കരിയറിന്റെ തുടക്കത്തില്‍ മൂക്കിന് പ്ലാസ്റ്റിക് സര്‍ജറി ചെയ്തിരുന്നുവെന്ന് തുറന്നുപറഞ്ഞ് നടിയും ഗായികയുമായ ശ്രുതി ഹാസന്. സിനിമയില്‍ കൂടുതല്‍ അവസരങ്ങള്‍ ലഭിക്കാനോ ഒരു പ്രത്യേക രൂപം സ്വന്തമാക്കാനോ ആയിരുന്നില്ല ശസ്ത്രക്രിയയെന്നും സ്വന്തം ഇഷ്ടപ്രകാരമാണ് തീരുമാനമെടുത്തതെന്നും താരം വ്യക്തമാക്കി. ശസ്ത്രക്രിയ വേദനാജനകമായിരുന്നുവെന്നും ശ്രുതി വെളിപ്പെടുത്തി.
കസിന് കൂടിയായ നടിയും സംവിധായികയുമായ സുഹാസിനി മണിരത്നവുമായി ഗലാട്ട തമിഴിന് നല്കിയ അഭിമുഖത്തിലായിരുന്നു ശ്രുതിയുടെ തുറന്നുപറച്ചില്‍. കുട്ടിക്കാലത്തെ ചിത്രങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ മൂക്കിന്റെ രൂപത്തില്‍ മാറ്റമുണ്ടെന്ന് ചൂണ്ടിക്കാട്ടിയ സുഹാസിനി, സിനിമയിലെത്താന്‍ ഇത്തരം ശസ്ത്രക്രിയകള്‍ അനിവാര്യമാണോ എന്നും ചോദിച്ചു.
”എനിക്ക് ഇഷ്ടമായതുകൊണ്ടാണ് ഞാന്‍ അത് ചെയ്തത്,” എന്നായിരുന്നു ശ്രുതിയുടെ മറുപടി. ശസ്ത്രക്രിയ വേദനയുള്ളതായിരുന്നോ എന്ന സുഹാസിനിയുടെ ചോദ്യത്തിന്, വല്ലാതെ വേദനിക്കുമെന്നായിരുന്നു താരത്തിന്റെ പ്രതികരണം. ആരെങ്കിലും തന്നെ അമിതമായി ശല്യപ്പെടുത്തിയാല്‍ മൂക്കിന് ശസ്ത്രക്രിയ ചെയ്യാന്‍ ഉപദേശിക്കുമെന്നും അത്രത്തോളം വേദനയുണ്ടെന്നും ശ്രുതി തമാശരൂപേണ പറഞ്ഞു.
സംഭാഷണത്തിനിടെ ഇറാനിലേക്കുള്ള തന്റെ ആദ്യ യാത്രയെക്കുറിച്ചും സുഹാസിനി ഓര്‍ത്തെടുത്തു. അവിടെ തൊഴിലാളികള്‍ ഉള്‍പ്പെടെ നിരവധി പേര് മൂക്കില്‍ ശസ്ത്രക്രിയയ്ക്കുശേഷം ധരിക്കുന്ന പ്രത്യേക പ്ലാസ്റ്ററുമായി നടക്കുന്നത് കണ്ടപ്പോള്‍ ആദ്യം അത്ഭുതപ്പെട്ടുവെന്ന് സുഹാസിനി പറഞ്ഞു.
വഴക്കുകളിലോ മറ്റോ മൂക്കിന് പരുക്കേറ്റവരായിരിക്കുമെന്നാണ് ആദ്യം കരുതിയത്. ഇറാനികള്‍ പൊതുവെ അക്രമസ്വഭാവമുള്ളവരാണോ എന്നും സംശയിച്ചു. എന്നാല്‍ പിന്നീട് അവര്‍ മൂക്കിന്റെ ആകൃതി മാറ്റുന്നതിനുള്ള റൈനോപ്ലാസ്റ്റി ശസ്ത്രക്രിയയ്ക്ക് വിധേയരായവരാണെന്ന് മനസ്സിലാക്കിയെന്നും സുഹാസിനി പറഞ്ഞു.
ഇത്തരം സൗന്ദര്യവര്‍ധക ശസ്ത്രക്രിയകള്‍ ഇന്ന് സാധാരണമാണെന്നും സ്ത്രീകള്‍ക്കും പുരുഷന്മാര്ക്കും ഒരുപോലെ അതില്‍ താല്പര്യമുണ്ടെന്നും സുഹാസിനി ചൂണ്ടിക്കാട്ടി. എന്നാല്‍ തന്റെ ശസ്ത്രക്രിയയെക്കുറിച്ച് പരസ്യമായി സംസാരിക്കാന്‍ തീരുമാനിച്ചതിന്റെ കാരണം ശ്രുതി വിശദീകരിച്ചു.
ഭാര്യയ്ക്കൊപ്പം ഷോപ്പിങ്ങിന് പോകുന്ന ഭര്ത്താക്കന്മാര്ക്ക് ഒരു ചെറിയ…
മെലിഞ്ഞതിന് പിന്നിലെ കാരണവും അധ്വാനത്തെക്കുറിച്ചും നടി അനു…
തന്റെ വാക്കുകള്‍ വളച്ചൊടിച്ച വാര്‍ത്തയ്ക്കെതിരെ നടി പാര്‍വതി…
പുകവലി, മദ്യപാനം തുടങ്ങിയ ദുശ്ശീലങ്ങളില്‍ നിന്നും തന്നെ…
ബോക്സ് ഓഫീസില്‍ വന്‍ വിജയമായിരിക്കുകയാണ് ദുല്‍ഖര്‍ സല്‍മാന്റെ…
ബാലതാരമായി എത്തി മലയാളികളുടെ പ്രിയങ്കരിയായി മാറിയ നടിയാണ്…