Categories: Gossips

‘വിക്രമാദിത്യൻ’, ‘1983’, ‘കുടജാദ്രിയിൽ’… ഇതെല്ലാം ഒരാളായിരുന്നോ? സോഷ്യൽ മീഡിയയെ അമ്പരപ്പിച്ച് നടൻ ജിയ ഇറാനിയുടെ രൂപമാറ്റങ്ങൾ!


മലയാളികളുടെ പ്രിയപ്പെട്ട സിനിമകളായ ‘വിക്രമാദിത്യൻ’, ‘1983’ എന്നിവയിലും, എക്കാലത്തെയും സൂപ്പർഹിറ്റ് മ്യൂസിക് ആൽബമായ ‘കുടജാദ്രിയിൽ’ എന്ന ഗാനത്തിലും വേഷമിട്ടത് ഒരേ വ്യക്തിയാണെന്ന തിരിച്ചറിവാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നത്. കൊച്ചി സ്വദേശിയായ നടനും മോഡലുമായ ജിയ ഇറാനി ആണ് ഈ മൂന്ന് വ്യത്യസ്ത വേഷങ്ങളിലൂടെയും പ്രേക്ഷകർക്ക് മുന്നിലെത്തിയത്.

2000-ത്തിന്റെ തുടക്കത്തിൽ ‘മോഹം’ എന്ന ആൽബത്തിലെ ‘കുടജാദ്രിയിൽ കുടചൂടുമാ’ എന്ന ഗാനത്തിലൂടെയാണ് ജിയ ഇറാനി മലയാളികളുടെ പ്രിയങ്കരനായത്. അന്ന് നീണ്ട മുടിയുമായി കാടിന്റെ പശ്ചാത്തലത്തിൽ എത്തിയ ആൽബം നായകൻ ആരാധകർക്കിടയിൽ ‘ടാർസൻ’ എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. പിന്നീട് വർഷങ്ങൾക്ക് ശേഷം എബ്രിഡ് ഷൈൻ സംവിധാനം ചെയ്ത ‘1983’ എന്ന ചിത്രത്തിൽ നീണ്ട ചുരുണ്ട മുടിയുമായി എത്തിയ ക്രിക്കറ്റ് താരമായും, ലാൽ ജോസിന്റെ ‘വിക്രമാദിത്യൻ’ എന്ന സിനിമയിൽ ദുൽഖർ സൽമാനും ഉണ്ണി മുകുന്ദനുമൊപ്പം നിൽക്കുന്ന കഥാപാത്രമായും അദ്ദേഹം തിളങ്ങി.

അനില മൂര്‍ത്തി

Recent Posts

മൂക്കിന്റെ രൂപം മാറ്റിയത് സിനിമയ്ക്കുവേണ്ടിയല്ല; ശ്രുതി ഹാസന്‍

കരിയറിന്റെ തുടക്കത്തില്‍ മൂക്കിന് പ്ലാസ്റ്റിക് സര്‍ജറി ചെയ്തിരുന്നുവെന്ന്…

6 hours ago

വിവാഹിതരായ പുരുഷന്മാര്‍ക്ക് ടിപ്‌സുമായി സൂര്യ

ഭാര്യയ്ക്കൊപ്പം ഷോപ്പിങ്ങിന് പോകുന്ന ഭര്‍ത്താക്കന്മാര്‍ക്ക് ഒരു ചെറിയ…

7 hours ago

ആ വാശിയിലാണ് മെലിഞ്ഞത്: അനു സിത്താര

മെലിഞ്ഞതിന് പിന്നിലെ കാരണവും അധ്വാനത്തെക്കുറിച്ചും നടി അനു…

7 hours ago

വാക്കുകള്‍ വളച്ചൊടിച്ചു; പാര്‍വതി

തന്റെ വാക്കുകള്‍ വളച്ചൊടിച്ച വാര്‍ത്തയ്ക്കെതിരെ നടി പാര്‍വതി…

7 hours ago