Categories: latest news

നാഗചൈതന്യ-ശോഭിത വിവാഹം ഡിസംബര്‍ നാലിന്?

നാഗചൈതന്യയുടെയും ശോഭിതയുടെയും വിവാഹ ചടങ്ങുകള്‍ ഡിസംബര്‍ നാലിന് നടക്കുമെന്ന് പുതിയ റിപ്പോര്‍ട്ട്. ഹൈദരാബാദില്‍ വച്ചായിരിക്കും വിവാഹ ചടങ്ങുകള്‍ നടക്കുക എന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന വിവരങ്ങള്‍. അന്നപൂര്‍ണ്ണ സ്റ്റുഡിയോയില്‍ വച്ച് ആയിരിക്കും വിവാഹ ചടങ്ങുകള്‍ നടക്കുക. ഇരുവരുടെയും അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമായിരിക്കും വിവാഹത്തില്‍ പങ്കെടുക്കുക

ഇക്കഴിഞ്ഞ ഓഗസ്റ്റ് മാസത്തിലായിരുന്നു നടന്‍ നാഗ ചൈതന്യയും നടി ശോഭിത ധുലിപാലയുമായുള്ള വിവാഹനിശ്ചയം നടന്നത്. പ്രണയ വാര്‍ത്തകള്‍ ഗോസിപ് കോളങ്ങളില്‍ വന്നിരുന്നുവെങ്കിലും, നിശ്ചയ വിവരവും അവസാന നിമിഷം വരെ ഇരുവരും രഹസ്യമായി സൂക്ഷിച്ചു.

നടി സാമന്ത ആയിരുന്നു നാഗചൈതന്യയുടെ മുന്‍ഭാര്യ. 2017ല്‍ വിവാഹിതരായ ഇവര്‍ നാല് വര്‍ഷത്തെ ദാമ്പത്യജീവിതത്തിന് ശേഷം 2021 ഒക്ടോബറില്‍ ആയിരുന്നു വേര്‍പിരിഞ്ഞത്. ഇതിന് പിന്നാലെയാണ് ശോഭിതയുമായി നാഗചൈതന്യ പ്രണയത്തിലായത്

ജോയൽ മാത്യൂസ്

Recent Posts

ഗായത്രി വീണ്ടും ബിഗ് ബോസ് വീട്ടിലേക്ക്?

ബിഗ് ബോസ് മലയാളം സീസണ്‍ 8ല്‍ നിന്ന്…

1 day ago

വേടനെ താന്‍ കണ്ടില്ല; മറുപടിയുമായി ഉണ്ണിമായ

'പ്രഥമദൃഷ്ട്യാ കുറ്റക്കാര്‍' ചിത്രത്തിന്റെ പ്രൊമോഷന്‍ ചടങ്ങിനിടെ റാപ്പര്‍…

1 day ago

സംയുക്തയ്‌ക്കൊപ്പം സിനിമ വരുമോ ? നടന്റെ മറുപടി

മലയാളികളുടെ പ്രിയപ്പെട്ട താരദമ്പതിമാരാണ് ബിജു മേനോനും സംയുക്ത…

1 day ago

ഫ്രഞ്ച് ലുക്കിൽ തിളങ്ങി ഗൗരി കിഷൻ; പാരിസ് ഫാഷൻ വൈറൽ!

'96' എന്ന ചിത്രത്തിലൂടെ മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയായി…

2 days ago