ്റ് രംഗങ്ങള്‍ ചോര്‍ന്നതിന്റെ പേരില്‍ നേരിടേണ്ടി മാനസിക…

24 hours ago

രാജി വച്ച സമയത്ത് എന്റെ മനസില്‍ മറ്റൊന്നുമില്ലായിരുന്നു; നിവിന്‍ പോളി

മലയാളത്തില്‍ മാത്രമല്ല, തമിഴകത്തും ഒട്ടേറെ ആരാധകരുള്ള നടന്‍മാരിലൊരാളാണ്…

24 hours ago

നായകന്റെ ഭാര്യയ്ക്ക് എന്നെ ഇഷ്ടമായില്ലെന്ന് പറഞ്ഞ് പുറത്താക്കി; താപ്‌സി പന്നു

സിനിമയില്‍ വേരുകളൊന്നുമില്ലാതെയാണ് താപ്‌സി പന്നു കടന്നു വരുന്നതും…

24 hours ago