Categories: latest news

അല്ലു അര്‍ജുനെ അധിക്ഷേപിച്ച വീഡിയോ; യൂട്യൂബ് ചാനല്‍ ഓഫീസ് ആക്രമിച്ച് ആരാധകര്‍

തെലുങ്ക് താരം അല്ലു അര്‍ജുനെ അധിക്ഷേപിച്ച് വീഡിയോ ചെയ്ത യൂട്യൂബ് ചാനലിന്റെ ഓഫീസ് ആരാധകര്‍ ആക്രമിച്ചു. അല്ലു അര്‍ജുനും ഭാര്യക്കുമെതിരെ വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുകയും അധിക്ഷേപകരമായ വീഡിയോ ഇറക്കുകയും ചെയ്ത യൂട്യൂബ് ചാനലിന്റെ ഓഫീസില്‍ എത്തിയാണ് ഒരു കൂട്ടം ആരാധകര്‍ പ്രതിഷേധം രേഖപ്പെടുത്തിയത്.

ഇതിനുപുറമെ യൂട്യൂബ് ചാനലിന്റെ ഉടമയെ കൊണ്ട് അല്ലു അര്‍ജുനോട് ക്ഷമാപണം നടത്തിക്കുകയും ചെയ്തു. അല്ലു അര്‍ജുന്റെ മോര്‍ഫ് ചെയ്ത വീഡിയോകള്‍ ഉള്‍ുപ്പടെയായിരുന്നു സ്വകാര്യ ചാനല്‍ യൂട്യൂബില്‍ അപ്‌ലോഡ് ചെയ്തത്. ഈ വീഡിയോ വൈറലാവുകയും തുടര്‍ന്ന് ആരാധകര്‍ ഓഫീസിലെത്തി പ്രതിഷേധം അറിയിക്കുകയുമായിരുന്നു. ആരാധകര്‍ പ്രതിഷേധിച്ചതോടെ ചാനല്‍ അപ്‌ലോഡ് ചെയ്ത വീഡിയോകള്‍ മുഴുവന്‍ ഡിലീറ്റ് ചെയ്യാന്‍ ഇവര്‍ തയ്യാറായി. ആരാധകര്‍ ചാനലിന്റെ ഓഫീസ് ആക്രമിക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളിലും വൈറലായിട്ടുണ്ട്.

അല്ലു അര്‍ജുന്‍ മാത്രമല്ല ഭാര്യ സ്‌നേഹ റെഡി ഇവരുടെ മക്കള്‍ എന്നിവര്‍ക്കെതിരെയും അധിക്ഷേപകരമായ വീഡിയോ പ്രസ്തുത യൂട്യൂബ് ചാനല്‍ അപ്‌ലോഡ് ചെയ്തിരുന്നു. റെഡ് ടിവി എന്നതാണ് പ്രസ്തുത യൂട്യൂബ് ചാനലിന്റെ പേര്. അല്ലു അര്‍ജുന്റെ ഫാന്‍സ് പേജുകളിലും യൂട്യൂബ് ചാനലിന്റെ ഓഫീസ് ആക്രമിക്കുന്ന വീഡിയോ പ്രചരിക്കുന്നുണ്ട്. എന്നാല്‍ ഇതില്‍ പ്രതികരണം അറിയിക്കാന്‍ അല്ലു അര്‍ജുന്‍ ഇതുവരെ തയ്യാറായിട്ടില്ല.

ജോയൽ മാത്യൂസ്

Recent Posts

തിയേറ്ററുകളിൽ ചിരിയുടെ പൂരം; ഒക്ടോബർ 2 മുതൽ ‘അവറാച്ചൻ & സൺസ്’ കളത്തിലേക്ക്!

ബിജു മേനോന്റെ കോമഡിയും ശ്രീനാഥ് ഭാസിയുടെ തഗ്ഗുകളും…

14 hours ago

ഇന്റിമേറ്റ് രംഗങ്ങള്‍ ചോര്‍ന്നതില്‍ മാനസിക സമ്മര്‍ദ്ദം ഉണ്ടായി; രാധിക ആപ്‌തെ

ഇന്റിമേറ്റ് രംഗങ്ങള്‍ ചോര്‍ന്നതിന്റെ പേരില്‍ നേരിടേണ്ടി മാനസിക…

22 hours ago

രാജി വച്ച സമയത്ത് എന്റെ മനസില്‍ മറ്റൊന്നുമില്ലായിരുന്നു; നിവിന്‍ പോളി

മലയാളത്തില്‍ മാത്രമല്ല, തമിഴകത്തും ഒട്ടേറെ ആരാധകരുള്ള നടന്‍മാരിലൊരാളാണ്…

22 hours ago

നായകന്റെ ഭാര്യയ്ക്ക് എന്നെ ഇഷ്ടമായില്ലെന്ന് പറഞ്ഞ് പുറത്താക്കി; താപ്‌സി പന്നു

സിനിമയില്‍ വേരുകളൊന്നുമില്ലാതെയാണ് താപ്‌സി പന്നു കടന്നു വരുന്നതും…

22 hours ago