തന്റെ പുതിയ സിനിമയെ കുറിച്ചുള്ള വിവരങ്ങള്‍ ആരാധകരുമായി പങ്കുവെച്ച് ഇന്ദ്രജിത്ത് സുകുമാരന്‍. ക്രൈം ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലറായ ധീരം എന്ന സിനിമയിലാണ് ഇന്ദ്രജിത്ത് വേഷമിടുന്നത്. ഹ്രസ്വചിത്രങ്ങളിലൂടെ പ്രസിദ്ധനായ ജിതിനാണ് ധീരം സംവിധാനം ചെയ്യുന്നത്. ജിതിന്റെ ആദ്യ സംവിധാന സംരംഭം കൂടിയാണ് ധീരം.
ഇന്ദ്രജിത്തിന്റെ പുതിയ സിനിമയ്ക്ക് ആശംസകള്‍ നേര്‍ന്ന് പൃഥ്വിരാജും രംഗത്തെത്തിയിട്ടുണ്ട്. ചിത്രത്തിന്റെ ടീസറും ഇതിനകം തന്നെ പുറത്തുവന്നു സിനിമാ മേഖലയിലെ 99 പേര്‍ ചേര്‍ന്നാണ് ടീസര്‍ പുറത്തിറക്കിയിരിക്കുന്നത്. മമ്മൂട്ടി, മോഹന്‍ലാല്‍, മഞ്ജു വാര്യര്‍ എന്നിവര്‍ ഉള്‍പ്പെടെ ചിത്രത്തിന്റെ ടീസര്‍ പങ്കുവെച്ചിട്ടുണ്ട്
ദീപു എസ് നായര്‍, സന്ദീപ് സദാനന്ദന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത്. ഇന്ദ്രജിത്തിനൊപ്പം അജു വര്‍ഗ്ഗീസ്, ദിവ്യ പിള്ള, നിഷാന്ത് സാഗര്‍, വിജയരാഘവന്‍, റെബ മോണിക്ക ജോണ്‍ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നു. ഡിസംബര്‍ അവസാനത്തോടെ ചിത്രീകരണം ആരംഭിക്കുന്ന ചിത്രത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ ഉടന്‍ പുറത്തു വിടുമെന്ന് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചു.
തമിഴ് സിനിമാ ലോകം ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന…
ബിജു മേനോന്റെ കോമഡിയും ശ്രീനാഥ് ഭാസിയുടെ തഗ്ഗുകളും…
മലയാളി പ്രേക്ഷകരെ ഒന്നടങ്കം തിയേറ്ററുകളിൽ ചിരിപ്പിച്ച 'ബെത്ലഹേം…
ഇന്റിമേറ്റ് രംഗങ്ങള്‍ ചോര്‍ന്നതിന്റെ പേരില്‍ നേരിടേണ്ടി മാനസിക…
മലയാളത്തില്‍ മാത്രമല്ല, തമിഴകത്തും ഒട്ടേറെ ആരാധകരുള്ള നടന്‍മാരിലൊരാളാണ്…
സിനിമയില്‍ വേരുകളൊന്നുമില്ലാതെയാണ് താപ്‌സി പന്നു കടന്നു വരുന്നതും…