Categories: latest news

മലയാള സിനിമയ്ക്ക് എന്നെ വേണ്ടായിരിക്കും: സ്വാസിക

ബോക്സ് ഓഫീസില്‍ വന്‍ വിജയമായിരിക്കുകയാണ് ദുല്‍ഖര്‍ സല്‍മാന്റെ തെലുങ്ക് ചിത്രം ആകാശംലോ ഒക താര. ചിത്രത്തില്‍ ദുല്‍ഖറിന്റെ സഹോദരിയായി എത്തുന്നത് മലയാളിയായ സ്വാസികയാണ്. ചിത്രത്തിന് കേരളത്തില്‍ നിന്നും ലഭിക്കുന്ന സ്നേഹത്തെക്കുറിച്ച് സംസാരിക്കുകയാണ് സ്വാസിക. തിയേറ്റര്‍ വിസിറ്റിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു സ്വാസിക.

ഒരു തെലുങ്ക് ചിത്രത്തിന് കേരളത്തില്‍ ഇതുപോലൊരു സ്വീകരണം ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്നാണ് സ്വാസിക പറയുന്നത്. തിയേറ്റര്‍ വിസിറ്റ്നടത്താന്‍ സാധിച്ചതില്‍ സന്തോഷമുണ്ടെന്നും സ്വാസിക പറയുന്നു. ആകാശംലോ ഒക താരയുടെ തിരക്കഥ വായിച്ചപ്പോള്‍ തന്നെ മലയാളത്തില്‍ വര്‍ക്കാകുമെന്ന് പ്രതീക്ഷിച്ചിരുന്നുവെന്നും സ്വാസിക പറയുന്നു.

”ഈ നിമിഷം വളരെ സന്തുഷ്ടയാണ്. ഈ സിനിമ കമ്മിറ്റ് ചെയ്യുമ്പോള്‍ തന്നെ മലയാളത്തില്‍ നല്ല പോലെ വര്‍ക്കാകും എന്ന് പ്രതീക്ഷയുണ്ടായിരുന്നു. കാരണം ഈ സബ്ജക്ട് അങ്ങനെയാണല്ലോ. റിലീസായി ആദ്യ ദിവസം മുതല്‍ മലയാളികളുടെ റിവ്യൂസ് കണ്ടപ്പോള്‍ അടിപൊളിയെന്ന് തോന്നി. പ്രേക്ഷകര്‍ ഏറ്റെടുത്തുവെന്ന് അറിഞ്ഞപ്പോള്‍ സന്തോഷമായി. പക്ഷെ, തെലുങ്ക് സിനിമയായതിനാല്‍, ഈ സിനിമയ്ക്ക് തിയേറ്റര്‍ വിസിറ്റ് ചെയ്യാനാകുമെന്ന് ഞാന്‍ പ്രതീക്ഷിച്ചിരുന്നില്ല. കാരണം, ഞാന്‍ അടുത്തൊന്നും സിനിമ ചെയ്യാത്തതിനാല്‍ തിയേറ്റര്‍ വിസിറ്റിനൊന്നും വന്നിട്ടില്ല. ഇതെനിക്ക് ഒരുപാട് സന്തോഷം നല്‍കി. ഈ അവസരം നല്‍കിയ ഡിക്യുവിന് നന്ദി” എന്നാണ് സ്വാസിക പറഞ്ഞത്.

അതേസമയം തന്നെ തേടി മലയാളത്തില്‍ നിന്നും അവസരങ്ങള്‍ വരുന്നില്ലെന്നും സ്വാസിക പറഞ്ഞു. തമിഴിലും തെലുങ്കിലുമെല്ലാം കയ്യടി നേടുമ്പോഴും മലയാളത്തില്‍ നിന്നും സിനിമകള്‍ വരുന്നില്ലെന്നാണ് സ്വാസിക പറയുന്നത്. രണ്ട് വര്‍ഷമായി മലയാളത്തില്‍ ഒരു അവസരവും വന്നില്ലെന്നാണ് സ്വാസിക പറയുന്നത്.

”എന്റെ അടുത്ത പടം മലയാളത്തിലല്ല, തമിഴിലാണ്. ഇവിടുത്തെ സംവിധായകര്‍ക്ക് എന്നെ വേണ്ട. ഞാന്‍ എന്ത് ചെയ്യും. മലയാള സിനിമയ്ക്ക് എന്നെ വേണ്ടായിരിക്കും. എനിക്ക് അവസരം കിട്ടുന്നില്ല. കിട്ടുമ്പോള്‍ ഞാന്‍ വന്ന് ചെയ്യും. അല്ലാതെ ഞാന്‍ ചെയ്യാത്തതല്ല. രണ്ട് വര്‍ഷമായി മലയാളത്തില്‍ ഒരു അവസരവും വന്നില്ല” എന്നാണ് സ്വാസിക പറയുന്നത്.

ജോയൽ മാത്യൂസ്

Recent Posts

മൂക്കിന്റെ രൂപം മാറ്റിയത് സിനിമയ്ക്കുവേണ്ടിയല്ല; ശ്രുതി ഹാസന്‍

കരിയറിന്റെ തുടക്കത്തില്‍ മൂക്കിന് പ്ലാസ്റ്റിക് സര്‍ജറി ചെയ്തിരുന്നുവെന്ന്…

3 minutes ago

വിവാഹിതരായ പുരുഷന്മാര്‍ക്ക് ടിപ്‌സുമായി സൂര്യ

ഭാര്യയ്ക്കൊപ്പം ഷോപ്പിങ്ങിന് പോകുന്ന ഭര്‍ത്താക്കന്മാര്‍ക്ക് ഒരു ചെറിയ…

5 minutes ago

ആ വാശിയിലാണ് മെലിഞ്ഞത്: അനു സിത്താര

മെലിഞ്ഞതിന് പിന്നിലെ കാരണവും അധ്വാനത്തെക്കുറിച്ചും നടി അനു…

9 minutes ago

വാക്കുകള്‍ വളച്ചൊടിച്ചു; പാര്‍വതി

തന്റെ വാക്കുകള്‍ വളച്ചൊടിച്ച വാര്‍ത്തയ്ക്കെതിരെ നടി പാര്‍വതി…

11 minutes ago

സിമ്പിൾ ലുക്കിൽ സൂപ്പർ സ്റ്റൈലിഷ്; ശാലിൻ സോയയുടെ പുതിയ ഔട്ട്ഫിറ്റ് വൈറൽ

ബാലതാരമായി എത്തി മലയാളികളുടെ പ്രിയങ്കരിയായി മാറിയ നടിയാണ്…

6 hours ago