Categories: latest news

ഐ ആം കാതലന്‍ നാളെ തിയേറ്ററുകളിലേക്ക്

നസ്ലിന്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഐ ആം കാതലന്‍ എന്ന ചിത്രം നാളെ് തിയേറ്ററില്‍ എത്തും. ഗിരീഷ് എഡിയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ചിത്രത്തിന്റെ പ്രീ ബുക്കിംഗ് ിതിനകം തന്നെ ആരംഭിച്ചു കഴിഞ്ഞു.

തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍, സൂപ്പര്‍ ശരണ്യ എന്നീ ഹിറ്റ് ചിത്രങ്ങള്‍ക്ക് ശേഷമാണ് നസ്‌ലിനും ഗിരീഷും ഐ ആം കാതലന്‍ എന്ന ചിത്രത്തിന് വേണ്ടി വീണ്ടും ഒന്നിക്കുന്നത്. ആദ്യ രണ്ട് ചിത്രങ്ങളും വലിയ വിജയമായതിനാല്‍ ഏറെ പ്രതീക്ഷയോടെയാണ് ആരാധകര്‍ ഐ ആം കാതലിനായി കാത്തിരിക്കുന്നത്.

അനിഷ്‌കയാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. ദിലീഷ് പോത്തന്‍, ലിജോമോള്‍, ടി ജി രവി, സജിന്‍, വിനീത് വാസുദേവന്‍, വിനീത് വിശ്വം എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സജിന്‍ ചെറുകരയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.

ശ്രീ ഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലനും ഡോ. പോള്‍സ് എന്റര്‍ടെയിന്മെന്റസിന്റെ ബാനറില്‍ ഡോ. പോള്‍ വര്‍ഗീസ്, കൃഷ്ണമൂര്‍ത്തി എന്നിവരുമാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. സഹനിര്‍മ്മാണം ടിനു തോമസ്. ഡ്രീം ബിഗ് ഫിലിംസ് ആണ് ചിത്രം കേരളത്തിലെ തിയേറ്ററുകളില്‍ വിതരണം ചെയ്യുന്നത്.

ജോയൽ മാത്യൂസ്

Recent Posts

മൂക്കിന്റെ രൂപം മാറ്റിയത് സിനിമയ്ക്കുവേണ്ടിയല്ല; ശ്രുതി ഹാസന്‍

കരിയറിന്റെ തുടക്കത്തില്‍ മൂക്കിന് പ്ലാസ്റ്റിക് സര്‍ജറി ചെയ്തിരുന്നുവെന്ന്…

8 hours ago

വിവാഹിതരായ പുരുഷന്മാര്‍ക്ക് ടിപ്‌സുമായി സൂര്യ

ഭാര്യയ്ക്കൊപ്പം ഷോപ്പിങ്ങിന് പോകുന്ന ഭര്‍ത്താക്കന്മാര്‍ക്ക് ഒരു ചെറിയ…

8 hours ago

ആ വാശിയിലാണ് മെലിഞ്ഞത്: അനു സിത്താര

മെലിഞ്ഞതിന് പിന്നിലെ കാരണവും അധ്വാനത്തെക്കുറിച്ചും നടി അനു…

8 hours ago