ശിവ കാര്‍ത്തികേയനും സായി പല്ലവിയും പ്രധാന വേഷത്തില്‍ എത്തുന്ന അമരന്‍ വലിയ ഹിറ്റായി മാറുന്നു. ദീപാവലി റിലീസായാണ് ചിത്രം തീയറ്ററുകളില്‍ എത്തിയത്. ഒരു ദിവസം കൊണ്ട് തന്നെ ഏതാണ്ട് 21 കോടിയുടെ കളക്ഷന്‍ അമരം നേടിയതായാണ് പുറത്തുവരുന്ന വിവരം. ആദ്യ ദിനത്തില്‍ തമിഴ്‌നാട്ടില്‍ നിന്നും മാത്രം ചിത്രത്തിന് 15 കോടിയാണ് ലഭിച്ചിരിക്കുന്നത്
കശ്മീരിലെ ഷോപ്പിയാനില്‍ 2014ലെ ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച മേജര്‍ മുകുന്ദ് വരദരാജിന്റെ ജീവിതകഥ പറയുന്ന ചിത്രമാണ് അമരന്‍. രാജ്കുമാര്‍ പെരിയസാമിയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. മേജര്‍ മുകുന്ദ് ആയി ശിവകാര്‍ത്തികേയനും ഭാര്യ ഇന്ദു റെബേക്കയായി സായ് പല്ലവിയുമാണ് വേഷമിടുന്നത്.
തീയറ്ററിലെ കളക്ഷന്‍ റിപ്പോര്‍ട്ടുകള്‍ക്ക് പുറമെ മറ്റൊരു നേട്ടം കൂടി ചിത്രം സ്വന്തമാക്കി. ബുക്ക് മൈ ഷോയില്‍ ഈ വര്‍ഷം ഒരു മണിക്കൂറില്‍ ഏറ്റവും കൂടുതല്‍ ടിക്കറ്റ് വിറ്റഴിക്കപ്പെട്ട ചിത്രമെന്ന റെക്കോര്‍ഡ് ആണ് അമരന് ലഭിച്ചിരിക്കുന്നത്. വിജയ് ചിത്രമായ ‘ദി ഗോട്ടി’നെയാണ് ‘അമരന്‍’ മറികടന്നത്.
32.57കെ ടിക്കറ്റ് ആണ് ‘അമരന്‍’ ഒരു മണിക്കൂറില്‍ വിറ്റഴിച്ചത്. വിജയ്‌യുടെ ‘ദി ഗോട്ട്’ 32.16കെ ടിക്കറ്റ് ആണ് ഒരു മണിക്കൂര്‍ വിറ്റത്. ‘വേട്ടയ്യന്‍’, ‘ഇന്ത്യന്‍ 2’, ‘രായന്‍’ എന്നീ സിനിമകളാണ് ആദ്യ അഞ്ച് സ്ഥാനങ്ങളില്‍. 31.86കെ ടിക്കറ്റുകള്‍ ‘വേട്ടയ്യന്‍’ വിറ്റഴിച്ചപ്പോള്‍ ‘ഇന്ത്യന്‍ 2’ 25.78കെ ടിക്കറ്റും ‘രായന്‍’ 19.22കെ യുമാണ് ഒരു മണിക്കൂറിനുള്ളില്‍ വിറ്റഴിച്ചത്.
തമിഴ് സിനിമാ ലോകം ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന…
ബിജു മേനോന്റെ കോമഡിയും ശ്രീനാഥ് ഭാസിയുടെ തഗ്ഗുകളും…
മലയാളി പ്രേക്ഷകരെ ഒന്നടങ്കം തിയേറ്ററുകളിൽ ചിരിപ്പിച്ച 'ബെത്ലഹേം…
ഇന്റിമേറ്റ് രംഗങ്ങള്‍ ചോര്‍ന്നതിന്റെ പേരില്‍ നേരിടേണ്ടി മാനസിക…
മലയാളത്തില്‍ മാത്രമല്ല, തമിഴകത്തും ഒട്ടേറെ ആരാധകരുള്ള നടന്‍മാരിലൊരാളാണ്…
സിനിമയില്‍ വേരുകളൊന്നുമില്ലാതെയാണ് താപ്‌സി പന്നു കടന്നു വരുന്നതും…