ജയസൂര്യയെ നായകനാക്കി ജിതിൻ കെ. ജോസ് സംവിധാനം ചെയ്യുന്ന ‘മായൻ’ എന്ന ചിത്രത്തിന്റെ ട്രെയിലറിലെ ഒരു നിഗൂഢ കഥാപാത്രത്തെ ചുറ്റിപ്പറ്റിയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ പ്രധാന ചർച്ച. ട്രെയിലറിൽ മുഖം കാണിക്കാതെ, നീളമുള്ള നഖങ്ങളുമായി ഊന്നുവടിയിൽ കൈവെച്ചിരിക്കുന്ന കഥാപാത്രം മെഗാസ്റ്റാർ മമ്മൂട്ടിയാണെന്ന അഭ്യൂഹങ്ങളാണ് ശക്തമാകുന്നത്.
ആദ്യമൊക്കെ വെറുമൊരു റൂമർ മാത്രമായിരുന്ന ഈ വാർത്തയ്ക്ക്, മമ്മൂട്ടിയും സംവിധായകൻ ജിതിൻ കെ. ജോസും ഒരുമിച്ച് ഡബ്ബിംഗ് സ്റ്റുഡിയോയിൽ നിൽക്കുന്ന ചിത്രം പുറത്തുവന്നതോടെയാണ് വീണ്ടും ജീവൻ വെച്ചത്. മമ്മൂട്ടി അടുത്തിടെ ഒരു വാമ്പയർ വേഷം ചെയ്യുന്നുണ്ടെന്ന തരത്തിൽ വാർത്തകൾ വന്നിരുന്നു. ഇതിന് പിന്നാലെ ‘കളങ്കാവൽ’ എന്ന ചിത്രത്തിന്റെ സംവിധായകൻ കൂടിയായ ജിതിൻ കെ. ജോസിന്റെ സിനിമയിൽ മുഖം വ്യക്തമാക്കാതെ കാണിച്ചിരിക്കുന്ന ഈ കഥാപാത്രം മമ്മൂട്ടി തന്നെയാകാൻ സാധ്യതയുണ്ടെന്നാണ് ആരാധകർ ഉറച്ചു വിശ്വസിക്കുന്നത്.
ഏത് പരീക്ഷണ വേഷങ്ങളും ചെയ്യാൻ മടിക്കാത്ത മമ്മൂട്ടി ‘മായനിൽ’ സർപ്രൈസ് വേഷത്തിൽ എത്തുമോ എന്നറിയാൻ സിനിമ തിയേറ്ററുകളിൽ എത്തുന്നത് വരെ കാത്തിരിക്കുകയാണ് സിനിമാലോകം.
ദിലീപ് ചിത്രം ‘കുബേരനിലൂടെയും’ കുഞ്ചാക്കോ ബോബന്റെ ‘ഈ…
മലയാളികളുടെ പ്രിയപ്പെട്ട സിനിമകളായ ‘വിക്രമാദിത്യൻ’, ‘1983’ എന്നിവയിലും,…
കരിയറിന്റെ തുടക്കത്തില്‍ മൂക്കിന് പ്ലാസ്റ്റിക് സര്‍ജറി ചെയ്തിരുന്നുവെന്ന്…
ഭാര്യയ്ക്കൊപ്പം ഷോപ്പിങ്ങിന് പോകുന്ന ഭര്‍ത്താക്കന്മാര്‍ക്ക് ഒരു ചെറിയ…
മെലിഞ്ഞതിന് പിന്നിലെ കാരണവും അധ്വാനത്തെക്കുറിച്ചും നടി അനു…
തന്റെ വാക്കുകള്‍ വളച്ചൊടിച്ച വാര്‍ത്തയ്ക്കെതിരെ നടി പാര്‍വതി…