Categories: latest news

കയ്യില്‍ തോക്കുമായി പുഷ്പരാജ്; വീണ്ടും തരംഗമായി പുഷ്പ 2 പോസ്റ്റര്‍

പുഷ്പ 2 ന്റെ പോസ്റ്റര്‍ വീണ്ടും പുറത്തുവിട്ട് അണിയറ പ്രവര്‍ത്തകര്‍. ഇത്തവണ കയ്യില്‍ തോല്‍ക്കേണ്ടി നില്‍ക്കുന്ന അല്ലു അര്‍ജുന്റെ ചിത്രമാണ് അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുന്നത്. അല്ലു അര്‍ജുനും ഈ പോസ്റ്റ് സോഷ്യല്‍ മീഡിയ വഴി പങ്കുവെച്ചിട്ടുണ്ട്. നേരത്തെ അല്ലു അര്‍ജുന്റെ കഥാപാത്രവും ഫഹദ് ഫാസിലിന്റെ കഥാപാത്രവും നേര്‍ക്കുനേര്‍ നില്‍ക്കുന്ന ഒരു പോസ്റ്ററും അണിയറ പ്രവര്‍ത്തകര്‍ പങ്കുവെച്ചിരിക്കുന്നു.

നവംബര്‍ 17 വൈകുന്നേരം 6.03 ന് ചിത്രത്തിന്റെ ട്രെയിലര്‍ റിലീസ് ചെയ്യും എന്നും അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചിട്ടുണ്ട്. ആരാധകരും തിയേറ്ററുകളും ഏറെ പ്രതീക്ഷയോടെയാണ് പുഷ്പ 2 ന്റെ റിലീസിനായി കാത്തിരിക്കുന്നത്. അതിനാല്‍ തന്നെ ചിത്രം ഇതിനകം തന്നെ 1000 കോടി രൂപയുടെ പ്രീ റിലീസ് ബിസിനസ് നേടി കഴിഞ്ഞു എന്നാണ് പുറത്ത് വരുന്ന വിവരങ്ങള്‍.

ആദ്യഭാഗം വലിയ ഹിറ്റായതിനാല്‍ അതിലേറെ പ്രതീക്ഷയോടെയാണ് ആരാധകര്‍ പുഷ്പ 2 നായി കാത്തിരിക്കുന്നത്. ആദ്യഭാഗം രണ്ട് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ ഉള്‍പ്പെടെ 7 സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങളും നേടിയിരുന്നു.

ആദ്യ ഭാഗം സംവിധാനം ചെയ്ത സുകുമാര്‍ തന്നെ സംവിധാനം ചെയ്യുന്ന പുഷ്പ 2 നിര്‍മ്മിക്കുന്നത് മൈത്രി മൂവി മേക്കേഴ്‌സും സുകുമാര്‍ റൈറ്റിങ്‌സും ചേര്‍ന്നാണ്. അല്ലു അര്‍ജുന്‍, രശ്മിക മന്ദന, ഫഹദ് ഫാസില്‍ തുടങ്ങിയവര്‍ പ്രധാനവേഷത്തിലെത്തുന്നത്.

കഥതിരക്കഥസംവിധാനം: സുകുമാര്‍ ബന്ദ്‌റെഡ്ഡി, നിര്‍മ്മാതാക്കള്‍: നവീന്‍ യെര്‍നേനി, രവിശങ്കര്‍ യലമഞ്ചിലി, സിഇഒ: ചെറി, സംഗീതം: ദേവി ശ്രീ പ്രസാദ്, ഛായാഗ്രാഹകന്‍: മിറെസ്ലോ ക്യൂബ ബ്രോസെക്, പ്രൊഡക്ഷന്‍ ഡിസൈനര്‍: എസ്. രാമകൃഷ്ണമോണിക്ക നിഗോത്രേ, ഗാനരചയിതാവ്: ചന്ദ്ര ബോസ്, ബാനറുകള്‍: മൈത്രി മൂവി മേക്കേഴ്‌സ്, സുകുമാര്‍ റൈറ്റിംഗ്‌സ്, മാര്‍ക്കറ്റിംഗ് ഹെഡ്: ശരത്ചന്ദ്ര നായിഡു, പി. ആര്‍. ഒ: ഏലൂരു ശ്രീനു, മാധുരി മധു, ആതിര ദില്‍ജിത്ത്, മാര്‍ക്കറ്റിംഗ്: ഫസ്റ്റ് ഷോ എന്നിവരാണ് മറ്റ് അണിയറ പ്രവര്‍ത്തകര്‍.

ജോയൽ മാത്യൂസ്

Recent Posts

കണ്ടില്ലെന്ന് നടിക്കുക എന്നത് നമ്മുടെ ചോയിസ് ആണ്; തൃഷ

ഇന്നലെ, ആഗസ്റ്റ് ഏഴിന് കോടതിയില്‍ നിന്ന് വന്നത്…

2 hours ago

എനിക്ക് വേണ്ടി ഓടി, ചേച്ചിയുടെ ഗര്‍ഭം പോലും അബോര്‍ഷനായിപ്പോയി; അനുമോള്‍

സ്റ്റാര്‍ മാജിക് എന്ന ഷോയിലൂടെയാണ് അനുമോള്‍ പ്രേക്ഷകരുടെ…

2 hours ago

കയ്യും കാലും കെട്ടിയിട്ടിട്ട് അടിക്കുന്ന അവസ്ഥ; തുറന്ന് പറഞ്ഞ് ദിലീപ്

നടിയെ ആക്രമിച്ച കേസില്‍ ഉള്‍പ്പെട്ടശേഷം പോലീസുകാരില്‍ നിന്നും…

2 hours ago

എന്റേയും അശ്വിന്റേയും കുടുംബങ്ങളില്‍ പ്രശ്നമില്ല; ദിയ

തനിക്കും കുടുംബത്തിനുമെതിരായ സോഷ്യല്‍ മീഡിയ വിമര്‍ശനങ്ങള്‍ക്ക് മറുപടി…

2 hours ago

ചേട്ടനാണ് ധൈര്യം തന്നത്; വിസ്മയ

വിസ്മയ മോഹന്‍ലാല്‍ അരങ്ങേറ്റം കുറിച്ചിരിക്കുകയാണ്. ബോക്സ് ഓഫീസ്…

2 hours ago

കോളേജ് കുട്ടികള്‍ക്കൊപ്പം അടിപൊളി ഡാന്‍സുമായി ഫഹദ്

ഫഹദ് ഫാസില്‍ ചിത്രം 'ഡോണ്ട് ട്രബിള്‍ ദി…

2 hours ago