Categories: latest news

റിലീസ് ചെയ്ത് നാല് വര്‍ഷങ്ങള്‍ക്ക് ശേഷം മാര്‍ജാര ഒരു കല്ലുവെച്ച നുണ ഒടിടിയിലേക്ക്

നാലര വര്‍ഷം മുമ്പ് റിലീസ് ചെയ്ത മലയാള ചിത്രമായ മാര്‍ജാര ഒരു കല്ലുവെച്ച് നുണ എന്ന ചിത്രം ഒടിടിയിലേക്ക്. രാകേഷ് ബാല രചനയും സംവിധാനവും നിര്‍വഹിച്ച ചിത്രത്തില്‍ വിഹാന്‍, ജെയ്‌സണ്‍, മാധുരി എന്നിവരായിരുന്നു കേന്ദ്ര കഥാപാത്രത്തില്‍ എത്തിയത് 2020 ജനുവരിയില്‍ ആയിരുന്നു ചിത്രം തിയേറ്ററില്‍ എത്തിയത്.

സൈന പ്ലെയിലൂടെയാണ് ഇപ്പോള്‍ ചിത്രം ഒടിടിയില്‍ എത്തുന്നത്. ഒരു ത്രില്ലറായിയാണ് ചിത്രം രാകേഷ് സംവിധാനം ചെയ്തിരിക്കുന്നത്. ഇതോടൊപ്പം കോമഡിയും ചിത്രത്തില്‍ ആരാധകര്‍ക്കായി ഒരുക്കിയിട്ടുണ്ട്.

ഫിന്‍ഫി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഡോക്ടര്‍ സുനിരാജ് കാശ്യപ് നിര്‍മ്മിച്ചിരിക്കുന്ന ചിത്രത്തില്‍ സുധീര്‍ കരമന, ഹരീഷ് പേരടി, ടിനി ടോം, നോബി, കൊല്ലം സുധി, അഭിരാമി തുടങ്ങിയവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ജെറി സൈമണ്‍ ഛായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്നു. റഫീഖ് അഹമ്മദ്, ഏങ്ങണ്ടിയൂര്‍ ചന്ദ്രശേഖരന്‍ എന്നിവരുടെ വരികള്‍ക്ക് കിരണ്‍ ജോസ് സംഗീതം പകര്‍ന്നിരിക്കുന്നു. പശ്ചാത്തല സംഗീതം ജിസണ്‍ ജോര്‍ജ്, കല മനു പെരുന്ന, മേക്കപ്പ് റഹിം കൊടുങ്ങല്ലൂര്‍, വസ്ത്രാലങ്കാരം ലേഖ മോഹന്‍, സ്റ്റില്‍സ് നവീന്‍, പരസ്യകല യെല്ലോ ടൂത്ത്, എഡിറ്റര്‍ ലിജോ പോള്‍, സ്റ്റണ്ട് റണ്‍ രവി, പ്രാെഡക്ഷന്‍ കണ്‍ട്രോളര്‍ സുനീഷ് വൈക്കം, വാര്‍ത്താ പ്രചരണം എ എസ് ദിനേശ്.

ജോയൽ മാത്യൂസ്

Recent Posts

തിയേറ്ററുകളിൽ ചിരിയുടെ പൂരം; ഒക്ടോബർ 2 മുതൽ ‘അവറാച്ചൻ & സൺസ്’ കളത്തിലേക്ക്!

ബിജു മേനോന്റെ കോമഡിയും ശ്രീനാഥ് ഭാസിയുടെ തഗ്ഗുകളും…

13 hours ago

ഇന്റിമേറ്റ് രംഗങ്ങള്‍ ചോര്‍ന്നതില്‍ മാനസിക സമ്മര്‍ദ്ദം ഉണ്ടായി; രാധിക ആപ്‌തെ

ഇന്റിമേറ്റ് രംഗങ്ങള്‍ ചോര്‍ന്നതിന്റെ പേരില്‍ നേരിടേണ്ടി മാനസിക…

21 hours ago

രാജി വച്ച സമയത്ത് എന്റെ മനസില്‍ മറ്റൊന്നുമില്ലായിരുന്നു; നിവിന്‍ പോളി

മലയാളത്തില്‍ മാത്രമല്ല, തമിഴകത്തും ഒട്ടേറെ ആരാധകരുള്ള നടന്‍മാരിലൊരാളാണ്…

21 hours ago

നായകന്റെ ഭാര്യയ്ക്ക് എന്നെ ഇഷ്ടമായില്ലെന്ന് പറഞ്ഞ് പുറത്താക്കി; താപ്‌സി പന്നു

സിനിമയില്‍ വേരുകളൊന്നുമില്ലാതെയാണ് താപ്‌സി പന്നു കടന്നു വരുന്നതും…

21 hours ago