Categories: latest news

കങ്കുവയുടെ വേള്‍ഡ് പ്രീമിയര്‍ ഷോ നവംബര്‍ 12ന്

കങ്കുവയുടെ വേള്‍ഡ് പ്രീമിയര്‍ ഷോ പ്രദര്‍ശനം നവംബര്‍ 12ന് നടക്കുമെന്ന് പുതിയ റിപ്പോര്‍ട്ട്. നവംബര്‍ 14നാണ് ചിത്രം റിലീസ് ചെയ്യുന്നത്. അതിന് രണ്ട് ദിവസം നേരത്തെ പ്രീമിയര്‍ ഷോ പ്രദര്‍ശനം നടക്കും എന്നാണ് ഇപ്പോള്‍ ലഭിക്കുന്ന വിവരം. വേള്‍ഡ് പ്രീമിയര്‍ ഷോ സെലിബ്രേറ്റികള്‍ക്കായി മുംബൈയില്‍ വച്ചായിരിക്കും സംഘടിപ്പിക്കുക. കങ്കുവയുടെ പ്രീ ബുക്കിംഗ് ഇതിനകം തന്നെ ആരംഭിച്ചിട്ടുണ്ട്. വിദേശത്ത് 1.9 കോടിയുടെ കളക്ഷനാണ് ചിത്രം അഡ്വാന്‍സായി നേടിയിരിക്കുന്നത്.

സിരുത്തെ ശിവയുടെ സംവിധാനത്തില്‍ ഒരുങ്ങുന്ന കങ്കുവ ബിഗ് ബജറ്റിലാണ് ഒരുക്കിയിരിക്കുന്നത്. ടൈം ട്രാവലിലൂടെ കഥ പറയുന്ന സയന്‍സ് ഫിക്ഷന്‍ സിനിമാണ് കങ്കുവ. ബോബി ഡിയോളാണ് സിനിമയില്‍ വില്ലനായി എത്തുന്നത്. 1000 വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള കാലഘട്ടത്തിലൂടെ സഞ്ചരിക്കുന്ന കങ്കുവയില്‍ യോദ്ധാവായാണ് സൂര്യ എത്തുന്നത്.

ബോളിവുഡ് താരം ദിഷ പഠാനിയാണ് നായിക. സ്റ്റുഡിയോ ഗ്രീനും യുവി ക്രിയേഷന്‍സും ചേര്‍ന്ന് നിര്‍മിക്കുന്ന സിനിമയുടെ ബജറ്റ് 350 കോടിയാണ്. ദേവി ശ്രീ പ്രസാദ് ആണ് സംഗീതം. ഛായാഗ്രഹണം വെട്രി പളനിസാമി. നിഷാദ് യൂസഫാണ് ഈ ചിത്രത്തിന്റെ എഡിറ്റിങ് നിര്‍വഹിച്ചിരിക്കുന്നത്. ഗോകുലം മൂവിസ് ആണ് ചിത്രം കേരളത്തില്‍ വിതരണത്തിന് എത്തിക്കുന്നത്.

യോഗി ബാബു, പ്രകാശ് രാജ്, കെ എസ് രവികുമാര്‍, ജഗപതി ബാബു, ഹാരിഷ് ഉത്തമന്‍, നടരാജന്‍ സുബ്രമണ്യം, ആനന്ദ് രാജ്, വസുന്ധര കശ്യപ്, റെഡിന് കിങ്സ്ലി, കോവൈ സരള എന്നിവരാണ് മറ്റ് പ്രധാന താരങ്ങള്‍. കലാസംവിധാനം മിലന്‍, രചന ആദി നാരായണ, സംഭാഷണം മദന്‍ കര്‍ക്കി, ആക്ഷന്‍ സുപ്രീം സുന്ദര്‍.

അനില മൂര്‍ത്തി

Recent Posts

തിയേറ്ററുകളിൽ ചിരിയുടെ പൂരം; ഒക്ടോബർ 2 മുതൽ ‘അവറാച്ചൻ & സൺസ്’ കളത്തിലേക്ക്!

ബിജു മേനോന്റെ കോമഡിയും ശ്രീനാഥ് ഭാസിയുടെ തഗ്ഗുകളും…

13 hours ago

ഇന്റിമേറ്റ് രംഗങ്ങള്‍ ചോര്‍ന്നതില്‍ മാനസിക സമ്മര്‍ദ്ദം ഉണ്ടായി; രാധിക ആപ്‌തെ

ഇന്റിമേറ്റ് രംഗങ്ങള്‍ ചോര്‍ന്നതിന്റെ പേരില്‍ നേരിടേണ്ടി മാനസിക…

21 hours ago

രാജി വച്ച സമയത്ത് എന്റെ മനസില്‍ മറ്റൊന്നുമില്ലായിരുന്നു; നിവിന്‍ പോളി

മലയാളത്തില്‍ മാത്രമല്ല, തമിഴകത്തും ഒട്ടേറെ ആരാധകരുള്ള നടന്‍മാരിലൊരാളാണ്…

21 hours ago

നായകന്റെ ഭാര്യയ്ക്ക് എന്നെ ഇഷ്ടമായില്ലെന്ന് പറഞ്ഞ് പുറത്താക്കി; താപ്‌സി പന്നു

സിനിമയില്‍ വേരുകളൊന്നുമില്ലാതെയാണ് താപ്‌സി പന്നു കടന്നു വരുന്നതും…

21 hours ago