Categories: latest news

മാര്‍ക്കോയുടെ മ്യൂസിക് റൈറ്റ്‌സ് സ്വന്തമാക്കി സോണി മ്യൂസിക്

ഉണ്ണി മുകുന്ദന്‍ കേന്ദ്ര കഥാപാത്രത്തിലെത്തുന്ന വയലന്‍സ് ചിത്രമായ മാര്‍ക്കോയുടെ മ്യൂസിക് സ്വന്തമാക്കി സോണി മ്യൂസിക്. മ്യൂസിക് റൈറ്റ്‌സ് സോണി മ്യൂസിക് സ്വന്തമാക്കിയ വിവരം സോഷ്യല്‍ മീഡിയ വഴിയാണ് അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുന്നത്.

വളരെ വ്യത്യസ്തമായ രീതിയിലാണ് പുതിയ അപ്‌ഡേറ്റ് അണിയറ പ്രവര്‍ത്തകര്‍ ആരാധകരോട് പങ്കുവെച്ചത്. തലയോട്ടിയും ഹെഡ്‌ഫോണും വെച്ച് അതോടൊപ്പമാണ് ഇക്കാര്യം അണിയറ പ്രവര്‍ത്തകര്‍ ആരാധകരെ അറിയിച്ചിരിക്കുന്നത്. കെജിഎഫ്, സലാര്‍ എന്നീ ചിത്രങ്ങളിലൂടെ പ്രസിദ്ധനായ രവി ബസ്രൂറാണ് ചിത്രത്തിന് സംഗീതം പകര്‍ന്നിരിക്കുന്നത്.

മലയാളം ഇതുവരെ കാണാത്ത വയലന്‍സ് ചിത്രമാണ് മാര്‍ക്കോ എന്നാണ് ഉണ്ണി മുകുന്ദനും ചിത്രത്തിന്റെ മറ്റ് അണിയറ പ്രവര്‍ത്തകരും ഇതിനകം തന്നെ വ്യക്തമാക്കിയിരിക്കുന്നത്. മലയാളം ഉള്‍പ്പെടെ 5 ഭാഷകളില്‍ ആയിരിക്കും ചിത്രം റിലീസ് ചെയ്യുക. ക്യൂബ്‌സ് എന്റര്‍ടെയ്ന്‍മെന്റ്‌സ്, ഉണ്ണി മുകുന്ദന്‍ ഫിലിംസ് എന്നീ ബാനറുകളില്‍ ഷെരീഫ് മുഹമ്മദും ഉണ്ണിയും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.

കലൈ കിങ്ങ്സ്റ്റണാണ് ആക്ഷന്‍ രംഗങ്ങള്‍ ഒരുക്കുന്നത്. സിദ്ദിഖ്, ജഗദീഷ്, ആന്‍സണ്‍ പോള്‍, കബീര്‍ ദുഹാന്‍സിംഗ്, അഭിമന്യു തിലകന്‍, യുക്തി തരേജ തുടങ്ങിയവരും നിരവധി പുതുമുഖ താരങ്ങളും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.

ജോയൽ മാത്യൂസ്

Recent Posts

തിയേറ്ററുകളിൽ ചിരിയുടെ പൂരം; ഒക്ടോബർ 2 മുതൽ ‘അവറാച്ചൻ & സൺസ്’ കളത്തിലേക്ക്!

ബിജു മേനോന്റെ കോമഡിയും ശ്രീനാഥ് ഭാസിയുടെ തഗ്ഗുകളും…

13 hours ago

ഇന്റിമേറ്റ് രംഗങ്ങള്‍ ചോര്‍ന്നതില്‍ മാനസിക സമ്മര്‍ദ്ദം ഉണ്ടായി; രാധിക ആപ്‌തെ

ഇന്റിമേറ്റ് രംഗങ്ങള്‍ ചോര്‍ന്നതിന്റെ പേരില്‍ നേരിടേണ്ടി മാനസിക…

21 hours ago

രാജി വച്ച സമയത്ത് എന്റെ മനസില്‍ മറ്റൊന്നുമില്ലായിരുന്നു; നിവിന്‍ പോളി

മലയാളത്തില്‍ മാത്രമല്ല, തമിഴകത്തും ഒട്ടേറെ ആരാധകരുള്ള നടന്‍മാരിലൊരാളാണ്…

21 hours ago

നായകന്റെ ഭാര്യയ്ക്ക് എന്നെ ഇഷ്ടമായില്ലെന്ന് പറഞ്ഞ് പുറത്താക്കി; താപ്‌സി പന്നു

സിനിമയില്‍ വേരുകളൊന്നുമില്ലാതെയാണ് താപ്‌സി പന്നു കടന്നു വരുന്നതും…

21 hours ago